വേദാന്തക്കുറിപ്പുകള്‍:
മനുഷ്യാത്മാവ് അനശ്വരമെന്ന് വേദങ്ങള്‍ ഉദ്ബോധിപ്പിക്കുന്നു. ശരീരം വൃദ്ധിക്ഷയനീയമാധീനമാണ്. വൃദ്ധിയുള്ളതിന് അവശ്യം ക്ഷയവുമുണ്ടാകണം. എന്നാല്‍, അന്തര്‍വര്‍ത്തിയായ ആത്മാവ് അനന്തവും അനശ്വരവുമായ ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതിന്ആരംഭമില്ല, അവസാനവുമില്ല.
വൈദികമതവും ക്രിസ്തുമതവും തമ്മിലുള്ള പ്രാധാന വ്യത്യാസമാണിത്-
ഓരോ മനുഷ്യാത്മാവും, അതു ഭൂമിയില്‍ പിറക്കുന്നതോടെ യാണ് ആരംഭിക്കുന്നതെന്നു ക്രിസ്തുമതം പഠിപ്പിക്കു മ്പോള്‍, മനുഷ്യനിലെ ആത്മാവ് നിത്യേശ്വരന്റെതന്നെ സ്ഫുലിംഗമാണെന്നും ഈശ്വരനെന്നപോലെ അതിന്നും ഒരിക്കലും ആരംഭമില്ലെന്നും വൈദികമതം പ്രഖ്യാപി ക്കുന്നു.
മഹത്തായ ആദ്ധ്യാത്മികപരിണാമത്തിനു വിധേയമായി, വ്യക്തിയില്‍നിന്നു വ്യക്തിയിലേക്കുള്ള പ്രയാണത്തില്‍ അതിന് എണ്ണമറ്റ അഭിവ്യക്തികള്‍ ഉണ്ടായിക്കഴിഞ്ഞു. ഇനിയും എണ്ണമറ്റ് ഉണ്ടാകയും ചെയ്യും. തുടര്‍ന്ന്, ഒടുവില്‍ മനുഷ്യാത്മാവ് ഉപരിപരിണാമത്തിനു സാദ്ധ്യതയില്ലാത്ത പൂര്‍ണ്ണാവസ്ഥയെ പ്രാപിക്കുന്നു.
- സ്വാമി വിവേകാനന്ദന്‍
No comments:
Post a Comment