Tuesday, April 02, 2019

ആത്മാവിന്റെ ധർമ്മം.....
☄☄☄☄☄☄☄☄☄
ഒരാത്മാവും അശാന്തിയോ ദു:ഖമോ വെറുപ്പോ അശുദ്ധിയോ ആഗ്രഹിക്കുന്നില്ല .അപ്പോ ൾ ശാന്തി, സ്നേഹം സുഖം, ആനന്ദം പവിത്രത ഇതാണ് ആത്മാവിന്റെ സ്വ:ധർമ്മം.
ആത്മാവിന് ശരീരം ധരിക്കാതിരിക്കുവാനോ കർമ്മം ചെയ്യാതിരിക്കുവാനോ സാധ്യമല്ല. അതു കൊണ്ടാണല്ലോ ജ്ഞാനം ആവശ്യമായി വരുന്നത് തന്നെ.
അക്രമത്തെ അക്രമം കൊണ്ടു നേരിടുന്ന അധർമ്മത്തെ അധർമ്മo കൊണ്ടു നേരിടുന്ന ഈ ലോകത്ത് ജീവാത്മാവിന് പരമാത്മാവു തരുന്ന ശ്രീ: ഇതാണ്."സ്വയം അനശ്വരമായ ആത്മാവാണെന്നറിയുക. ചുറ്റുമുള്ളത് ആത്മസഹോദരങ്ങളാണെന്നറിയുക. അഹിംസയാണ് പര ധർമം. മനസ്സാ വാചാ കർമ്മണാ അഹിംസ പാലിക്കുക.നിർഭയമായി നിരന്തരം ഉത്സാഹപൂർവ്വം ലോക നന്മയ്ക്കായി കർമ്മം ചെയ്യുക. കർമ്മം ചെയ്യാതെ അലസനായിരിക്കുന്നതിലും എത്രയോ ശ്രേഷ്ഠമാണ് കർമ്മം ചെയ്യുക എന്നത് '"
☄☄☄☄☄☄☄☄☄


 ആത്മാവിന്റെ ഈ അനശ്വരത മനുഷ്യൻ മനസ്സിലാക്കുമെങ്കിൽ ലോകത്തെ വിഴുങ്ങിയിരിക്കുന്ന മരണഭയത്തിൽ നിന്നും മനുഷ്യൻ രക്ഷ നേടിയേനേ. ലോകത്തെ വിഴുങ്ങാൻ ഒരുക്കി കൊണ്ടിരിക്കുന്ന ആയുധങ്ങളുടെ ചെലവ് മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാമായിരുന്നു'." ഹേ ആത്മാവേ, അമൃതാനന്ദത്തിന്റെ അരുമക്കിടാവേ, ശരീരമാകുന്ന രഥത്തിലേറി ജീവിതമാകുന്ന യാത്ര ചെയ്യുന്ന ഹേ യാത്രക്കാരാ, നീ എന്തു തേടിയാണ് അലയുന്നത്. സുഖവും ശാന്തിയും  ആനന്ദവുമോ? അത് നിന്നുള്ളിൽ തന്നെയുണ്ടല്ലോ !"

No comments: