Sunday, January 28, 2018

പന്ത്രണ്ടാമധ്യായം
രണ്ടാമധ്യായം മുതല്‍ പതിനൊന്നാമധ്യായംവരെയുള്ള അധ്യായങ്ങളില്‍ നാശമില്ലാത്ത, പരമാത്മാവിനെയും ബ്രഹ്മത്തെയും ഉപാസിക്കാനാണ് ഭഗവാന്‍ ഉപദേശിച്ചത്.
ത്രൈഗുണ്യവിഷയാ വേദാഃ
നി സ്‌ത്രൈഗുണ്യോ ഭവാര്‍ജുന!
നിര്‍ദ്വന്ദ്വോ നിത്യ സത്വസ്ഥോ
നിര്യോഗക്ഷേമ ആത്മവാന്‍ (2-45)
(= വേദങ്ങള്‍ ത്രിഗുണമയ സ്വഭാവാമുള്ളവരെ ഉദ്ധരിക്കാന്‍ വേണ്ടിയുള്ളതാണ്. നീ ആ സ്വഭാവങ്ങളെ അതിക്രമിക്കൂ! എന്റെ പരമാത്മഭാവത്തെ ധ്യാനിക്കൂ. എന്നാല്‍ ദ്വന്ദ്വഭാവങ്ങളെ ഉപേക്ഷിക്കാനും സത്വഗുണത്തില്‍ വര്‍ത്തിക്കാനും, ലൗകിക സുഖഭോഗങ്ങളെ ത്യജിക്കാനും കഴിയും) വേറെയും. ഭഗവന്നിര്‍ദ്ദേശങ്ങള്‍ രണ്ടാമധ്യായത്തില്‍ കാണാം.
മൂന്നാമധ്യായത്തില്‍-
ആത്മന്യേവച സന്തുഷ്ടഃ
തസ്യ കാര്യം ന വിദ്യതേ (17)
(= പരമാത്മ ധ്യാനത്തില്‍ ആനന്ദിക്കുന്ന ധ്യാനയോഗി വേറെ ഒരു സാധനയും അനുഷ്ഠിക്കേണ്ടതില്ല)
നാലാമധ്യായത്തില്‍
നഹിജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ - (38)
(= ബ്രഹ്മജ്ഞാനത്തിന് തുല്യമായിട്ട്, വേറെ ഒരു ശുദ്ധീകരണ പ്രക്രിയയും ഇല്ല.)
അഞ്ചാം അധ്യായത്തില്‍-
''സ്ഥിരബുദ്ധിരസമ്മൂഢോ
ബ്രഹ്മവിദ് ബ്രഹ്മിണി സ്ഥിതഃ (20)
(= അജ്ഞതയില്‍നിന്ന് ഉണര്‍ന്ന്, ബുദ്ധി സ്ഥിരമായി നിര്‍ത്തി; ബ്രഹ്മത്തെ അറിയുന്ന യോഗി, ബ്രഹ്മത്തില്‍ തന്നെ സ്ഥിതിചെയ്യുന്നു)
ആറാം അധ്യായത്തില്‍-
''യോ മാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയിപശ്യതി
തസ്യാഹം ന പ്രണശ്യാമി (30)
നചമേ ന പ്രണശ്യത
(= എന്നെ എല്ലായിടത്തും കാണുന്നവനും എന്നില്‍ എല്ലാം കാണുന്നവനുമായ യോഗിയുടെ മനസ്സില്‍ നിന്ന് ഞാന്‍ മറഞ്ഞുനില്‍ക്കുകയില്ല; ആ യോഗി എന്റെ മനസ്സില്‍നിന്നും മാഞ്ഞുപോവുകയില്ല).
ഏഴാം അധ്യായത്തില്‍
ഉദാരാഃ സര്‍വ്വ ഏവൈതേ
ജ്ഞാനീത്വാത്മൈവാ മേ മതം (18)
(= എല്ലാത്തരം ഭക്തന്മാരും ഉത്കൃഷ്ടന്മാര്‍തന്നെയാണ്. എങ്കിലും ജ്ഞാനയോഗി എന്റെ ആത്മാവ് തന്നെ എന്ന് ഞാന്‍ വിചാരിക്കുന്നു.)
എട്ടാമധ്യായത്തില്‍
അവ്യക്തോക്ഷര ഇത്യുക്തഃ
തമാഹുഃ പരമാംഗതി. (2)
(= അവ്യക്തമായ- ഇന്ദ്രിയവിജ്ഞാനത്തിന് അപ്പുറമുള്ളതും (അക്ഷരം)- നാശമില്ലാത്തതുമായ ബ്രഹ്മപ്രാപ്തിയാണ് പരമം- ശ്രേഷ്ഠമെന്ന് പറയുന്നു)
ഒമ്പതാമധ്യായത്തില്‍
''മയാ തതമിദം സര്‍വ്വം
ജഗദവ്യക്തമൂര്‍ത്തിനാ (4)
ജ്ഞാനയജ്‌ഞേ ന ചാപ്യന്യേ
യജന്തേ മാമുപാസതേ (15)
(= വ്യക്തമല്ലാത്ത മൂര്‍ത്തിയാല്‍- ബ്രഹ്മത്താല്‍- ഈ പ്രപഞ്ചം മുഴുവനും ഞാന്‍ വ്യാപിച്ചുനില്‍ക്കുന്നു. ഈ ജ്ഞാനയജ്ഞംകൊണ്ട് മാത്രം ചിലര്‍ എന്നെ ഉപാസിക്കുന്നു.)...kanapram

No comments: