യാതൊരുത്തന്‍ ശാസ്ത്രങ്ങളെ പഠിച്ചിട്ട് ആവേശ പൂര്‍ണ്ണമായ പ്രഭാഷണങ്ങളില്‍ക്കൂടി പരമാത്മ തത്വത്തെ നാനാപ്രകാരത്തില്‍ വര്‍ണ്ണിക്കുന്നുവോ ആ തര്‍ക്കശീലനായ ബുദ്ധിമാന് അദ്ദേഹത്തെ ലഭിക്കുന്നില്ല. യാതൊരുത്തന്‍ ബുദ്ധിമാനാണെന്ന അഹങ്കാരത്താല്‍ പ്രമത്തനായി തര്‍ക്കങ്ങള്‍ വഴി വിവേചനം നടത്തി അദ്ദേഹത്തെ മനസ്സിലാക്കുന്നതിനു ശ്രമിക്കുന്നുവോ അവനും അദ്ദേഹത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. അതു പാലെ തന്നെ പരമാത്മ വിഷയത്തില്‍ വളരെയധികം കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുള്ളവനും അദ്ദേഹത്തെ പ്രാപിക്കുവാന്‍ കഴിയുന്നില്ല. യാതൊരുത്തനെ അദ്ദേഹം സ്വയം സ്വീകരിക്കുന്നുവോ അവന് അദ്ദേഹത്തെ പ്രാപിക്കുവാന്‍ കഴിയുന്നു. യാതൊരുത്തന്‍ അദ്ദേഹത്തെ പ്രാപിക്കുന്നതിന് ഉത്ക്കടമായ ഇച്ഛയോടുകൂടിയിരിക്കുന്നുവോ യാതൊരുത്തന് അദ്ദേഹത്തെകൂടാതെ ജീവിക്കുവാന്‍ സാധ്യമല്ലാതിരിക്കുന്നുവോ അദ്ദേഹം അവരെത്തന്നെ സ്വീകരിക്കുന്നു. യാതൊരുത്തന്‍ തന്റെ ബുദ്ധിയേയും സാധനകളേയും
ആശ്രയിക്കാതെ അദ്ദേഹത്തിന്റെ കൃപയെ മാത്രം പ്രതീക്ഷിച്ചു കഴിയുന്നുവോ അങ്ങനെയുള്ള കൃപാനിര്‍ഭരനായ സാധകന്റെ
മേല്‍ പരമാത്മാവ് കൃപയുള്ളവനായി തന്റെ യോഗമായയുടെ മറവലിച്ചുമാറ്റി അവന്റെ മുന്നില്‍ തന്റെ സ്വരൂപം പ്രത്യക്ഷപ്പെടുത്തിക്കാണിക്കുന്നു.

3. നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന
യമേവൈഷ വൃണുതേ തേന ലഭ്യ-
സ്തസൈ്യഷ ആത്മാ വിവൃണുതേ തനും സ്വാം.
ന മേധയാ ന ബഹുനാ ശ്രുതേന
യമേവൈഷ വൃണുതേ തേന ലഭ്യ-
സ്തസൈ്യഷ ആത്മാ വിവൃണുതേ തനും സ്വാം.
No comments:
Post a Comment