Wednesday, January 24, 2018

ജനുവരി 31 ന് 5-18 pmമുതൽ 8 - 41 pm വരെ
മഹാചാന്ദ്രഗ്രഹണം
ഐൻസ്റ്റൈൻ കാണാത്തത് നമ്മൾ കാണുന്നു. ഇരുപതാം നൂറ്റാണ്ടിലെ മഹാൻമാരായ ജ്യോതിശാസ്ത്രജ്ഞരൊന്നും കണ്ടിട്ടില്ലാത്ത പ്രപഞ്ച വിസ്മയത്തിന് നമ്മൾ സാക്ഷി.
മറ്റെന്തു മറന്നാലും ജനുവരി 31 ന് വൈകുന്നേരം 6.21 മുതൽ 7.37 വരെ മാനത്ത് നോക്കാൻ മറക്കരുത്.
152 വർഷങ്ങൾക്കു ശേഷമുണ്ടാകുന്ന ഈ പ്രപഞ്ച യാഥാർഥ്യത്തെ ശാസ്ത്രലോകം വിളിക്കുന്നത് Blue Blood Super moon Total Eclipse എന്നാണ്.
എന്താണീ അപൂർവ പ്രതിഭാസമെന്ന് പരിശോധിക്കാം
Blue Moon
ഒരു കലണ്ടർ മാസത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ സയൻസ് കമ്യൂണിറ്റി വിളിക്കുന്ന പേരാണിത്. അപൂർവമായത് എന്ന അർത്ഥമാണ് .(Once upon a Blue moon) ചന്ദന്റെ നിറവുമായി ഇതിന് ബന്ധമൊന്നുമില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബ്ലൂ മൂൺ എന്നാൽ ഒരു ഋതുവിൽ നാല് വെളുത്ത വാവുണ്ടായാൽ മൂന്നാമത്തെ വെളുത്ത വാവെന്നും പറയാം.
Super Moon
ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ഒരു ദീർഘ വൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രൻ ഇതിലൂടെ കടന്നു പോകും. അത്യപൂർവമായി ചന്ദ്രൻ ഭൂമിയുടെ തൊട്ടടുത്തെത്തുമ്പോൾ വെളുത്ത വാവ് സംഭവിച്ചാൽ അതിനെ പറയുന്ന പേരാണ് സൂപ്പർ മൂൺ. ഈ സമയം ചന്ദ്രബിംബത്തിന്റെ വലിപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും.
Blood Moon
ഗ്രഹണ സമയത്ത് ഭൂമി പൂർണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യ രശ്മികൾക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശകിരണങ്ങൾ ചന്ദ്രനിൽ പതിക്കും. ഇങ്ങനെ പതിച്ചതിനു ശേഷം പ്രതിഫലിക്കുന്ന കിരണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതകത തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗദൈർഘ്യം കുറഞ്ഞ വർണ രാശികൾക്ക് വിസരണം സംഭവിക്കുകയും ചെയ്യും. തരംഗദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വർണങ്ങൾ മാത്രമേ നിരീക്ഷകന് കാണാൻ കഴിയൂ. അതായത് പൂർണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോര പോലെ ചുമപ്പായിരിക്കും. കറുപ്പാകില്ല.
Total Eclipse
നിഴൽ ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനൊരു കട്ടികൂടിയ ഭാഗവും കട്ടി കുറഞ്ഞ ഭാഗവുമുണ്ടല്ലോ. അന്തരീക്ഷമുള്ള ഒരു സ്ഥലത്തു മാത്രമേ ഇതു സംഭവിക്കു. ഭൂമിക്ക് അന്തരീക്ഷമുള്ളതുകൊണ്ട് ചന്ദ്രനിൽ ഗ്രഹണ സമയത്ത് ഈ നിഴലുകൾ വീഴും. നിഴലിന്റെ കട്ടി കൂടിയ ഭാഗത്തെ അംബ്ര എന്നും കട്ടി കുറഞ്ഞ ഭാഗത്തെ പെനംബ്ര എന്നുമാണ് പറയുന്നത്.
അംബ്രയ്ക്ക് കാരണമാകുന്ന ഭൂമിയുടെ ഭാഗത്ത് നിന്ന് നോക്കുന്ന നിരീക്ഷകന് പൂർണ ചന്ദ്രഗ്രഹണവും പെനംബ്രയ്ക്ക് കാരണമാകുന്ന ഭൂഭാഗത്തു നിന്ന് നോക്കുന്ന നിരീക്ഷകന് ഭാഗിക ചന്ദ്രഗ്രഹണവുമായിരിക്കും ദൃശ്യമാവുക.
ജനുവരി 31 ലെ ചന്ദ്രഗ്രഹണത്തിന്റെ പ്രസക്തി വ്യക്തമായിരിക്കുമല്ലോ?
ബ്ലൂ മൂണും സൂപ്പർ മൂണും പൂർണ ചന്ദ്രഗ്രഹണവും ഒരുമിച്ചുണ്ടാവുക. ഇതിന് മുമ്പ് ഇത്തരം ഒരു പ്രതിഭാസം സംഭവിച്ചത് 1866 ൽ ആണ്.
അതെ , 152 വർഷങ്ങൾക്ക് മുമ്പ്
Eclipse
സൂര്യൻ ഭൂമി ചന്ദ്രൻ എന്നീ ക്രമീകരണമുണ്ടായാൽ മാത്രമേ വെളുത്ത വാവ് ഉണ്ടാകൂ. അപ്പോൾ മാത്രമേ ചന്ദ്ര ഗ്രഹണവും സംഭവിക്കു.
സൂര്യൻ ചന്ദ്രൻ ഭൂമി എന്ന ക്രമീകരണമുണ്ടായാൽ കറുത്ത വാവാകും. അപ്പോൾ മാത്രമേ സൂര്യഗ്രഹണം ഉണ്ടാകൂ.
എന്നാൽ എല്ലാ വെളുത്ത വാവിലും ചന്ദ്രഗ്രഹണവും, എല്ലാ കറുത്ത വാവിലും സൂര്യഗ്രഹണവും ഉണ്ടാകുന്നില്ല. ഇതിന്റെ കാരണം ഭൂമിയുടെയും ചന്ദ്രന്റെയും തമ്മിലുളള elliptical plane ൽ ആറ് ഡിഗ്രി ചരിവുള്ളതുകൊണ്ടാണ്. ചില സന്ദർഭങ്ങളിൽ ചില സ്ഥാനങ്ങളിൽ ഈ ചരിഞ്ഞ പഥം synchronize ചെയ്യപ്പെടുകയും പ്രസ്തുത സ്ഥാനങ്ങളിൽ സൂര്യൻ, ഭൂമി, ചന്ദൻ എന്നീ ഖഗോള പിണ്ഡങ്ങൾ എത്തുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും സംഭവിക്കുന്നത്.pmn namboodiri

No comments: