*ഗൃഹപ്രവേശ സമയത്ത് അഷ്ടമം ഗല്യവുമായി ഗൃഹത്തില്പ്രവേശി ക്കണം എന്നു പറയുന്നു. എന്താണ് അഷ്ടമംഗല്യം* ?
🙏🌹🌺🌸💐🌹🙏
ഐശ്വര്യകരമായ എട്ടു പ്രതീകങ്ങളെ ഒരുമിച്ച് പറയുന്ന പേരാണ് അഷ്ടമംഗല്യം. *സ്ത്രീ, കുരവ, സ്വര്ണ്ണം, വസ്ത്രം, ദീപം, കുംഭം, അക്ഷതം, ദര്പ്പണം* എന്നിവയാണ് മംഗളകരമായ എട്ടു പ്രതീകങ്ങള്. പ്രപഞ്ചത്തിന്റെ ഭൗതികമായ ഐശ്വര്യവും ഈ എട്ട് മംഗള സ്വരൂപങ്ങളും തമ്മിലുള്ള ഐക്യത എപ്രകാരമാണ് ?
💐💐💐💐💐💐

*ഒന്നാമതായി സ്ത്രീ:*
പ്രപഞ്ച ജീവിതത്തിന്റെ ആധാരമാണു സ്ത്രീ. പൗരുഷനായ ഈശ്വരനില് നിന്നും പ്രപഞ്ചസൃഷ്ടിയെന്ന മഹത്കര്മ്മങ്ങള്പുറത്തുവരണമെങ്കില് അതിനു ശക്തിയായ പ്രലോഭനം ഉണ്ടായേ മതിയാവൂ. പൗരുഷം എന്ന ഔന്നത്യം ഒരു പ്രവാഹമായിത്തീരണമെങ്കില് അതിനു നേര്വിപരീതമുള്ള ഒരു അധോതലമുണ്ടാകണം. അതുകൊണ്ടാണ് പൗരുഷത്വത്തിന്റെ നേര്വിപരീത ഗുണങ്ങള് സ്ത്രീയില്സമ്മേളിക്കുന്നത്. അതായത് പുരുഷ സ്വരൂപം ബലമാണെങ്കില്സ്ത്രീ സ്വരൂപം പ്രേരണാ ശക്തിയാണ്.
*രണ്ടാമതായി കുരവ 😗
അദ്ധ്യാത്മിക തലത്തില് ബ്രഹ്മഭാവം ഓംകാരമാണെങ്കില്ഭൗതികതലത്തില് കുരവ പ്രകൃതിഭാവമായ ഹ്രീംകാരമാകുന്നു.
*മൂന്നാമതായി സ്വര്ണ്ണം: (ധനം)*
ഭൗതിക ജീവിതത്തില് ഒഴിച്ചു കൂടാനാവാത്തതാണ്.
*നാലാമതായി വസ്ത്രം:*
ആവശ്യത്തിലുപരി ഒരുവന്റെ വ്യക്തിത്വത്തിന്റെ തന്നെ പ്രതീകമായി മാറുന്നു. മറ്റുള്ളവരുടെ മുമ്പില് ആര്ഭാടം കാണിക്കുന്നത് വസ്ത്രത്തിലൂടെയാണല്ലോ? മറയില്ലാത്തതാണു ബ്രഹ്മം. ബ്രഹ്മത്തെ മറയ്ക്കുന്നത് മായ. മനുഷ്യദേഹം ബ്രഹ്മമെങ്കില് വസ്ത്രം മായയാകുന്നു.
*അഞ്ചാമതായി ദീപം:*
ബ്രഹ്മസ്ഥാനത്തുള്ള സൂര്യന്റെ പ്രതീകമാണ്. നിത്യജീവിതത്തില് ഒഴിച്ചുകൂടാനാവാത്തതാണല്ലോ അഗ്നി?
ബ്രഹ്മസ്ഥാനത്തുള്ള സൂര്യന്റെ പ്രതീകമാണ്. നിത്യജീവിതത്തില് ഒഴിച്ചുകൂടാനാവാത്തതാണല്ലോ അഗ്നി?
*ആറാമതായി കുംഭം:*
ആകാശം അതിരുകളില്ലാത്ത ബ്രഹ്മഭാവമാണെങ്കില്കുംഭത്തിനുള്ളിലെ ആകാശം ബ്രഹ്മത്തിന്റെ അംശമായ പ്രകൃതി സ്വരൂപമാണ്.
*ഏഴാമതായി അക്ഷതം:*
മുറിയാത്ത ധാന്യമാണ് അക്ഷതം. പ്രതീകമായി നെല്ലും അരിയും വയ്ക്കുമെങ്കിലും മുടങ്ങാത്ത ആഹാരമാര്ഗം എന്നാണ് ഇതിനര്ത്ഥം.
*എട്ടാമതായി ദര്പ്പണം:*
ഒരുവന്റെ സൗന്ദര്യ - ആരോഗ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടി എന്നു കേട്ടിട്ടില്ലേ?
🙏🙏🙏🙏
ബ്രഹ്മം സാക്ഷാല് യജ്ഞപുരുഷനായ ശ്രീനാരായണനാണെങ്കില് ബ്രഹ്മത്തിന്റെ അഭിന്നശക്തി അദ്ദേഹത്തിന്റെ പത്‌നിയും ഐശ്വര്യദേവതയുമായ ലക്ഷിദേവിയാണല്ലോ? അതിനാല് അഷ്ടമംഗല്യം അഷ്ടലക്ഷ്മി സ്വരൂപം തന്നെയാകുന്നു. അതുകൊണ്ടാണ് എല്ലാ മംഗളകര്മ്മങ്ങള്ക്കും അഷ്ടമംഗല്യം പ്രാധാന്യമര്ഹിക്കുന്നത്.

No comments:
Post a Comment