Thursday, April 04, 2019

സന്യാസജീവിതമെന്നതും പ്രേമവിവാഹമെന്നതും ഏകദേശം ഒരു പോലെയാണ്. ഒന്നിൽ ആത്മാവിനെ പ്രണയിക്കുന്നു. മറ്റേതിൽ വ്യക്തിയെ പ്രണയിക്കുന്നു. രണ്ടും തിരഞ്ഞെടുക്കുന്ന നിമിഷം പ്രശ്നങ്ങൾ അതീവ ഗുരുതരം. ബന്ധുക്കളാകമാനം ഒരു ഞൊടിയിട കൊണ്ട് ശത്രുക്കൾ. പണക്കാരനെ ഭിക്ഷകൻടെ ക്ലേശങ്ങൾ! എന്നാൽ സാധന കൊണ്ട് ആത്മസാക്ഷാൽക്കാരം നേടിയാലോ ദൈവക്യപ കൊണ്ട് ഒരു കുഞ്ഞ് ജനിച്ചാലോ പിണങ്ങി പോയവ വീണ്ടും അരികെ തന്നെ! കടലെടുത്ത വസ്തുവെ കടൽ തന്നെ തിരിച്ചു തരുന്ന പോലെ. കഷ്ടതയിൽ അധ്വാനിച്ച് ഉയരങ്ങൾ കീഴടക്കുന്നതു പോലെ. രണ്ടു ജീവിതത്തിനും വേണ്ടത് ഒന്നേ ഒന്ന്. ധൈര്യം. കൂടെ യഥാർത്ഥമായ ദൈവവിശ്യാസവും. എന്നാൽ ധൈര്യത്താൽ ഇറങ്ങിയാലും പ്രയോജനമില്ല. പായ്കപ്പലിനെ പോകേണ്ടത് വടക്കോട്ട്, പക്ഷേ വീശുന്ന വായു തെക്കോട്ടായാൽ എന്ത് ചെയ്യാനാണ്. എന്തിനും അതിനായുള്ള സമയവും നിർണയിക്കപ്പെട്ടിരിക്കും എന്നതാണ് വസ്തുത....
krishnakumar kp

No comments: