വിഷു മലയാളികൾ പൊതുവെ ആചരിച്ചു വരുന്ന ഒരു ഉത്സവദിവസമാണ്. ഇതു പ്രകൃതീശ്വരി പൂജക്കുള്ള ദിവസമാണ്. സൂര്യൻ മധ്യരേഖയിൽ വരുന്നതും
പകലും, രാവും തുല്യമായതുമായ ദിവസമാണ് വിഷു. നവവത്സര ദിനവും വസന്ത കാലത്തിന്റെ ആരംഭം കൂടിയാണ് ഈ ദിവസം. ചിലപ്പോൾ മേട സംക്രമവും കൂടി ഈ ദിവസം വരും. മേടമാസമാണ് ആദിത്യന് ഉച്ചരാശി. സൂര്യചന്ദ്രൻ മാരാണല്ലോ ലോകത്തിനു സകല നന്മയും ചെയ്യുന്നത്. അവർക്കു തുല്യതായുള്ള ദിനം ഇതാണ്. വസന്ത കാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ കവാടം.
പ്രകൃതി പുഷ്പ്പാഭരണങ്ങൾ ചാർത്തി വിഷുദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിനു മുൻപേ നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞു നിൽക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങൾ നിറയെ ഫലങ്ങൾ. പ്രസന്നമായ പകൽ, എവിടെയും സമൃദ്ധിയും, സന്തോഷവും.
കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവങ്ങളാണ് വിഷുവും, ഓണവും, വിഷുവുമായി ബന്ധപ്പെട്ട ആചാരമാണ് വിഷുക്കണി, വിഷുകയ് നീട്ടം വിഷു സദ്യ, വിഷുക്കളി, പടക്കം പൊട്ടിക്കൽ എന്നിവ. കുടുംബത്തിലെ മുതിർന്ന സ്ത്രീക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. ഐശ്വര്യ സംപൂർണ്ണമായ വിഷുക്കണി കണ്ടുണരുമ്പോൾ പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. നരകാസുരനെ കൊന്ന ശ്രീകൃഷ്ണന്റെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന ഓർമ്മ പ്പെടുത്തലാണ് വിഷു എന്നും
പറയുന്നു.
ഭഗവാൻ കൃഷ്ണൻ മാനുഷഭാവം വിട്ടു വൈകുണ്ഠത്തിലേക്ക് മടങ്ങിയത് മേടസംക്രമ സന്ധ്യയിലാണെന്നാണ് വിശ്വാസം.
ഭഗവാന്റെ സ്വർഗ്ഗ ആരോഹണ ശേഷം ആരംഭിച്ച കലിയുഗത്തെ ശ്രീകൃഷ്ണ വിഗ്രഹം കണി കണ്ടുകൊണ്ടാണ് ജനങ്ങൾ സ്വീകരിച്ചത്. കണ്ണനെ കണി കാണുന്നതിന്റെ രഹസ്യം ഇതാണ്.
No comments:
Post a Comment