Thursday, April 18, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 54

മണ്ണു കൊണ്ടു കുടം ഉണ്ടാക്കുന്നു. ആദ്യം 10 കുടം ഉണ്ടാക്കാനുള്ള മണ്ണുണ്ടായിരുന്നു . ആ മണ്ണു കൊണ്ട് 10 കുടം ഉണ്ടാക്കി . ഇപ്പൊ മണ്ണുണ്ടോ മണ്ണില്ല പിന്നെ ഉള്ളതെന്താ കുടം. കുടം തല്ലിപ്പൊട്ടിച്ചു. ഇപ്പൊ കുടം ഉണ്ടോ? ഇല്ല പിന്നെന്താ ഉള്ളത്? മണ്ണ് . അപ്പൊ മണ്ണ് കുടം മണ്ണ് . വാസ്തവത്തിൽ മണ്ണ് എപ്പോഴെങ്കിലും ഇല്ലാതി രുന്നിട്ടുണ്ടോ? കുടമായിട്ടുള്ളപ്പോഴും ഉള്ളത് മണ്ണാണ്. തല്ലിപ്പൊട്ടിച്ചപ്പോഴും ഉള്ളത് മണ്ണാണ്. മൂന്നു കാലത്തും മൃത്തികേത്യേവ സത്യം. മണ്ണ് മാറിണില്ല, മണ്ണിന് ഒരു ഷേപ്പ് വന്നു അത്രേയുള്ളൂ. കുടത്തിന്റെ ഒരു ഷേപ്പ് വന്നു. ആ ഷേപ്പ് പോയി. പക്ഷേ ഷേപ്പ് വരുമ്പോൾ അതിന് മണ്ണ് എന്നു പറയുന്നില്ല കുടം എന്നു പേരും പറയുണൂ. രൂപം ഒരു പേരു കൊടുത്തു. പക്ഷേ ഒരിക്കലും മാറാത്തത് എന്താ? കുടം ഉണ്ടാവുന്നതിനു മുൻപും മണ്ണുണ്ടായിരുന്നു കുടം ഉണ്ടായ ശേഷവും മണ്ണുണ്ടായിരുന്നു കുടം തല്ലിപ്പൊട്ടിച്ചാലും മണ്ണുണ്ട്. അതേ പോലെ ഈ ജഗത്തിലെ സകല പദാർത്ഥങ്ങളും ബോധത്തിൽ നിന്നും ഉദിക്കുന്നു. ബോധത്തിൽ നിന്നു നാമരൂപങ്ങൾ ഉണ്ടാവുന്നു . ബോധത്തിൽ നാമരൂപങ്ങൾ നിൽക്കുന്നു ബോധത്തിൽ നാമരൂപങ്ങൾ ലയിക്കുന്നു. ഒരു നാമവും രൂപവും ആണ് പ്രപഞ്ചം. നാമവും രൂപവും എടുത്തു കഴിഞ്ഞാൽ ലോകം ഇല്ല. ലോകത്തിൽ എല്ലാം നാമരൂപമയം . നാമരൂപം എന്നു പറയുന്നത് അസത്ത്. ഉള്ള വസ്തു സത്ത്. നാമരൂപത്തിനെ എടുത്താൽ നമ്മൾ പറയും വസ്തുവേ ഇല്ലാ എന്ന് പറയും. നാമരൂപത്തിനെ എടുത്തു മാറ്റാതെ അതിനുള്ളിലുള്ള സ്റ്റഫിനെ കാണാൻ പറ്റുമോ എന്ന്? 
(നൊച്ചൂർ ജി ).
sunil amboodiri

No comments: