Monday, December 31, 2018

സദ്ഗുരുവിന്റെ പ്രത്യേക ഇരിപ്പു നിലയെ കുറിച്ചുള്ള ചില വിദ്യാര്‍ഥികളുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം...
ചില പ്രത്യേക ശാരീരിക നിലകള്‍ ചില പ്രത്യേക പ്രവര്‍ത്തികള്‍ക്കു യോജിച്ചതായിരിക്കുമെന്ന് യോഗശാസ്ത്രത്തില്‍ നമ്മള്‍ നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരളവോളം ജ്യാമിതീയമായ പൂര്‍ണത കൈവരിക്കും വിധത്തില്‍ സ്വന്തം ശരീരത്തെ കൈകാര്യം ചെയ്യുന്നതിനെയാണ് ഹഠയോഗ എന്നു പറയുന്നത്. നിങ്ങളുടെ ജ്യാമിതീയത സൃഷ്ടിയുടെ കൂടുതല്‍ വിപുലമായ ജ്യാമിതീയതയുമായി ഏകാവസ്ഥയിലാകുന്നു. എല്ലായ്‌പ്പോഴും ഏകാത്മകമായി, ഒരിക്കലും വേര്‍പെട്ട് പോകാത്ത അവസ്ഥ കൈവരിക്കുകയും ചെയ്യുന്നു. 
എത്ര മാത്രം സംതുലിതനാണെന്നും എത്രത്തോളം വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എത്ര മികവോടെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നുമുള്ളത്, നിങ്ങളുടെ ഏകാത്മകതയെ ആശ്രയിച്ചിരിക്കുന്നു. ആളുകള്‍, മരങ്ങള്‍, ജീവിതം എന്നിവയുമായോ, ചുറ്റുപാടുകളുമായോ ഉള്ള ഏകാത്മകതയാണ് ഈ ലോകത്തു നിങ്ങള്‍ എത്രത്തോളം ശാന്തവും സംഘര്‍ഷരഹിതവുമായി പ്രവര്‍ത്തിക്കുന്നു എന്നത് നിശ്ചയിക്കുന്നത്.
സംസാരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ഇപ്രകാരം ഇരിക്കുന്നത്. സിദ്ധാസനം എന്ന ഒന്നുണ്ട്. ഇതിനു പല സവിശേഷതകളുമുണ്ട്. ലളിതമായ ഒരു സവിശേഷത നമ്മുടെ ഇടതുകാലിന്റെ ഉപ്പൂറ്റിയില്‍ നിന്ന് വൈദ്യശാസ്ത്രം അക്കിലസ് എന്നു വിളിക്കുന്ന ഒരു ഭാഗമുണ്ടെന്നതാണ്. അക്കിലസ് എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? 
നിങ്ങള്‍ സ്വന്തം അക്കിലസിനെ നിങ്ങളുടെ മൂലാധാരത്തില്‍ അഥവാ ഗുദത്തിനും വൃഷ്ണത്തിനും യോനിക്കുമിടയിലുള്ള ഭാഗത്തു വെക്കുക. ഈ  രണ്ടു ഭാഗങ്ങളും അന്യോന്യം സ്പര്‍ശത്തിലായിരിക്കുന്ന പക്ഷം നിങ്ങളിലുള്ള കാര്യങ്ങളും ശുദ്ധീകരിക്കപ്പെടും.ചിന്തകളും വികാരങ്ങളും ശുദ്ധമാകുകയും ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണയുണ്ടാകുകയും ചെയ്യും.
അക്കിലസ് കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ഉപ്പൂറ്റിയിലൂടെ ഒരു അമ്പു തുളച്ചു കയറിയിട്ടാണെന്ന് കേട്ടിട്ടുണ്ടാകും. ഉപ്പൂറ്റിയില്‍ മുറിവേല്‍ക്കുന്നതു കൊണ്ട് ആരെങ്കിലും മരിക്കുമെന്ന് കരുതുന്നുണ്ടോ? എന്നാല്‍ അക്കിലസ് അങ്ങനെയാണ് മരിച്ചത്. അക്കിലസ്സിന് മുന്‍പ്, ഇന്ത്യയില്‍ ഇതേ രീതിയില്‍ മരണപ്പെട്ട ഒരാളുണ്ട്, കൃഷ്ണന്‍. ഇവിടെ പറഞ്ഞുവന്നത്, കേവലം തൊണ്ട പിളര്‍ക്കപ്പെടുകയോ ശിരസ്സ് തകര്‍ക്കപ്പെടുകയോ ചെയ്യുന്നതിന് പകരം, അതിവിദഗ്ധമായ രീതിയിലാണ് അവര്‍ കൊലചെയ്യപ്പെട്ടത് എന്നാണ്. തങ്ങളുടെ അക്കിലസ്സില്‍ മുറിവേറ്റതു കൊണ്ട് അവര്‍ക്കു മരിക്കേണ്ടി വന്നു. ശരീരത്തില്‍ ഒരു പ്രത്യേക ഊര്‍ജവ്യവസ്ഥയുണ്ട്. നിങ്ങളുടെ അക്കിലസ്സിനെ മൂലാധാരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് ഇരിപ്പുറപ്പിക്കുമ്പോള്‍ ഒരു സംതുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ ഒരു പക്ഷവും ചേരുകയില്ല.

No comments: