ബ്രിട്ടീഷ് ഭരണകൂടത്തിന് തങ്ങളുടെ അധിനിവേശത്തിന് ന്യായം കണ്ടെത്തണം. ഭരണത്തുടര്‍ച്ച ഉറപ്പാക്കണം. മതപ്രചാരണത്തിനും മതപരിവര്‍ത്തനത്തിനുമായി ഇവിടെ വന്ന അന്നത്തെ വിദേശ ക്രിസ്ത്യന്‍ പാതിരിമാര്‍ക്ക് ഹിന്ദുപാരമ്പര്യത്തെ, ഹിന്ദുക്കളുടെ മുന്നില്‍ അടിമുടി ഇകഴ്ത്തണം. എങ്കിലേ അവരുടെ ഉദ്ദേശ്യം സാധ്യമാകൂ. രസകരമായ മറ്റൊരു ഉദ്ദേശ്യവും പിന്നില്‍ ഉണ്ടായിരുന്നു.
ചില വിദേശപണ്ഡിതന്മാര്‍ക്ക്, പ്രത്യേകിച്ച് ജര്‍മ്മന്‍ പണ്ഡിതര്‍ക്ക്, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഹിന്ദുക്കള്‍,സംസ്‌കാരം, നാഗരികത, ഭാഷ, പാണ്ഡിത്യം, സമൂഹഘടന തുടങ്ങിയവയിലെല്ലാം, ലോകത്തു മറ്റെല്ലാ സമൂഹങ്ങളെക്കാളും ഉന്നതി കൈവരിച്ചിരുന്നു എന്ന സത്യം മനസ്സിലായിരുന്നു. തന്മൂലം തങ്ങളും ഹിന്ദുക്കളും ചരിത്രപരമായും വംശപരമായും ഭാഷാപരമായും ഒരേ വംശക്കാരാണ്, വെളുത്ത നിറമുള്ള ആര്യന്മാരാണ് എന്നു വരുത്താനുള്ള അതിയായ മോഹം അക്കൂട്ടരില്‍ ഉണ്ടായി. ഇതിനായി അവര്‍ ചാതുര്യത്തോടെ ചില കഥകള്‍ മെനഞ്ഞു. അവയ്ക്ക് ശാസ്ത്രീയപരിവേഷവും സമര്‍ത്ഥമായി നല്‍കി. ആ കല്ലുവെച്ച നുണകളില്‍ മൂന്നെണ്ണം വളരെ പ്രധാനമാണ്.
(1) ആര്യ-ദ്രാവിഡ വാദം. സിന്ധു-സരസ്വതീ നാഗരികത കണ്ടെത്തുന്നതിനു മുമ്പ് പാശ്ചാത്യര്‍ എഴുതിയ നമ്മുടെ ചരിത്രം തുടങ്ങുന്നത് ആര്യന്മാരുടെ വരവോടെയാണ്. മധ്യേഷ്യയിലെവിടെ നിന്നോ വന്ന അവരില്‍ ഒരു വിഭാഗം ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും മറ്റേ വിഭാഗം ഹിന്ദുക്കുഷ് പര്‍വതനിര കടന്ന് ഭാരതത്തിലും വാസമുറപ്പിച്ചു. വേദം, കുതിര, രഥം മുതലായവ കൊണ്ടുവന്നു. വടക്കു-പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ദ്രാവിഡരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് തെക്കോട്ടോടിച്ചു.
പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റും ഫിസിസിസ്റ്റും ആയ ഡോ. തോമസ് യങ്ങ് ഇന്‍ഡോ- യൂറോപ്പിയന്‍ എന്ന സങ്കര പദം (1813) ഉണ്ടാക്കി പ്രചരിപ്പിച്ചു. ജര്‍മ്മന്‍ ഫിലോളജിസ്റ്റ് ആയിരുന്ന ക്‌ളാപ്രോത്ത്,വ്യക്തമായ വംശ(റേയ്‌സ്) ലക്ഷണങ്ങളുള്‍ക്കൊള്ളുന്ന ഒരു ഭാഷാഗ്രൂപ്പ് എന്ന അര്‍ത്ഥത്തില്‍ ഇന്‍ഡോ-ജര്‍മ്മാനിക്ക് (1823) എന്ന പദവും പ്രചരിപ്പിച്ചു. ഈ പദങ്ങള്‍ രണ്ടും ചരിത്രകാരന്മാരെയും ഫിലോളജിസ്റ്റുകളേയും ലിംഗ്വിസ്റ്റുകളേയും പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും പൊതുപൂര്‍വികര്‍ ആര്യന്മാരായിരുന്നു എന്നു വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കി. (ഡോ. എസ്. എന്‍. സദാശിവന്‍, എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ). നല്ലയിനം സോമലത തേടി അങ്ങു വടക്കു നിന്നും ഇവര്‍ ഘട്ടം ഘട്ടമായെത്തിയ സഞ്ചാരപഥം പോലും ഫ്രിറ്റ്‌സ്സ്റ്റാള്‍ എന്ന വിദേശപണ്ഡിതന്‍ വരച്ചു വെച്ചിട്ടുണ്ട്. (ഡിസ്‌കവറിങ്ങ് ദി വേദാസ് (2007-8)).
(2) ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ഭരിക്കുവാന്‍ (ഡിവൈഡ് ആന്‍ഡ് റൂള്‍) ബ്രിട്ടീഷ് ഭരണകൂടം അവലംബിച്ച മറ്റൊരു ഉപായം ശരീരത്തിന്റെ വര്‍ണ്ണം, ആകൃതി എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യരെ പല വംശങ്ങളായി വിഭജിക്കുക എന്നതായിരുന്നു. എച്ച്. എച്ച്. റിസ്ലേ എന്ന പാശ്ചാത്യ പണ്ഡിതനാണ് ഇതിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം 1901-ല്‍ ഇന്ത്യന്‍ സെന്‍സസ്സുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇതിലെ ഒരു അദ്ധ്യായമായ കാസ്റ്റ്, ട്രൈബ് ആന്‍ഡ് റെയ്‌സി-ല്‍ ഹിന്ദുസമൂഹത്തിന്റെ ഘടന വിവരിക്കുന്നുണ്ട്. അതനുസരിച്ച് ഹിന്ദുക്കള്‍ ഏഴ് വംശങ്ങളില്‍ പെടുന്നു. ടര്‍ക്കോ- ഇറാനിയന്‍, ഇന്‍ഡോ-ആര്യന്‍, സ്‌കിഥോ- ദ്രവീഡിയന്‍, ആര്യോ- ദ്രവീഡിയന്‍, മങ്‌ഗോളോ- ദ്രവീഡിയന്‍, മംഗളോയിഡ്, ദ്രവീഡിയന്‍ എന്നിവയാണവ. (ദിലീപ്. കെ. ചക്രബര്‍തി, ഇന്ത്യ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി (2001), ഓക്‌സ്‌ഫോര്‍ഡ്).
(3) 1786-ല്‍ അന്നത്തെ കല്‍ക്കട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സും ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന സര്‍ വില്യം ജോണ്‍സ് ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു. അതനുസരിച്ച് ഗ്രീക്ക്, ഗോഥിക്, ലാറ്റിന്‍, കെല്‍ടിക്, പഴയ പേഴ്‌സിയന്‍, സംസ്‌കൃതം എന്നിവ ഒരേ ഭാഷാകുടുംബത്തില്‍ പെട്ടതാണെന്നു സ്ഥാപിച്ചു. അപ്പോള്‍ ഈ ഭാഷകള്‍ സംസാരിക്കുന്ന സമൂഹങ്ങള്‍ക്കെല്ലാം ഒരു പൊതു ഉറവിടം ഉണ്ടെന്ന ചിന്തയ്ക്ക് ആക്കം കൂടി. ലോകത്തുണ്ടായ ഭാഷകളെ ഇന്‍ഡോ-യൂറോപ്യനും അല്ലാത്തതും എന്നു വിഭജിച്ചു. ഇംഗ്ലീഷ്, ജര്‍മ്മന്‍ മുതലായ പാശ്ചാത്യഭാഷകള്‍, സംസ്‌കൃതം എന്നിവയിലെ ചില സാദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു സാങ്കല്‍പ്പിക ഭാഷ ഉണ്ടാക്കി. ഇതിന് ഇന്‍ഡോ-യൂറോപ്യന്‍ എന്നു പേരിട്ടു. ഇതാണ് ഹിന്ദുക്കളുടെയും പാശ്ചാത്യരുടെയും പൊതുപൂര്‍വികര്‍ ആയ ആര്യന്മാരുടെ ഭാഷ എന്നും പ്രചരിപ്പിച്ചു. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം മുതലായവ ഇതനുസരിച്ച് ദ്രാവിഡഭാഷകളാണ് എന്നും നിശ്ചയിച്ചു.(ഡോ. എസ്.എന്‍. സദാശിവന്‍, എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ). ബിഷപ് റെവറന്റ് കാള്‍ഡ്വെല്‍ ഈ തരംതിരിക്കലിന്റെ ശക്തനായ വക്താവായിരുന്നു. എ കംപരേറ്റീവ് ഗ്രാമര്‍ ഓഫ് ദ്രവീഡിയന്‍ ലാംഗ്വേജസ് എന്ന പുസ്തകം ഇദ്ദേഹത്തിന്റേതാണ്.
ഈ ആഗ്ലോ-ജര്‍മ്മന്‍ പണ്ഡിതന്മാര്‍ സംസ്‌കൃതം, വേദം, ഹിന്ദുദര്‍ശനങ്ങള്‍, ശാസ്ത്രങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സംസ്‌കാരം തുടങ്ങിയവയെ പഠിക്കുവാനും ഇംഗ്ലീഷ്, ജര്‍മ്മന്‍ മുതലായ വിദേശ ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യാനും പരിശ്രമം തുടങ്ങി. ചിലര്‍ ഹിന്ദുസംസ്‌കാരത്തിന്റെ മര്‍മ്മങ്ങളെ വേണ്ടപോലെ ഉള്‍ക്കൊള്ളാതെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പുസ്തക രചനകള്‍ നടത്തി. കാതറീന്‍ മേയൊ എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തക എഴുതിയ മദര്‍ ഇന്ത്യ (1927)എന്ന പുസ്തകം അത്തരത്തിലൊന്നാണ്. അന്ന് ഭാരതത്തിലെ പത്രങ്ങളെല്ലാം ഒറ്റക്കെട്ടായി ഒരു മാസത്തോളം ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഭാരതത്തെ സ്‌നേഹിച്ച വിദേശികളും സ്വദേശികളുമായ മഹത്തുക്കള്‍ തക്ക മറുപടി കൊടുത്തും തുടങ്ങി. ആനി ബസെന്റ്, മാര്‍ഗററ്റ് നോബിള്‍ (ഭഗിനി നിവേദിത), ആര്‍തര്‍ അവലോണ്‍ (സര്‍ ജോണ്‍ വുഡ്രോഫ് (1865-1936) - കല്‍ക്കട്ട ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു- ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിച്ചു. തന്ത്രശാസ്ത്രസംബന്ധമായ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്), മഹര്‍ഷി അരവിന്ദന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. മേയോയുടെ ചുവടു പിടിച്ച് ഈ അടുത്തിടെ(2009) വെന്‍ഡി ഡോനിജര്‍ എന്ന പാശ്ചാത്യ വനിത ഹിന്ദൂസ് ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന ഒരു പുസ്തകം എഴുതുകയുണ്ടായി. ഇതിനെതിരെ വന്‍പ്രതിഷേധവും ഉയര്‍ന്നു.
വിദേശപാതിരിമാര്‍ മറ്റൊരടവും പയറ്റി. ഹിന്ദുസമൂഹത്തിലെ അന്നത്തെ കാലത്ത് സമുന്നതരായവരെ, വിശിഷ്യ പണ്ഡിതരായ ബ്രാഹ്മണരെയും മറ്റും, ചതുരുപായങ്ങള്‍ പ്രയോഗിച്ച് കെണിയില്‍ വീഴ്ത്തി മതം മാറ്റാന്‍ ആസുത്രിത ശ്രമം തുടങ്ങി. നമ്മുടെ ശാസ്ത്രങ്ങളും എല്ലാം പരമാബദ്ധപ്പഞ്ചാംഗങ്ങളാണെന്ന് അവരെക്കൊണ്ടു പ്രാദേശികഭാഷകളില്‍ വരെ പുസ്തകങ്ങളെഴുതിച്ചു. അത്തരത്തിലൊരു പുസ്തകമാണ് എ റാഷണല്‍ റെഫ്യൂട്ടേഷന്‍ ഓഫ് ദി ഹിന്ദു ഫിലൊസോഫിക്കല്‍ സിസ്റ്റംസ്. ഹിന്ദിയിലാണ് എഴുതിയത്. ഇതെഴുതിയ നെഹെമിയ നീലകണ്ഠശാസ്ത്രി ഗോറെ എന്ന പണ്ഡിതന്‍ കാശി സ്വദേശിയായ ബ്രാഹ്മണനാണ്. ഇത് ഷഡ്ദര്‍ശനദര്‍പ്പണം, ഹിന്ദു ഫിലോസഫി എക്‌സാമിന്‍ഡ് ബൈ എ പണ്ഡിറ്റ് എന്ന രണ്ട് ഭാഗങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഇംഗ്‌ളീഷ് പരിഭാഷയുടെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നു- ക്രിസ്തുമതത്തിലേക്കു മതം മാറ്റപ്പെട്ട ബ്രാഹ്മണരുടെ മാര്‍ഗനിര്‍ദ്ദേശത്തിനു വഴിപ്പെട്ടാല്‍ മാത്രമേ ഹിന്ദുയിസത്തിന്റെ രഹസ്യങ്ങളുടെ ഉള്ളിലേക്കിറങ്ങാന്‍ സത്യത്തില്‍ കഴിയൂ എന്ന് ആ പണ്ഡിതനായ മാന്യന്റെയും പണ്ഡിറ്റ് നീലകണ്ഠന്റെയും വിശദീകരണങ്ങളില്‍ നിന്നും തോന്നുന്നു. ഇതില്‍ പറയുന്ന മാന്യന്‍ കെ. എം. ബാനര്‍ജി(കൃഷ്ണ മോഹന്‍ ബാനര്‍ജി(1813-1885)-ക്രിസ്തുമതം സ്വീകരിച്ചു. ബംഗാള്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി) എന്ന വിദ്വാനാണ്. അദ്ദേഹം എഴുതിയ പുസ്തകമാണ് ഡയലോഗ്‌സ് ഓണ്‍ ദി ഹിന്ദു ഫിലോസഫി...janmbahumi
No comments:
Post a Comment