Friday, January 26, 2018

നാരായണീയം 22 -3--4
അജാമിളോപാഖ്യാനം
സ മൃത്യുകാലേ യമരിജകിങ്കരാൻ
ഭയംകരാ സ്രീനഭിലക്ഷയൻ ഭിയാ 
പുരാ മനാത്വക്ത്വത് സ്മൃതി
വാസനാബലാജ്ജുഹാവ
നാരായണനാമകം സുതം
മരണസമയത്ത് തന്നെ സമീപിച്ച ഭയങ്കര രൂപികളായ മൂന്ന് യമകിങ്കരന്മാരെ കണ്ട് സംഭീയനായ അജാമിളൻ
ചെറുപ്പകാലത്ത് കുറച്ചു നാൾ ചെയ്ത ഭഗവദൂപാസനത്തിന്റെ വാസനാശക്തി നിമിത്തം നാരായണൻ എന്ന് പേരുള്ള തന്റെ മകനെ "നാരായണ "
എന്ന് തന്നെ വിളിച്ചു.
🌷4🌷
ദുരാശയസ്യാപി തദാ ത്വനിർഗ്ഗതത്വദീയ നാമാക്ഷര മാത്ര വൈഭവാൽ പുരോഽഭിപേതൂർ ഭവതീയ പാർഷദാശ്ചതുർഭുജാഃ
പീതപടാ മനോഹരാഃ
അജാമിളൻ ദുരാചാരനായിരുന്നു എങ്കിലും അവൻ ഉച്ചരിച്ച ഭഗവന്നാമത്തിന്റെ മാഹാത്മ്യമൊന്നു മാത്രം കൊണ്ട് ചതുർ ബാഹുക്കളായി പീതാംബരധാരികളായി അതി മനോഹരരൂപികളായിരിക്കുന്ന വിഷ്ണു ദൂതന്മാർ അവന്റെ മുമ്പിൽ ആവിർ ഭവിച്ചു.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ. .ഏവർക്കും ശുഭദിനം

No comments: