Sunday, December 30, 2018

ഹരേ കൃഷ്ണാ

ഒരു തവണ ഒരു ഋഷികുമാരൻ തന്റെ ജ്ഞാനത്തിന്റെ അഹങ്കാരത്തിൽ ഒരു കാട്ടുപോത്തിനെ കണ്ടു പരിഹസിച്ചു.  സംഗതിവശാൽ ആ കാട്ടു പോത്ത് യമന്റെ പോത്തായിരുന്നു.അത് പെട്ടെന്ന് തന്റെ യഥാർത്ഥ രൂപത്തിൽ വന്നു പറഞ്ഞു. ഹേ വിഡ്ഢിയായ മനുഷ്യാ ഋഷി കുമാരാ നിനക്കറിയില്ല സൃഷ്ടിയിലെ എല്ലാ പ്രാണിയിലും ഈശ്വരന്റെ അംശം വിദ്യമാനമാണ് എന്ന്. നീയെന്നെ പോത്തെന്നു മനസ്സിലാക്കി  തിരസ്കരിച്ച് അപമാനിച്ചിരിക്കുന്നു. ഇപ്പോൾ നീ പോകൂ. ഈ ജീവനിൽ നീയും ഒരു പോത്തായിത്തീരട്ടെ .എന്നെ തിരസ്കരിച്ച് അപമാനിച്ച അതേ അപമാനം നീയും അനുഭവിയ്ക്കാനിട വരട്ടെയെന്നു ശപിച്ചു.യമന്റെ പോത്തിന്റെ ശാപം കൊണ്ട് ഋഷി കുമാരൻ അപ്പോൾ തന്നെ ഒരു കാട്ടു പോത്തായിത്തീർന്നു.അത് വസിച്ചിരുന്ന കാട്ടിൽ ഒരു വികൃതിയായ കുരങ്ങൻ വസിച്ചിരുന്നു.അത് ആ ഋഷി കുമാരനായ പോത്തിനെ ഉപദ്രവിയ്ക്കുന്നതിൽ വലിയ ആനന്ദം കണ്ടിരുന്നു. അത് പലപ്പോഴും ആ പോത്തിന്റെ മുകളിൽ കയറി സവാരി ചെയ്തിരുന്നു.പലപ്പോഴും വാല് പിടിച്ച് ആതിൽ ഊഞ്ഞാലാടി കളിച്ചിരുന്നു.പലപ്പോഴും ചെവിയിലും മൂക്കിലും വിരലിട്ട് അതിനെ ദിവസം മുഴുവൻ ദിവസവും ഉപദ്രവിച്ചിരുന്നു.പലപ്പോഴും കഴുത്തിലിരുന്നു രണ്ടു കൈ കൊണ്ടും കൊമ്പു പിടിച്ച് തിരിക്കാറുണ്ടായിരുന്നു. ഋഷി കുമാരൻ കുരങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല. അതിന്റെ സഹനശക്തിയും വാനരന്റെ ധൃഷ്ടതയും കണ്ട് ദേവതകൾ നിവേദനം ചെയ്തു. ഹേ ഋഷി കുമാരാ ഈ ദ്രോഹിയായ കുരങ്ങന് നീ ദണ്ഡം കൊടുക്കണം.. ഇത് അങ്ങയ്ക്ക് ചേർന്നതു തന്നെ . അതുപോലെ ഇതിന്റെ ക്റിയകളെ മിണ്ടാതെ സഹിയ്ക്കുന്നതു ശരിയല്ല. ആ കാട്ടുപോത്തു പറഞ്ഞു.എനിക്ക് വേണമെങ്കിൽ എന്റെ കൊമ്പ് കൊണ്ട് അതിനെ കുത്തി വേദനിപ്പിക്കാനാവും. എന്നാൽ ഞാനതു ചെയ്യുന്നില്ല. ചെയ്യുകയുമില്ല കാരണം എല്ലാ പ്രാണികളിലും ഈശ്വരന്റെ അംശമുണ്ട്. തന്നെക്കാൾ ബലശാലിയുടെ അത്യാചാരത്തെ സഹിയ്ക്കുവാനുള്ള ശക്തി എല്ലാവരിലുമുണ്ട്. എന്നാൽ യഥാർത്ഥമായ സഹനശക്തി നമ്മേക്കാൾ ബലഹീനരുടെ കാര്യങ്ങളെ സഹിയ്ക്കുമ്പോഴാണ് വേണ്ടത്. അങ്ങിനെ പറഞ്ഞു അത് യമന്റെ ശാപത്തിൽ നിന്നും ദേവതകളാൽ അതിനെ മുക്തമായി.

ഈ കഥയിലൂടെ നമ്മൾ ജീവിതത്തിൽ ഈ പാഠം അറിയണം. മിത്രങ്ങളെ പ്രേമവും സ്നേഹം കൊണ്ട് ആരുടെയും തെറ്റുകളെ മോശമെന്നു മാനിയ്ക്കാതിരിക്കണം. എന്നാൽ ആരുടേയും കുറവുകൾ അവഗുണങ്ങൾ കാണുമ്പോൾ ഒരിക്കലും സ്വന്തം ജീവിതത്തിൽ അവരുടെ നേരെ മനസ്സുകൊണ്ടൊ വാക്കു കൊണ്ടോ കർമ്മം കൊണ്ടോ അപമാന തിരസ്കാര പ്രതാഡിതമായ പരിഹസിയ്ക്കൽ ഉണ്ടാ വാതിരിയ്ക്കണം. ഇന്ന് ഈ സമയത്ത് നിങ്ങൾ സുന്ദരനും ജ്ഞാനവാനും വിവേകശാലിയുമാവാം. എന്നാൽ നാളെത്തന്നെ ബുദ്ധിഹീനവും വിഡ്ഡിയുമാവാം. അതു കൊണ്ട്  ഈ മനുഷ്യർ 84 ലക്ഷം ജന്മത്തിൽ പഞ്ചഭൌതിക ശരീരത്തിൽ ഇരുന്നാലും എല്ലാറ്റിലും ആ പരമ തത്വമായ ആത്മാവിന്നെ പരമാത്മാവിന്റെ സ്വരൂപത്തെ മനസ്സിലാക്കണം

*ഹരേ ഹരേ കൃഷ്ണ*
കടപ്പാട്

No comments: