ദക്ഷിണാമൂർത്തി സ്തോത്രം-6
ഒരു ദ്വീപ് ചുറ്റും വെള്ളത്താൽ ഒറ്റപ്പെട്ട് കിടക്കുന്നതു പോലെ നമ്മുടെ ശരീരത്തിനുള്ളിൽ മനസ്സിനുള്ളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു കേന്ദ്രമുണ്ട്.
ഏതം അന്നമയമാത്മാനം ഉപസംക്രമ്യ
ഏതം പ്രാണമയമാത്മാനം ഉപസംക്രമ്യ
ഏതം മനോമയമാത്മാനം ഉപസംക്രമ്യ
ഏതം വിജ്ഞാനമയമാത്മാനം ഉപസംക്രമ്യ
ഏതം ആനന്ദമയമാത്മാനം ഉപസംക്രമ്യ
ഏതം പ്രാണമയമാത്മാനം ഉപസംക്രമ്യ
ഏതം മനോമയമാത്മാനം ഉപസംക്രമ്യ
ഏതം വിജ്ഞാനമയമാത്മാനം ഉപസംക്രമ്യ
ഏതം ആനന്ദമയമാത്മാനം ഉപസംക്രമ്യ
എല്ലാ കോശങ്ങളും കടന്നു പോയാൽ ഉള്ളിൽ ഇതിനൊന്നിനോടും പറ്റുമാനമില്ലാത്ത ഒരു ദ്വീപുണ്ട്. അത് ഒരു Island തന്നെ അല്ലെങ്കിൽ ' I' land എന്നും പറയാം. The land where you can recognize the real essence of 'I'. അത് മണിദ്വീപാണ് അതിനാലാണ് ശ്രീവിദ്യാ സമ്പ്രദായത്തിൽ ദേവിയെ ചിന്താമണിദ്വീപ് എന്ന് സംബോധന ചെയ്യുന്നത്. ചിന്തകളെല്ലാം പോയി അടങ്ങുന്ന ഒരു മണിദ്വീപുണ്ട് ഹൃദയത്തിൽ.
ആ മണിദ്വീപാണ് ഹാർദ്ദാകാശം,ദഹരാകാശം ,ഹൃദയം എന്നൊക്കെ പറയുന്നത്. ഈ ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒന്നായി അനുഭവപ്പെടുമെങ്കിലും സത്യത്തിൽ അതിന് ഈ ശരീരത്തിനോടോ മനസ്സിനോടോ, ബുദ്ധിയുമായോ , ഞാനെന്ന അഭിമാനമായോ ,വ്യക്തിത്വമായോ ഒന്നും ഒരു സംബന്ധവുമില്ല. കുറച്ചു നേരത്തേയ്ക്ക് പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ ഒരു glimpse ആയി സുഷുപ്തി അവസ്ഥയിൽ ദിനവും നമ്മളെ കൂട്ടി കൊണ്ടു പോയി ഇരുത്തിയിട്ട് പുറത്തേയ്ക്ക് കൊണ്ടു വരുന്നുണ്ട്. അതാണ് ചിലപ്പോൾ നമ്മൾ പറയുന്നത് സുഖമായിട്ട് ഉറങ്ങിയപ്പോൾ സമാധാനമായി എന്ന്. ആ സമാധാനം എങ്ങനെ വന്നു എന്ന് അറിയില്ല. കുറച്ചു നേരത്തേയ്ക്ക് കണ്ണു മൂടി കെട്ടിയിട്ട് വൈകുണ്ഠത്തിലും കൈലാസത്തിലും ഒക്കെ കൊണ്ടു പോയി ,കണ്ണു മൂടി കെട്ടി സ്വരൂപത്തിലിരുത്തിയിട്ട് തിരിച്ചു കൊണ്ടു വന്നു. അറിയാതെ സത്തിലിരുന്നിട്ട് തിരിച്ചു വന്നു.
ഏവം വിദ് അഹരഹ സ്വർഗ്ഗം ലോകമേതി
ആ മണിദ്വീപിന്റെ ഭാഷയാണ് മൗനം.
ആ മണിദ്വീപിന്റെ ഭാഷയാണ് മൗനം.
Nochurji.
malini dipu
No comments:
Post a Comment