Saturday, April 13, 2019

ശ്രീമദ് ഭഗവത്ഗീത*📯📜
          *(Shri mat Bhagavat Gita)*
       🔅➖➖➖➖➖➖🔅
           🔰 *അദ്ധൃായം - 13*   *ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ*
                       *ശ്ലോകം 21*

കാര്യകാരണ കർത്തൃത്വേ
ഹേതുഃ പ്രകൃതിരുച്യതേ
പുരുഷഃ സുഖദുഃഖാനാം
ഭോക്തൃത്വേ ഹേതുരുച്യതേ.

🔅➖➖➖➖➖➖🔅

കാര്യമായ ശരീരം, കരണങ്ങളായ ജ്ഞാനേന്ദ്രിയങ്ങൾ കർമ്മേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി അഹങ്കാരം ഇവയുടെ ഉത്പത്തിക്കു ഹേതു പ്രകൃതിയാകുന്നു. പുരുഷനാണു (ജീവനാണു്) സുഖ ദുഃഖങ്ങളുടെ അനുഭൂതിക്കു കാരണമായിത്തീരുന്നതു്.

No comments: