ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 6
രാമായണത്തിൽ നാളെ പട്ടാഭിഷേകം രാമന് . അതിനു വേണ്ട ഏർപ്പാട് ഒക്കെ നടക്കുണൂ. അപ്പോഴാണ് പട്ടാഭിഷേക വിഘ്നം ഉണ്ടായത് നമുക്ക് അറിയാം. ഒരു സാധാരണ മനുഷ്യനാണെങ്കിൽ എത്രയധികം റിയാക്ഷൻ ഉണ്ടായിട്ടുണ്ടാവും അതിന് . ലക്ഷ്മണൻ ഒരു സാധാരണ മനുഷ്യന്റെ സ്ഥാനത്തു നിന്നു പറയുണൂ എന്റെ കയ്യിലുള്ള വാള് അലങ്കാരത്തിനല്ല വച്ചിരിക്കുന്നത് അച്ഛനെ ഇപ്പൊ ഞാൻ പിടിച്ച് പൂട്ടിയിടും. അച്ഛനായാലും ശരി ഗുരുവായാലും ശരി " അവലിപ്തസ്യ " അതായത് വാർദ്ധക്യം ബാധിച്ചു കഴിഞ്ഞാൽ ബുദ്ധിസ്ഥിരത ഇല്ലാതായാൽ ശിക്ഷിക്കണം എന്നാണ്. കൈകേയിയെ വധിക്കും എന്നൊക്കെ പറഞ്ഞു ലക്ഷ്മണൻ. അപ്പോൾ ഭഗവാൻ പറയുണൂ ലക്ഷ്മണാ ജീവിതത്തിന്റെ ഒരു നിയമം തനിക്കു ഞാൻ പറഞ്ഞു തരാം. ഒരേ പോലെ കുറെ ദിവസം പോകും. ചിലപ്പൊ സുഖമാ യിട്ടായിരിക്കും പോണത്. പെട്ടന്ന് അപ്രതീക്ഷിതമായിട്ട് എന്തെങ്കിലും ഒക്കെ സംഭവിക്കും. നമുക്ക് സഹിക്കാൻ പറ്റാത്ത വിധത്തിൽ ചിലതൊക്കെ ഒക്കെ സംഭവിക്കും. സംഭവിച്ചാൽ നമ്മള് ആരെയെങ്കിലും ഒക്കെ കുറ്റം കാണും അതിന് . ഇയാളെക്കാരണം ആണ് സംഭവിച്ചത് അയാളെക്കാരണം ആണ് സംഭവിച്ചത്. യത് അകസ് മാത് പ്രവൃത്തതേ ഏത് പ്രതീക്ഷിക്കാതെ ജീവിതത്തിൽ വരുന്നുവോ അത് നിശ്ചയം പൂർവ്വകർമ്മത്തിന്റെ ഫ്രൂയിഷൻ പിരീഡ് ആണെന്ന് അറിഞ്ഞോളാ. ജ്യോതിഷികൾ ആണെങ്കിൽ എന്തു പറയും പുതിയ ദശയിലേക്ക് കിടന്നു എന്നു പറയും. ഈ ദശയൊക്കെ ഗ്രഹങ്ങൾ ഒന്നും നമ്മെ ശിക്ഷിക്കണതല്ല നമ്മുടെ പ്രാരബ്ദത്തിനെ അവർ റെക്കോഡ് ചെയ്തു വച്ചിരിക്കുണൂ അത്രേയുള്ളൂ. ഇന്ന് സയൻസിലും അവര് പറയുണൂ ഈ DNA Cells ഒക്കെ നോക്കിയാൽ ഇയാൾടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാൻ പോണൂ ഇയാൾക്ക് എന്ത് വ്യാധി വരും ഫ്യൂച്ചറില് എന്നൊക്കെ പ്രെഡിക്റ്റ് ചെയ്യാനുള്ള സാധ്യതകൾ അതിലുണ്ടത്രെ . പക്ഷെ അത്രകണ്ട് നമ്മള് പുരോഗമിച്ചിട്ടില്ല. അപ്പൊ അതിനർത്ഥം എന്താ നമുക്ക് എന്തൊക്കെ അനുഭവിക്കാനുണ്ടോ അതൊന്നും മാറ്റിമറിക്കാൻ പറ്റില്ല എന്നു ചുരുക്കം. അപ്പൊ എന്താ വഴി? വിലപിക്കാതെ സന്തോഷമായിട്ട് ഏറ്റു കൊള്ളാന്ന്. ഏകനാഥസ്വാ മികളെപ്പോലെ. അദ്ദേഹത്തിനെ കോപിപ്പിക്കാനായിട്ട് ഒരാളെ നാട്ടിലെ പിള്ളാരൊക്കെക്കൂടി ഏർപ്പാടാക്കി. ഗോദാവരിയില് കുളിച്ചിട്ട് വരുമ്പോൾ ഇയാള് വായില് വെററില ഇട്ടിട്ട് ഏകനാഥന്റെ മുഖത്ത് തുപ്പി. തുപ്പിയപ്പോൾ ഏകനാഥൻ വീണ്ടും പോയി കുളിച്ചിട്ടു വന്നു. വീണ്ടും തുപ്പി. വീണ്ടും കുളിച്ചിട്ടു വന്നു. 27 പ്രാവശ്യം തുപ്പിയത്രെ. ഏകനാഥൻ 27 പ്രാവശ്യവും ഗോദാവരിയിൽ പോയിട്ട് മുങ്ങിയിട്ടു വന്നു. അവസാനം ഈ മനുഷ്യന് പശ്ചാത്താപം തോന്നി. ഏകനാഥസ്വാമിയുടെ കാലിൽ വീണു നമസ്കരിച്ചു കൊണ്ട് കരഞ്ഞു ത്രേ. ഞാൻ എത്ര അപചാരം ചെയ്തു എന്നിട്ടും അങ്ങക്ക് കോപം വന്നില്ലല്ലോ ? ദേഷ്യം വന്നില്ലല്ലോ? ഏകനാഥൻ പറഞ്ഞു അങ്ങ് വലിയ മഹാത്മ അങ്ങയുടെ കൃപകൊണ്ട് ഇന്ന് എനിക്ക് 27 പ്രാവശ്യം ഗംഗാസ്നാനം. അവര് ഗോദാവരി സ്നാനത്തിന് ഗംഗാസ്നാനം എന്നാണ് പറയാ. കുളത്തില് കുളി ആണെങ്കിലും ഗംഗാസ്നാനം ആണ്. ഗംഗാസ്നാനം കിട്ടി. അപ്പോൾ ഇയാൾ ചോദിച്ചു ദേഷ്യപ്പെടാതിരിക്കുന്നതിന്റെ രഹസ്യം എന്താ? ഏകനാഥൻ പറഞ്ഞ് നീ തുപ്പിയപ്പോൾ എന്റെ മുഖത്ത് വീണ ചളി ഉണ്ടല്ലോ അത് ഞാൻ ഒരിക്കൽ ഗോദാവരിയിൽ പോയി മുങ്ങിയാൽ പോകും. പക്ഷെ തന്നോട് വെറുപ്പ് വന്നാൽ എന്റെ ഉള്ളിൽ വരുന്ന ചളി ഞാൻ എത്ര തവണ ഗോദാവരിയിൽ മുങ്ങിയാലും പോവില്ല. എന്റെ ഉള്ളില് ഞാൻ ബാധിക്കപ്പെടും അതുകൊണ്ട് . അപ്പൊ പുറമേക്ക് ഇയാള് തുപ്പണതിനെ വേണ്ടാ എന്നു പറയാൻ പറ്റില്ലല്ലേ? അയാള് നമ്മളെക്കാൾ ബലവാനാണെങ്കിൽ എന്തു ചെയ്യാൻ പറ്റും? ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ അകമേക്ക് അതിനെ എടുത്താൽ ഒരല്പം പോലും വെറുപ്പില്ലാതിരിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.
( നൊച്ചൂർ ജി ).
sunil namboodiri

No comments:
Post a Comment