നാരായണീയം 1587ല്‍ ആണ് എഴുതപ്പെട്ടത്.തന്റെ വാതരോഗം മാറുവാനായി തന്റെ സ്‌നേഹിതര്‍ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പോയ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി മലയാള വര്‍ഷം 761 ചിങ്ങം 19നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തില്‍ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു. 100ആം ദിവസം വാതരോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാന്‍ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാല്‍ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തില്‍ നിന്നു വിമുക്തനാക്കുവാന്‍ സംസ്‌കൃതപണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛന്‍ അദ്ദേഹത്തോട് ‘മീന്‍ തൊട്ട് കൂട്ടുവാന്‍’ ആവശ്യപ്പെട്ടു.ഭാഗവതത്തില്‍ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛന്‍ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി.
ഗുരുവായൂര്‍ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങള്‍ രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാര്‍ത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങള്‍ പൂര്‍ത്തിയാക്കിയ ഭട്ടാതിരി 1587 നവംബര്‍ 27നു അവസാനത്തെ ദശകമായ ‘ആയുരാരോഗ്യ സൗഖ്യം’ പൂര്‍ത്തിയാക്കി.
അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു.
നൂറാം ദശകത്തില്‍ മഹാവിഷ്ണുവിന്റെ പാദം മുതല്‍ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വര്‍ണ്ണന നല്‍കുന്നു. ശ്ലോകം പൂര്‍ത്തിയാക്കിയ ദിവസം അദ്ദേഹത്തിന് *വേണുഗോപാലന്റെ രൂ!പത്തില്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ഉണ്ടായി.*
നാരായണീയം പുസ്തകരൂപത്തില്‍ അച്ചടിച്ചത് 1851ല്‍ മാത്രമായിരുന്നു. ഇരയിമ്മന്‍ തമ്പി ആണ് തിരുവനന്തപുരം സര്‍ക്കാര്‍ അച്ചടിശാലയില്‍ ഇത് പ്രസിദ്ധീകരിച്ചത്.
ഇനി അതിന്റെ ഭക്ത അനുഭവത്തെ പറ്റി പറയുക ആണെങ്കിൽ
ക്ഷേത്രത്തിലെ ദീപാലങ്കാരം ബ്രഹ്മതത്ത്വം വിശദമാകുന്ന തരത്തിലാണ്. "നാരായണീയം " എഴുതിയ ഭട്ടതിരി തനിക്കുണ്ടായ ദിവ്യദർശനം അനുക്രമം നാരായണീയം നൂറാം ദശകത്തിൽ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ ഇങ്ങനെ പറയുന്നു.
*"അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവാലീ ലോഭനീയം"* എന്ന്. ഏറ്റവും ഇടതൂർന്നു നിൽക്കുന്ന കായംപൂവിനു തുല്യമായതും മനോഹരവുമായ ഒരു പ്രകാശം ഞാൻ മുമ്പിൽ കാണുന്നു. *"തദനു തദു ദരേ ദിവ്യ കൈശോരവേഷം"* ആ തേജ്ജസ്സിനു നടുവിൽ ഒരു ദിവ്യ കിശോര ബാല) രൂപവും കാണുന്നു. യജുർവേദത്തിലെ *"നാരായണസൂക്തം"* എന്ന പ്രസിദ്ധമായ ഭാഗത്തിൽ *"നീല തോയത മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരം നീവാര ശുകവത്തന്വീ പീതാഭാസ്വാ തൃണുപമ"* എന്ന് കാണുന്നു. അതായത് _"കാർമേഘത്തിന്റെ മദ്ധ്യത്തിൽ അത്യന്തസൂക്ഷ്മമായിട്ടുള്ളതും . വരിനെല്ലിന്റെ അറ്റം പോലെ കൃശമായിട്ടുള്ളതും മഞ്ഞനിറമാർന്നതും സൂക്ഷ്മ വസ്തുക്കൾക്ക് ഉപമയായിട്ടുള്ളതുമായ അഗ്നിശിഖ സ്ഥിതി ചെയ്യുന്നു._
_കണ്ഠകൂപത്തിന്റെ ഒരു ചാണ്‍ താഴെ, നാഭിക്കുമുകളിൽ ഹൃദയപത്മം സ്ഥിതി ചെയ്യുന്നു. ഷഡ്ചക്രങ്ങളിൽ ഒന്നായ ശക്തികേന്ദ്രമാണ് ഈ പത്മം._ _ശരീരശാസ്ത്രത്തിൽ പറയുന്ന രക്തം ശുദ്ധിചെയ്യുന്ന ഹൃദയമല്ല ഋഷീശ്വരന്മാർ പറയുന്ന ഹൃദയം മുൻപറഞ്ഞ ഹൃദയപത്മത്തിൽ നീലമേഘങ്ങൾക്കിടയിലെ വിദ്യുൽപ്രഭപോലെ അത്ഭുതകരമായ പ്രകാശമുണ്ട്. അതിനുള്ളിലായി ചൈതന്യരൂപിയായ പരമാത്മാവ് സ്ഥിതിചെയ്യുന്നു._ പരിമിതമായ മാംസചക്ഷുസ്സുകൊണ്ട് ബ്രഹ്മത്തെ കാണാൻ കഴിയില്ല. ബ്രഹ്മത്തെ പ്രതീകാത്മകമായി ബിംബത്തിൽ ദർശിക്കാനെ കഴിയു.മനുഷ്യന്റെ ദൗർബല്യവും അജ്ഞാനവും കണക്കിലെടുത്താണ് അനന്തമായ ബ്രഹ്മത്തെ ഇങ്ങനെ ഒരു പ്രകാശചൈതന്യമായി ബിംബത്തിൽ സങ്കൽപ്പിക്കുന്നത്. ഇതിലെ ഔചിത്യം തർക്കിക്കാനുള്ളതല്ല; ക്ഷേത്രത്തിലെ ബിംബവും ദീപാലങ്കാരങ്ങളും ഭഗവത് ചൈതന്യത്തിന്റെ പ്രതീതി ഭക്തജനങ്ങൾക്ക് നൽകുന്നു....
എല്ലാ സജ്ജനങ്ങൾക്കും ഭഗവത് നാമത്തിൽ നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു..............
ഹരി ഓം ........
🌷 *എൻെറ കൃഷ്ണാ*🌷

No comments:
Post a Comment