Monday, January 29, 2018

അന്നാത് ഭവന്തി ഭൂതാനി എന്ന് ഭഗവദ്ഗീത പറയുന്നു. അന്നം ബ്രഹ്മേതി വ്യജാനാത് | അന്നാദ്ധ്യേവ ഖല്വിമാനി
ഭുതാനി ജായന്തേ | അന്നേന ജാതാനി ജീവന്തി | എന്ന് തൈത്തരീയ ഉപനിഷത്തും പറയുന്നു. അന്നപൂര്‍ണ്ണയായ ദേവിയാണ് എല്ലാ അന്നത്തിനും ആധാരം. അന്നധാതാവും ദേവി തന്നെ. പൂര്‍ണ്ണസ്വരൂപത്തില്‍ അന്നവും ദേവി തന്നെ. അഖിലഭുവനത്തിനും സാക്ഷിയായ ദേവിയുടെ കടാക്ഷത്താല്‍ ആണ് പ്രപഞ്ചത്തിനു നിലനില്പ്പുള്ളത്. ഓംകാരസ്വരൂപിണിയും സകലദുരിതങ്ങളെയും നിവാരണം ചെയ്യുന്നവളുമായ അന്നപൂര്‍ണ്ണേശ്വരിയെ ഈ കൃതിയില്‍ സ്തുതിക്കുന്നു. നാരദാദി മുനികള്‍ വന്ദിക്കുന്ന ആ പരമേശ്വരി തന്നെ മോക്ഷദായിനിയും.   

No comments: