Saturday, December 29, 2018

വിഷ്ണു സഹസ്രനാമം🙏🏻*_
     ശ്ലോകം 49🍃*_
〰〰〰〰〰〰〰〰〰〰〰
*സുവ്രതഃ സുമുഖഃ സൂക്ഷ്മഃ*
*സുഘോഷഃ സുഖദഃ സുഹൃത്*
*മനോഹരോ ജിതക്രോധോ* *വീരബാഹുർവ്വിദാരണഃ*

*അർത്ഥം*

ശോഭനമായ തപസ്സനുഷ്ഠിച്ച നരനാരായണ രൂപിയും, സുപ്രസന്ന മുഖനും, ആകാശംപോലെ സൂക്ഷ്മ രൂപിയായവനും, അവതാരങ്ങളിൽ മേഘ ഗർജ്ജനംപോലെ ശബ്ദമുള്ളവനും, സത്തുക്കൾക്കു സുഖം നൽകുന്നവനും, ജീവജാലങ്ങളുടെ സ്നേഹിതനും, മനസ്സിനെ ആകർഷിക്കുന്നവനും, ക്രോധം ബാധിക്കാത്ത ആത്മാവായവനും, ബാഹു ബലത്താൽ ധർമ്മ സംസ്ഥാപനം നടത്തുന്നവനും, ദുഷ്ടന്മാരെ പിളർക്കുന്നവനും വിഷ്ണുതന്നെ.

*455. സുവ്രതഃ*
ശോഭനമായ വ്രതത്തോടുകൂടിയവന്‍.
*456. സുമുഖഃ*
ശോഭനമായ മുഖത്തോടുകൂടിയവന്‍.
*457. സൂക്ഷ്മഃ*
ശബ്ദാദി സ്ഥൂല കാരണങ്ങളോടു കൂടാത്തവന്‍.
*458. സുഘോഷഃ*
വേദ സ്വരൂപവും ശോഭനവുമായ ഘോഷമുള്ളവന്‍. മേഘത്തെപ്പോലെ ഗംഭീരമായ ഘോഷം (ശബ്ദം) ഉള്ളവന്‍.
*459. സുഖദഃ*
സദാചാരത്തോടു കൂടിയവർക്ക് സുഖം, ദാനം എന്നിവ ചെയ്യുന്നവന്‍.
*460. സുഹ‍ൃത്*
പ്രത്യുപകാരം പ്രതീക്ഷിക്കാതെ ഉപകാരം ചെയ്യുന്നവന്‍.
*461. മനോഹരഃ*
നിരതിശയമായ ആനന്ദ സ്വരൂപം കൊണ്ട് മനസ്സിനെ ഹരിക്കുന്നവന്‍.
*462. ജിതക്രോധഃ*
ക്രോധത്തെ ജയിച്ചവന്‍.
*463. വീരബാഹുഃ*
വിക്രമമുള്ള ബാഹുക്കളുള്ളവന്‍.
*464. വിദാരണഃ*
അധാർമ്മികരെ വിദാരണം ചെയ്യുന്നവന്‍.

No comments: