*ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാന പട്ടണവും മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന പ്ര ദേശമാണ് ദ്വാരക.*
*പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാരകയെ കരുതിവരുന്നത്.കടലാക്രമണത്തിന്റെ ഫല മായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ട തായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു. കത്തിയവാ റിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടന കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്.*
*ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു.*
*ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദ വരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർ മിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.*
*ഭൂമിശാസ്ത്രപരമായി ദ്വാരകസ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും പൂജ്യം അടി(മീറ്റർ)ഉയര ത്തിലാണ്. 22.23°N 68.97°E.അക്ഷാംശത്തിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്.*
*2001-ലെ കണക്കെടുപ്പ് പ്രകാരം 33,614 ആണ് ദ്വാരകയിലെ ജനസംഖ്യ.[4]53% പേർ പുരുഷൻ മാരും 47 % പേർ സ്ത്രീകളുമാണ്.13% പേർ ആറുവയസിനു താഴെ പ്രായമുള്ളവരാണ്.*
*ദ്വാരകയിലെ സാക്ഷരതയുടെ ആകെ ശതമാനത്തിൽ പുരുഷൻമാരുടെ സാക്ഷരത 72%വും സ്ത്രീകളുടെത് 55% വുമാണ്.*
*ദ്വാരകയിലെ സാക്ഷരതയുടെ ആകെ ശതമാനത്തിൽ പുരുഷൻമാരുടെ സാക്ഷരത 72%വും സ്ത്രീകളുടെത് 55% വുമാണ്.*
*ദ്വാരകാധീശ ക്ഷേത്രം*
*
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪*
*

*സ്വർഗ്ഗദ്വാരം അഥവാ ദ്വാരകധിശക്ഷേത്രം 16-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്.*
*ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണി കഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരി വർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാട ങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേ ശിക്കുന്നത് സ്വർഗ്ഗദ്വാരം എന്ന കവാടത്തിലൂടെ യും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം എന്ന കവാട ത്തിലൂടെയുമാണ്.*
*ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ, ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുക്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തു വച്ചാണ്.രുക്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്ര ചെയ്താൽ അവിടെ എത്തിച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.*
*ദ്വാരക എന്ന പേര് ദ്വാർ എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായതാണ്.*
*വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക.നാഗേശ്വര ജ്യോതിർലിംഗം ദ്വാരകക്കടുത്ത് സ്ഥി തിചെയ്യുന്നു.ആദി ശങ്കരാചാര്യരുടെ നാലു മഠങ്ങ ളിലൊന്നു ദ്വാരകയിലാണ്.*
*വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക.നാഗേശ്വര ജ്യോതിർലിംഗം ദ്വാരകക്കടുത്ത് സ്ഥി തിചെയ്യുന്നു.ആദി ശങ്കരാചാര്യരുടെ നാലു മഠങ്ങ ളിലൊന്നു ദ്വാരകയിലാണ്.*
*ശ്രീ ആദി ശങ്കരാചാര്യർ ദ്വാരക സന്ദർശിക്കുകയും അവിടെ ഒരു മഠം സ്ഥാപിക്കുകയും ചെയ് തു.അതാണ് ദ്വാരകപീഠം എന്നറിയപ്പെടുന്നത്.*
*ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാ റുള്ളത്.വിവിധ ദർശനങ്ങൾ മംഗള, ശൃംഗാരം, രാജഭോജം, ബോഗ്, സന്ധ്യ ആരതി ,ശയനം മുതലായവയാണ്.*
*ദ്വാരക രാജാവംശം*
*
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪*
*

*മഹാഭാരതത്തെ കൂടാതെ വിഷ്ണു പുരാണം, ഭാഗവത പുരാണം,സ്കന്ദ പുരാണം എന്നിവയിൽ ദ്വാരകയെകുറിച്ച് പരാമർശമുണ്ട്.ദ്വാരകനഗരം ശ്രീകൃഷ്ണന്റെ നിർദ്ദേശത്തോടെ നിർമ്മിക്കപെട്ടതാണ്.*
*കംസനെ നിഗ്രഹിച്ചതിനു ശേഷം ഉഗ്രസേനനെ മധുരയിലെ രാജാവാക്കി.പക്ഷേ ജരാസന്ധൻ മധുരയെ 17 പ്രാവശ്യം ആക്രമിച്ചു.ഈ ആക്രമണങ്ങളിൽ നിന്നും മധുരയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി യാദവ വംശവുമായി ശ്രീകൃഷ് ണൻ ദ്വാരകയിൽ വരികയും അവിടെ പുതിയനഗരം സൃഷ്ടിക്കുകയും ചെയ്തു എന്നു വിശ്വസിക്കുന്നു.*
*ദ്വാരക നഗരത്തിന്റെ പ്രെത്യേകതകൾ*
*
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪*
*ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വിശ്വകർമാവാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു.*
*കൃത്യമായ വാസ്തു ശാസ്ത്രത്താൽ ഗോമതിനദിയു ടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്. റോഡു കളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപ യോഗ സ്ഥലങ്ങളും അടക്കം എല്ലാവിധ സൗകാര്യ ങ്ങളുമുള്ള നഗരമാണ് ദ്വാരക.*

*പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്. അത് സുധർമസാധ എന്നറിയപ്പെടുന്നു. ദ്വാരകയി ലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിത മാണ്.*
*ശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരി ച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം, മഹാഭാ രതയുദ്ധം കഴിഞ്ഞു 36 വർഷത്തിനു ശേഷം (ബി സി 3138)ൽ അർജുനൻ യാദവംശത്തെ ഹസ്തി ന പുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമു ദ്രത്തിൽ ആണ്ടുപോയി. മഹാഭാരതം എന്ന ഇതി ഹാസ്യകാവ്യത്തിൽ നിന്നും അർജുനൻ പറയുന്ന വാക്കുകളിലൂടെ ഇതു വ്യക്തമാകുന്നു.*
*“ സമുദ്രം നഗരത്തിലേക്ക് ഇരച്ചു കയറി. തെരുവുകളും മനോഹരങ്ങളായ കെട്ടിടങ്ങളും സമു ദ്രത്തിൽ മുങ്ങിതാണു.*
*ഇന്നു ദ്വാരകയുടെ സ്ഥല ത്ത് ഒരു സമുദ്രം മാത്രം.ദ്വാരക ഒരു പേര് മാത്രമാ യി അവശേഷിച്ചു.ഒരു ഓർമമാത്രമായി. വിഷ്ണു പു രാണത്തിലും ദ്വാരക സമുദ്രത്തിൽ ആണ്ടു പോയതിനെകുറിച്ച് പരാമർശിക്കുന്നു.”*
*പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൽ*
*
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪
⚪*
*ദ്വാരകനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെ ത്തുന്നതിനു വേണ്ടി 2001 മെയ് 19 നു അന്നത്തെ ശാസ്ത്ര,സാങ്കേതിക മന്ത്രിയായിരുന്ന മുരളിമനോഹർ ജോഷി ഉത്തരവിട്ടു.അറബികടലിന്റെ ഭാഗമായിവരുന്ന ഘാംബട്ട് ഉൾക്കടലിൽ ഗവേഷ ണം നടത്തുവാൻ തീരുമാനിച്ചത്.തുടർന്ന് ഗുജറാ ത്തിനു പടിഞ്ഞാറ് 9 കി.മി പരപ്പിൽ 40 മി ആഴ ത്തിൽ കടലിന്റെ അടിത്തട്ടിൽ ദ്വാരക നഗരത്തിന്റെ അവശിഷ്ടം ലഭിച്ചു.അവിടെനിന്നും ശേഖരിച്ച പുരാവസ്തുക്കൾ ലണ്ടനിലെ ഓക്സ്ഫോർഡ്,ജർമനിയിലെ ഹാനോവർ തുടങ്ങി സ്വദേശത്തും വിദേശത്തുമായ പ്രശസ്തമായ പല ലബോറട്ടറി കളിലും പരിശോധിക്കുകയും കാലപഴക്കം നിർ ണയിക്കുകയും ചെയ്തിടുണ്ട്.തുടർന്ന് കേന്ദ്രസം സ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഈ പൈതൃക സ്വത്ത് സംരക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.ഗുജറാത്ത് വിനോദ സഞ്ചാരവകുപ്പ് ഈ ഉദ്യമം ഏറ്റെടുത്തു.അവിടെ ഒരു മ്യുസിയം സ്ഥാപി ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പദ്ധതി വിജയകരമാവുകയാണെങ്കിൽ ലോകത്തിലെ കടലിനടിയിലുള്ള ആദ്യത്തെ മ്യുസിയമായിരിക്കും ദ്വാരകയിലേത്.മഹാ ഭാരതക്കാലത്ത് ഇന്ത്യയിൽ അനവധി നഗരങ്ങളും രാജ്യങ്ങളും ഉണ്ടായിരുന്നു എന്നും അവയിൽ ചിലവ വളരെ സുന്ദരവും പ്രശ സ്തവും ആയിരുന്നു എന്നും പറയപ്പെടുന്നു. നമ്മു ടെ പുരാണേതിഹാസങ്ങൾ നിരവധി നഗരങ്ങളെ യും, പട്ടണങ്ങളെയും കുറിച്ച് ഉള്ള വിവരണങ്ങളും നൽകുന്നുണ്ട്.*

*ഇത്തരം പുരാതന നഗരങ്ങളിൽ എല്ലാം വച്ച് അതി മനോഹരം ആയിരുന്നുവത്രേ, ശ്രീ കൃഷ്ണന്റെ സാമ്രാജ്യവും, രാജധാനിയും ഒക്കെ ആയിരുന്ന ദ്വാരകാപുരി.ഇപ്പോൾ നമ്മൾ കാണുന്ന വളരെ പ്ലാൻ ചെയ്തു നിർമ്മിക്കുന്ന ആധുനിക സിറ്റി യെ വെല്ലുന്ന അത്ഭുത നഗരം ആയിരുന്നു ദ്വാരക എന്നാണ് പറയുന്നതു. അവി ടെ ഇല്ലാത്തതു ആയിട്ട് ഒന്നും തന്നെ ഇല്ല ..കണ്ടു പിടുതങ്ങളുടെയും നിർമ്മനങ്ങല്ടെയും ഒരു നഗരം ആയിരുന്നു ദ്വാരക .എല്ലാ വിഭാഗങ്ങൾ ക്കും ഇപ്പോൾ അമേരിക്കക്ക് ഒക്കെ ഉള്ള പോലെ അത്യന്തം ആധുനികമായ വിഭാഗങ്ങൾ തന്നെ ഉ ണ്ടായിരുന്നു ആ നഗരത്തിനു . ഏകദേശം അയ്യാ യിരം കൊല്ലങ്ങൾക്ക് മുമ്പ് (ബി. സീ. 3200 ൽ ) - ഉണ്ടായിരുന്ന ഈ നഗരം വെറും ഒരു ഭാവന ആ യിട്ടോ കെട്ടുകഥ ആയിട്ടോ മാത്രം ആയി കരുതി ഇരുന്ന നിരവധി ശാസ്ത്ര ജ്ഞന്മാരും , ചരിത്ര ക്കാരും ഉണ്ട്. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ എൺപതാം ശതകത്തിൽ ഗോവയിലെ National Institute of Oceanagography യുടെ Marine Archaeology വകുപ്പിലെ ശാസ്ത്ര ജ്ഞനും "ആർക്കിയാലോജിക്കൽ സർവ്വെയരും" ആയ ഡോ. എസ്സ്. ആർ. റാവുവിന്റെ ഗുജറാത്ത് സം സ്ഥാനത്തിന്റെ ദ്വാരകാ തീരത്ത് ആഴ ക്കടലിൽ നടന്ന ഗവേഷണങ്ങൾ ഇന്ത്യയുടെ വടക്ക് പടി ഞ്ഞാറൻ കടൽതീരത്തെ ഒരു പുരാതന സംസ് കാരത്തെ കുറിച്ചും ശ്രീ കൃഷ്ണന്റെ യാദവ സാ മ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന ദ്വാരകാ പുരിയെ കുറിച്ചും ധാരാളം പുതിയ അറിവുകൾ പകർന്നു തരുന്നു. ഭാരതത്തിന്റെ വടക്ക് പടിഞ്ഞാ റൻ തീരത്ത് ഗുജറാത്ത് സംസ്ഥാനത്തിലെ ജാം നഗർ ജില്ലയിൽ "ഓഖാമണ്ഡൽ" പ്രദേശത്തു ദ്വാരകാ താലൂക്കിൽ അറബിക്കടൽ തീരത്തുള്ള ഗോമതി നദീ മുഖത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണം ആണ് ചരിത്ര - സാംസ്കാരിക പ്രാധാന്യം ഉള്ള ദ്വാരക. ഇതിഹാസങ്ങളിലും, ചരിത്രത്തിലും പല കാലഘട്ടങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്നു ഈ പുരാതന നഗരo. ദ്വാരകാ എന്ന പദത്തിന് "ആത്മീയ സുഖത്തിലെക്കുള്ള കവാടം" എന്നാണത്രേ അർഥം . കൂടാതെ "സ്വർണ്ണ പുരി", "സ്വർണ്ണ ദ്വാരിക", തുടങ്ങിയ മറ്റു ചില പേരുകളും കൂടി ഉണ്ടായിരുന്നു ഇതിനു എന്ന് പഴയ ഗ്രന്ഥങ്ങളിലും, പുരാണങ്ങളിലും പറയുന്നുണ്ട്. ദ്വാരകയുടെ ശിൽപ്പ ഭംഗിയും, ഐശ്വര്യ്യവും മറ്റും മഹാഭാരതത്തിലും, സ്കന്ദ-ഹരിവംശ - വിഷ്ണു പുരാണങ്ങളിലും മറ്റും വിവരിക്ക പെട്ടിട്ടുണ്ട്.*
*വടക്ക് ഓഖാ തുറമുഖത്തിന്റെ കിഴക്ക് ഭാഗത്തെ "ബെയിട്ടു ദ്വാരക ദ്വീപ് " മുതൽ തെക്ക് പിണ്ഡാര ഉൾക്കടൽ വരെ വ്യാപിച്ചു കിടന്നിരുന്ന യാദവ സാമ്രാജ്യം ശംഖു - മുത്തു വ്യാപാരങ്ങളുടെ പുരാ തന സിരാ കേന്ദ്രം ആയിരുന്നു എന്നും, അതു കൊണ്ട് അതിന്നു "ശങ്ഖ്ദ്വാർ" എന്ന് പേരുണ്ടാ യിരുന്നു എന്നും 1905 - 1910 കാലഘട്ടങ്ങളിൽ ഇവിടെ സമുദ്ര ഗവേഷണം നടത്തിയ ജെംസ് ഹോര്നെല്ലും പറഞ്ഞു കാണുന്നു.കൂടാതെ 2001 ൽ നടത്തിയ ശാസ്ത്ര പഠനങ്ങളിലും കണ്ടെടുത്ത നഗര അവശിഷ്ടങ്ങളിലും ഉപ്ഗ്രഹ ചിത്രങ്ങളിലും ആ നഗരത്തി ന്റെ ഭാഗങ്ങൾ ഇന്നും കടനിലടിയി ൽ കിടക്കുന്നു എന്നുള്ളതിന് വ്യക്തമായ തെളിവ് തന്നെ കിട്ടിയിരിക്കുന്നു .അന്നത്തെ കല്ല് കൊണ്ടു ള്ള തൂണുകൾ ..മറ്റു നിർമ്മാണ സാമഗ്രികൾ ,ഒരു സിറ്റി യുടെശേഷിപ്പുകൾ ആയ എല്ലാം....*
*ശ്രീ കൃഷ്ണൻ സ്വന്തം അമ്മാമാനായ കംസനെ കൊന്നു മുത്തച്ഛനായ ഉഗ്ര സേനനെ മഥുരയിലെ രാജാവാക്കിയതോടെ, കംസന്റെ ഭാര്യാ പിതാവാ യ ജരാസന്ധന്റെ യാദവന്മാരോടുള്ള പക കൂടി . അയാളുടെ ഉപദ്രവങ്ങൾ സഹിക്ക വയ്യാതായ പ്പോൾ ശ്രീ കൃഷ്ണൻ എല്ലാ യാദവരേയും കൂട്ടി ഉത്തര-പശ്ചിമ തീരത്തുള്ള "ഓഖാ മണ്ഡലത്തി ന്റെ " കടലോരത്ത് ചെല്ലുകയും, അവിടെ ഒരു പുതിയ യാദവ സാമ്രാജ്യം സ്ഥാപിക്കാൻ പന്ത്രണ്ടു യോജന സ്ഥലം കടൽ ദേവനായ വരുണനോട് ആവശ്യ പെടുകയും ചെയ്തുവത്രേ.*
*അതുപ്രകാരം പന്ത്രണ്ടു യോജനയിൽ അധികം സമുദ്രം പിൻ മാറി കൊടുക്കുകയും ഈ സ്ഥലത്ത് ദേവ ശിൽപ്പി ആയ വിശ്വ കർമ്മ വളരെ സുന്ദരം ആയ ഒരു രാജ്യവും "സുവർണ്ണ ദാരക" എന്ന യാദവ തല സ്ഥാന നഗരവും സൃഷ്ട്ടിക്കുകയും ചെയ്തു ആണ് ഐതിഹ്യം. പക്ഷെ, പിന്നീട് , സോമനാഥ ത്തിലെ “ബാൽൽക്ക “തീർഥ കരയിൽ വച്ച് ഒരു വേടന്റെ അമ്പു എററു ശ്രീ കൃഷ്ണന്റെ "ദേഹോ ത്സർഗ്ഗം" നടന്നതോടെ, യാദവകുലം ക്ഷയിക്കുക യം "ദ്വാരക പുരി" സമുദ്രത്തിൽ മുങ്ങി നശിക്കുക യും ചെയ്തു എന്നും കാണുന്നു.*
*ഇത് ഒരു പുരാണ വസ്തുതയോ, പഴങ്കഥ യോ, ഐതിഹ്യ മോ അല്ല എന്നും ഒരു ചരിത്ര വസ്തുത ആണെന്നും ആയിരത്തി തൊള്ളായിര ത്തി എൺ പതുകളിൽ നടന്ന ഡോ. എസ്സ്. ആർ .റാവുവിന്റെ സർവേയും ഗവേഷണങ്ങളും തെളിയിച്ചിരിക്കു ന്നു. 1983 മുതൽ National Institute of Oceanography യിലെ ഈ സമുദ്ര ശാസ്ത്ര വിഭാഗം ദ്വാരകയുടെ കടലിൽ നിന്നും പുരാതന ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുപി ടിച്ചു, ശേഖരിച്ചു, ഗവേഷണങ്ങൾ നടത്തി തുടങ്ങു കയും 1988ൽ Marine Archaeology of5 Indian Ocean Countries എന്ന പ്രസിദ്ധീകരണങ്ങളിലൂടെ അതിന്റെ വിശദാംശങ്ങൾ പുറത്തു കൊണ്ട് വരി കയും ചെയ്തു. പക്ഷെ നിർഭാഗ്യവശാൽ, ഡോ റാവുവിന്റെ ഈ കണ്ടുപിടിത്തം പാശ്ചാത്യ ലോക ത്തെ പുരാതതത്വ ശാസ്ത്രജ്ഞാന്മാരുടെയോ ചരിത്രക്കാരന്മാരുടെയോ – ഡോ. ഹെന്രിഷ് ശ്ലീമൻ ന്റെ പുരാതന ട്രോയിയുടെ കണ്ടുപിടിത്ത ത്തിൽ ഉണ്ടായ പോലെ കൊളിലക്കാമോ, ആഹ്ലാ ദമോ സൃഷ്ട്ടിച്ചില്ല എന്ന ദുഖകരമായ സത്യവും നമുക്ക് മറക്കാൻ കഴിയില്ല. പക്ഷെ ഈ കണ്ടു പിടുത്തങ്ങൾ "മഹാഭാരതം" എന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ വാസ്തവികതയെ തെളിയി ക്കുന്ന ഒരു പുതിയ അറിവ് ആയിരുന്നു എന്നതി ൽ ആർക്കും സംശയം ഇല്ല.*
*ശ്രീ കൃഷ്ണന്റെ കാല ശേഷവും ഗുജറാത്തിന്റെ ജാംനഗർ ജില്ലയിലെ ഇന്നത്തെ ഈ "ഓഖാ മണ്ഡല" തിന്നു വളരെ പ്രാധാന്യമുള്ള ഒരു ചരിത്രം ഉണ്ടായിരുന്നു എന്നും , തെക്കൻ സൌരാഷ്ട്രത്തിലെ യാദവ നാടുവാഴി കൾ അടക്കി ഭരിച്ചിരുന്ന ഈ പ്രദേശം കത്തിയ വാർ നാടുരാജ്യങ്ങൾ ഭരിച്ചിരുന്ന - ജാഡേജാ, രാണാ, തുടങ്ങിയ - രാജ വംശ ജരുടെ പൂർവ്വീക വും ആയിരുന്നു എന്നും സ്ഥാപിക്കുന്ന ചരിത്ര രേഖകൾ ഉണ്ടത്രേ. പഴയ നവാനഗരത്തിലെയും, അവന്തി (പോർബന്ദർ) യിലെയും, കച്ഛിലെയും രാജാക്കന്മാർ ഈ താവഴിയിൽ വന്നവർ ആണെ ന്നു അവകാശപ്പെടുന്നവർ ഉണ്ട്.*
*മോഹൻ-ജോ -ദാരോ , ഹാരപ്പാ , ഇപ്പോഴത്തെ പാക്കി സ്ഥാനിലെ സിന്ദ്, ബലൂചിസ്ഥാൻ, പഞ്ചാബ്, ഇന്ത്യയിലെ പഞ്ചാബ്, ഗുജറാത്ത് , രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ പുരാതത്വ ശാസ്ത്രജ്ഞന്മാർ നടത്തിയ ഗവേഷണങ്ങൾ, വളരെ പുരാതനമായ ഒരു സംസ്കാരവും ജീവിത രീതിയും ഉദ്ദേശം 3000 ബീ.സീ. കാലഘട്ടത്തിൽ - ഈജിപ്ഷ്യൻ, അസ്സീറി യൻ, ബാബിലോണിയൻ സംസ്കാരങ്ങലോടൊ പ്പംതന്നെ - നില നിന്നിരുന്നു എന്ന് ചൂണ്ടി കാണി ക്കുന്നു. ദ്വാരകയിലെ കണ്ടു പിടിത്തങ്ങളും ഇത് തന്നെ യാണല്ലോ സൂചിപ്പിക്കുന്നത് !*
*അപ്പോൾ ആയിരകണക്കിന് വര്ഷം മുൻപും ഒരു പവിത്ര മായ ഹിന്ദു സംസ്കാരവും ജീവിത രീതികളും ഈ ഭാരതത്തിൽ നില നിന്നിരുന്നു എന്നുള്ളതിന് ഇപ്പോൾ എത്രയോ തെളിവുകൾ ആണ് പുറത്തു വരുന്നത് ..ഓരോ ഭാരതീയനും പ്രതേകിച്ചു കൃഷ്ണ ഭക്തർക്കും അഭിമാനിക്കാനുള്ള അവസരം തന്നെ....*
*ദ്വാരകയുടെ പിറകുഭാഗത്തുകൂടി ഗോമതി നദി ഒഴുകുന്നു.* *അവിടെതന്നെയാണ് അറബി കടലും ഗോമതീനദിയും ഒത്തുചേരുന്ന സംഗമസ്ഥാനം. സായാഹ്ന സൂര്യന്റെ വര്‍ണരാജികള്‍ ഓളങ്ങളില്‍ അലതല്ലുന്ന മായക്കാഴ്ച. ആ സ്നാനഘട്ടിലെ ഒരു സ്നാനം ആരും കൊതിച്ചുപോകും.*
*ദ്വാരകവാസന്റെ തിരുസന്നിധിയില്‍ കീര്‍ത്തനങ്ങളുടെ ഗംഗാപ്രവാഹമാണ്. ഹിന്ദിയില്‍ “മക്കാന്‍ ചോറ് മക്കാന്‍ ചോറ്”യെന്ന വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനെ വര്‍ണനാതീതമായ കീര്‍ത്തനം പാടി ലാളിക്കുകയാണ് ഭക്തര്‍. ദീപാരാധന സമയമായി. കര്‍ട്ടണ്‍ ഇരുവശങ്ങളിലേക്കും മാറുന്നു.*
*രാധാസമേതനായ ഭഗവാനെ ദീപപ്രഭാ പൂരത്തില്‍ കാണുന്ന ഭക്തര്‍ കീര്‍ത്തനങ്ങള്‍ ഉച്ചത്തില്‍ പാടി നിര്‍വൃതി അടയുന്നു. ഓരോ പൂജക്കും ഓരോതരം പട്ടാണ് ധരിപ്പിക്കുന്നത്. നീലാംബരധാരിയായി, പീതാംബര ധാരിയായി കോടക്കാര്‍വര്‍ണന്‍ മുരളി ഊതി, കാല്‍പിണഞ്ഞ് നമ്മേ ദര്‍ശിക്കുന്ന രൂപം ഹൃദ്യവും അതിലേറെ വശ്യമാണ്. ഉള്ളുരുകി പ്രാര്‍ത്ഥിച്ചിറങ്ങുന്നവര്‍ക്ക് എന്തോ ഭാരം ഇറക്കിവെച്ചതായി തോന്നും. അതാണ് ആ ദര്‍ശന മാഹാത്മ്യം. പുരാണങ്ങളിലും ഭഗവദ് പ്രഭാഷണങ്ങളിലും കേട്ട് ചിരപരിചിതമായ ദ്വാരക ഇതാ കണ്‍മുന്നില്‍. ജന്മാഷ്ടമിയും ദീപാവലിയും ഹോളിയുമാണ് ഇവിടെ വിശേഷദിനങ്ങള്‍.*
*വന്‍ജനക്കൂട്ടം എത്തുന്ന ആഘോഷ നാളുകള്‍.*
*ദ്വാരകദര്‍ശനം കഴിഞ്ഞാല്‍ അടുത്തത് ബേട്ട് ദ്വാരകയാണ്. കൃഷ്ണഭഗവാന്‍ കുചേലനെ ആദരിച്ചാനയിച്ച കൊട്ടാരം. ഇത് ഇന്ന് കടലിലെ ഒരു തുരുത്താണ്. ദ്വാരകയില്‍നിന്ന് 20കി.മീ. അകലെയാണ്. ഓക്കേവഴി റോഡ് മാര്‍ഗ്ഗം പോകണം.*
*ദ്വാരകദര്‍ശനം കഴിഞ്ഞാല്‍ അടുത്തത് ബേട്ട് ദ്വാരകയാണ്. കൃഷ്ണഭഗവാന്‍ കുചേലനെ ആദരിച്ചാനയിച്ച കൊട്ടാരം. ഇത് ഇന്ന് കടലിലെ ഒരു തുരുത്താണ്. ദ്വാരകയില്‍നിന്ന് 20കി.മീ. അകലെയാണ്. ഓക്കേവഴി റോഡ് മാര്‍ഗ്ഗം പോകണം.*
*പോകുന്നവഴിക്ക് രുഗ്മണി ക്ഷേത്രമുണ്ട്, അവിടെ തൊഴുതിട്ടാണ് എല്ലാവരും ബേട്ട് ദ്വാരകാ യാത്രക്ക് പുറപ്പെടുന്നത്. ബേട്ട് ദ്വാരകയില്‍ എത്തിയാല്‍ ബോട്ടില്‍ കയറി മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ച് ക്ഷേത്രത്തില്‍ എത്താം. സുധാമാവ് സതീര്‍ത്ഥ്യനെ കാണാന്‍ അവില്‍ പൊതിയുമായിയെത്തിയത് ഇവിടെയാണ്.*
*മഴക്കാലത്ത് മൂന്ന് മാസത്തേക്ക് അവിടെ ആര്‍ക്കും പ്രവേശനമില്ല. മറ്റുള്ള ദിവസങ്ങളില്‍ കാലത്ത് പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പ്രവേശനം.*
*വേലിയിറക്കമായാല്‍ ജലനിരപ്പിന് താഴെ എക്കല്‍ മാത്രമാവും. ഇത് കടലെടുത്ത ദ്വാരകയെന്നും പറയുന്നു.*
*തന്റെ സമ്മാനമായ ഒരുപിടി അവില്‍ ഭഗവാന്‍ ആര്‍ത്തിയോടെ സ്വീകരിച്ച യദുകുലനാഥപുരി.* *സംഭവബഹുലമായ പുണ്യപുരാണ ചരിത്രം ആലേഖനം ചെയ്ത ചിത്രങ്ങളും ശില്‍പ്പങ്ങളുമെല്ലാം ഇവിടെ കാണാം.* *ശ്രീകൃഷ്ണചരിതം ചിത്രത്തിലൂടെ വായിച്ചെടുക്കാന്‍ കഴിയും.*

*ഗംഗാമാതാവിന്റെയും ഋഷിമാരുടേയും സാന്നിധ്യത്തില്‍ അശ്വമേധയാഗം നടന്ന പുണ്യഭൂമി. ഇവിടെ പ്രസാദം അവിലാണ്.* *തൊഴുതിറങ്ങിയാല്‍ ഈ ക്ഷേത്രത്തിന് കിഴക്കുവശത്ത് പാറക്കെട്ടിന് സമീപത്തായി ബോട്ട് കിടപ്പുണ്ടാകും. അതില്‍ കയറി തീരമണയാം.*
*ബേട്ട് ദ്വാരകയില്‍നിന്ന് ദ്വാരകയിലേക്ക് തിരിച്ചുവരുന്ന വഴിയാണ് നാഗേശ്വര്‍ മഹാദേവക്ഷേത്രം. അത് കഴിഞ്ഞ് ഗോപീപോണ്ട്. ഋഷികളും മുനിമാരും ഭഗവാന്‍ ശ്രീകൃഷ്ണനുമായി സംവദിച്ച സ്ഥലമാണ് ഗോപീപോണ്ട്. കൂടാതെ കടലിലെ ദ്വീപില്‍ ഭട്കേശ്വര്‍ മഹാദേവക്ഷേത്രം. അര്‍ജ്ജുനന് ഗീത ഉപദേശിച്ച ഗീതാക്ഷേത്രവും ഉണ്ട്. ഗുജറാത്തിന്റെ ഐശ്വര്യം ദ്വാരകതന്നെയാണ്. ഭഗവാന്റെ മായാവിലാസവും ഭക്തജനലക്ഷങ്ങളുടെ ആത്മനിര്‍വൃതിയുമടങ്ങിയ ദ്വാരക.*....fb

No comments:
Post a Comment