Thursday, December 27, 2018

വാല്മീകി രാമായണം-64
സുമന്ത്രർ രാമനെ വിളിക്കാനായി പോയി. രാമൻ സീതയുമായി സംസാരിച്ചിരിക്കെ സുമന്ത്രർ പറഞ്ഞു
കൗസല്ല്യാ സുപ്രജാ രാമ
പിതാത്വാം ദൃഷ്ടും ഇച്ഛതി
മഹിഷ്യാപി: കൈകേയി യാ ഗമ്യതാം തത്രം ആസിനം
രാമാ നിന്റെ പിതാവ് ഇപ്പോൾ കൈ കേയിയോടൊപ്പമുണ്ട്. നിന്നെ കാണണം എന്നാഗ്രഹിക്കുന്നു അതിനാൽ വേഗം എന്റെ കൂടെ വരു.
രാമൻ സീതയോട് പറയുന്നു.
ദേവി ദേവശ്ച ദേവി ച
സമാഗമ്യം അധൻതരേ
അത്രയേതെ ധ്രുവം കിഞ്ചിത്
അഭിഷേചന സംഹിതം
കൈകേയി മാതാവും പിതാവും പട്ടാഭിഷേകത്തെ കുറിച്ച് എന്തോ പറയാനായി എന്നെ വിളിക്കുന്നു. ഞാൻ പോയി വരാം സീതേ.
രാമൻ പോകുന്ന വഴിയിൽ ജനങ്ങൾ ഒരു നോക്ക് കാണാൻ തിങ്ങി നിൽക്കുന്നു. കുരുടൻമാർ പോലും അക്കൂട്ടത്തിലുണ്ട്. രാമനെ കാണാനും രാമനാൽ കാണപ്പെടാനായുമായി ആഗ്രഹിച്ച് വന്ന് നിൽക്കുന്നു അവർ.
രാമൻ കൈകേയിയുടെ അന്തപുരത്തിൽ ചെന്നു. രാമനെ കണ്ടതും ദശരഥൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ഇരുന്നു പോയി. ദശരഥന്റെ ഈ സ്ഥിതി കണ്ട് രാമൻ ഭയന്നു പോയി. ദശരഥൻ അലങ്കോലപ്പെട്ടു കിടക്കുന്നു.
ഇന്ദ്രിയേരപഹൃഷ്ടേയ്സ്തം
ശോക സന്താപ ഗർഷിതം
നിശ്വസന്തം മഹാരാജം
വ്യഥിതാകുല ചേതസം
ഊർമ്മിമാലിന അക്ഷോഭ്യം
ക്ഷുഭ്യന്ത്യമിവ സാഗരം
ഉപപ്ലുവമിവാദിത്യം
ഉപ്താനൃധിം ഋഷിം യദാ
ദശരഥന്റെ സ്ഥിതിയെ വർണ്ണിക്കുകയാണെങ്കിൽ അക്ഷോഭ്യമായ കടലിൽ അലയടിക്കുന്ന പോലെ. പ്രകാശമെല്ലാം പൊയ്പോയ സൂര്യനെ പോലെ. പ്രളയ കാലത്തെ സൂര്യനെ പോലെ. അറിയാതെ ഒരു കള്ളം പറഞ്ഞു പോയ ഋഷിയെ പോലെ. ഇങ്ങനെയൊക്കെ ഉപമിക്കാം ദശരഥന്റെ അവസ്ഥയെ.
രാമൻ ചോദിച്ചു പിതാവിന് എന്തു സംഭവിച്ചു. എന്താണ് പിതാവ് എന്നെ പതിവു പോലെ ആശ്ലേഷിക്കാത്തത്. ഞാൻ എന്തെങ്കിലും പാപം ചെയ്തുവോ. പിതാവിന് എന്നോട് കോപമാണോ എന്ന് രാമൻ കൈകേയിയോട് ചോദിക്കുന്നു. കൈകേയി പറഞ്ഞു അദ്ദേഹം മനസ്സിൽ ഒരു കാര്യം വച്ചു കൊണ്ടിരിക്കുന്നു. രാമാ നിന്നെ ഭയന്ന് അദ്ദേഹം അത് പറയാതെയിരിക്കുകയാണ്.
ഇങ്ങനെയൊന്നും പറയല്ലേ കൈകേയി മാതാവെ. കടലിൽ ചാടാൻ പറഞ്ഞാൽ ചാടും ഞാൻ. വിഷം കഴിക്കാൻ പറഞ്ഞാൽ കഴിക്കും ഞാൻ. തീയിൽ ചാടാൻ പറഞ്ഞാൽ ചാടും. പിതാവ് പറയണമെന്നില്ല മാതാവ് പറഞ്ഞാലും മതിയല്ലോ. രാമൻ ഒരു കാര്യം ഒരു പ്രാവശ്യമേ പറയാറുള്ളൂ. നടന്ന കാര്യങ്ങളെല്ലാം കൈകേയി രാമനോട് മെല്ലെ പറയുന്നു.
Nochurji 
malini dipu

No comments: