Friday, December 28, 2018

ഞാന് ഒറ്റക്കാണ് ആരെങ്കിലും വന്ന് എന്നെ ഉപദ്രവിക്കുമോ? കൊല്ലുമോ? എന്ന് ആദി പ്രജാപതി ഭയപ്പെട്ടു. ഇത് വിപരീത ദര്ശനമാണ്. മനുഷ്യര്ക്കും ഒറ്റയ്ക്കിരിക്കുമ്പോള് ഇങ്ങനെ തോന്നും. ഭഗവാന്റെ ഉപദേശപ്രകാരം ആത്മദര്ശനത്തെക്കുറിച്ച് ചിന്തിച്ചപ്പോള് പ്രജാപതിയുടെ തെറ്റിദ്ധാരണ മാറി. തന്നില് നിന്ന് അന്യമായി മറ്റൊന്നില്ല. അപ്പോള് ഭയം മാറി. അറിവില്ലായ്മ മൂലമുണ്ടാകുന്ന രണ്ടെന്ന ഭാവം കൊണ്ടാണ് ഭയം ഉണ്ടാകുന്നത്. തത്ത്വജ്ഞാനത്താല് രണ്ടെന്ന ഭാവം നീങ്ങും. ആത്മദര്ശനത്താല് താന് മാത്രമാണ് ഉള്ളത് എന്നും രണ്ടാമതൊന്നില്ല എന്നും ബോധ്യമായാല് പിന്നെ എങ്ങനെ ഭയമുണ്ടാകും.

No comments: