ശിവാനന്ദലഹരി*
*ശ്ലോകം 33*
*നാലം വാ സകൃദേവ ദേവ ഭവതഃ സേവാ നതിര്‍വാ നുതിഃ*
*പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശാം |*
*സ്വാമിന്നസ്ഥിരദേവതാനുസരണായാസേ ന കിം ലഭ്യതേ*
*കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ*
സ്വാമിന്‍ ! – ദേവ!;
നാഥ! – ദേവ!;
ഭവതഃ നതിഃ വാ – നിന്തിരുവടിയുടെ നമസ്കാരമായാലും;
പൂജാ വാ സ്മരണം – പൂജയായാലും ധ്യാനമായാലും;
കഥാശ്രവണംഅപി – കഥയെ ശ്രവിക്കുന്നതായാലും;
ആലോകനംസേവാ – ദര്‍ശനമായാലും ഭജനമായാലും;
നുതിഃ മാദൃശാം – കീര്‍ത്തനമായാലും എന്നെപോലുള്ളവര്‍ക്കു;
സകൃത് ഏവ – ഒരു പ്രാവശ്യം മാത്രം;
ന അലം വാ – മതിയാവുന്നതല്ലേ ഇതഃ ഈ ഉപായങ്ങളാലല്ലാതെ;
മുക്തിഃ കാ വാ? – മോക്ഷം എവിടുന്നു?;
കത – ഇതിലേതെങ്കിലുംമൊന്നിനാല്‍;
ഭവതി ചേത് – മോക്ഷം സംഭവിക്കുന്നവെങ്കില്‍ ;
തദാ – അപ്പോള്‍ ;
അസ്ഥിരദേവതാനുസരണായാസേന – സ്ഥിരമില്ലാത്തവരായ ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടത്താല്‍;
കിം ലഭ്യതേ? – എന്താണു ലഭിക്കുന്നത്?;
പ്രാര്‍ത്ഥനീയം – അവരോടപേക്ഷിക്കത്തക്കതായി;
കിം – എന്തൊന്നാണുള്ളത് ?
ദേവ! നിന്തിരുവടിയുടെ നമസ്മാരമാവട്ടെ, പൂജയാവട്ടെ, ധ്യാനമാവട്ടെ, കഥാശ്രവണമാവട്ടെ എന്നുപോലെയുള്ളവര്‍ക്കു ഒരേ ഒരു പ്രാവശ്യംമാത്രം മതിയാവുന്നതാണല്ലോ. ഈ ഉപായങ്ങള്‍ കൊണ്ടല്ലാതെ മോക്ഷം എവിടെനിന്ന് ലഭിക്കുന്നു? ഈ ഉപായങ്ങളേതെങ്കിലുംമൊന്നുകൊണ്ട് ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടംകൊണ്ട് ലഭിക്കുന്നതെന്താണ് ? അവരോടപേക്ഷിക്കത്തതായി എന്തൊന്നാണുള്ളത് ?
*തുടരും*
*കടപ്പാട്*
No comments:
Post a Comment