ശരീരവും മനസ്സുമാണ് താനെന്നത് നിങ്ങളില്‍ കുറഞ്ഞുവരുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരവും മനസ്സും വളരെ വളരെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുവാന്‍ കഴിയും. അതു സാധ്യമാണ്. നിങ്ങള്‍ അതു ഉപയോഗിക്കുവാന്‍ പോകുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങളുടെ ഔചിത്യംപോലെയാകട്ടെ. പക്ഷേ, പ്രധാനപ്പെട്ട കാര്യം, ശരീരമാണ് നിങ്ങളെന്നതില്‍ കുറവുണ്ടായിരിക്കുന്നു എന്നുള്ളതാണ്. വിശപ്പു വന്നാല്‍, ചെറിയൊരു വിശപ്പു വന്നാള്‍ ആളുകള്‍ക്കത് സഹിക്കാന്‍ കഴിയില്ല; അവര്‍ക്ക് ഭ്രാന്തുപിടിക്കും. വെള്ളം കുടിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ക്ക് ഭ്രാമന്തുപിടിക്കും. അരമണിക്കൂര്‍ സമയത്തേക്ക് മൂത്രശങ്ക തീര്‍ക്കാന്‍ അവരെ നിങ്ങള്‍ അനുവദിക്കാതെയിരുന്നാല്‍ അവര്‍ക്ക് ഭ്രാന്തുപിടിക്കും. അനുഷ്ഠാനം ചെയ്തുതീരുമ്പോള്‍ ഇതെല്ലാം പിന്‍വാങ്ങുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ക്ക് വിശന്നാല്‍ അത് പ്രശ്‌നമായിത്തോന്നുകയില്ല. നിങ്ങള്‍ക്ക് ദാഹമുണ്ടായാല്‍ അത് പ്രശ്‌നമായിത്തോന്നുകയില്ല. ഒരു മണിക്കൂര്‍ കാത്തിരിക്കാന്‍ നിങ്ങള്‍ക്കു കഴിയും; അതും ഒരു പ്രശ്‌നമല്ല. കാരണം ശരീരമാണ് നിങ്ങളെന്നതില്‍ കുറവുണ്ടായിത്തീര്‍ന്നിരിക്കുന്നു.
No comments:
Post a Comment