ഒരോരുത്തരും അതുല്യരും അസാമാന്യരുമാണ്. എല്ലാവരും ക്രിയാത്മകമായ ചില കഴിവിനാൽ അനുഗ്രഹീതരുമാണ്.ഈ കഴിവുകളുടെ വളർച്ചയാണ് സ്വയം സാക്ഷാത്കാരം.
എന്തു ചെയ്യുന്നുവോ അത് ആത്മസ്മരണയോടെ സ്വാതന്ത്രത്തോടെ ചെയ്യുക. മറ്റുള്ളവർ ചെയ്യുന്നതിന്റെ പ്രതീകരമാവരുത്, അത് ശരിയായ കർമ്മമല്ല.
ഒരു സ്വതന്ത്ര വ്യക്തി പ്രതികൂലമായോ അനുകൂലമായോ തന്റെ ഊർജ്ജം ദുർവ്യയം ചെയ്യില്ല. അയാൾ മറ്റുള്ളവരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും അറിയുവാൻ ശ്രമിക്കും. അതിൽ നിന്ന് തന്റെ ഉള്ളിലൊളിഞ്ഞിരിക്കുന്ന കഴിവുകൾ വികസ്സിപ്പിക്കുവാൻ തന്റെ വിലപ്പെട്ട സമയം ഉപയോഗിക്കുകയും ആനന്ദിക്കുകയും ചെയ്യും.
ആയതിലേക്ക് ജീവതത്തിൽ സൗഹൃദം സ്നേഹം, സന്തോഷം ചിരി ആനന്ദം ക്രിയാത്മകത തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യം നല്കും.
ചെയ്യുന്ന കർമ്മങ്ങൾ ചുമതല മാത്രമായി കാണാതെ സ്വസംതൃപ്തിക്ക് വേണ്ടി ഉത്തരവാദിത്വമായി ഏറ്റെടുക്കും. സമൂഹത്തിന്റെ നന്മക്കും കൂടിയുള്ളതായിരിക്കും.
ശരിയായ ദൃഢമായകർമ്മം എന്നത് മുൻകൈ എടുക്കലിന്റെ സന്തോഷം ആസ്വദിക്കലും കൂടിയാണ്.അത് ജീവസ്സുറ്റതാക്കുന്നു. ജീവതത്തിന്
കർമ്മശക്തി അതു ചെയ്യുന്നവന്റെ മനക്കരുത്താണ്. മറ്റുള്ള ബലങ്ങളായ സൈന്യശക്തി
ആയുധ ബലം
കോട്ടയുടെ ബലം ബന്ധുബലം
ധനശക്തി മുതലായവ മന:ശക്തിയ്ക്ക് തുല്യമാവില്ല.താരതമ്യേന അവയെല്ലാം അപ്രസക്തങ്ങൾ തന്നെ.
No comments:
Post a Comment