എല്ലാം ഉൾകൊള്ളുന്ന ജീവിതം.ജീവിതത്തിൽ സുഖത്തെയും ദുഃഖത്തെയും ഒരുപോലെ സ്വീകരിക്കണം.
ശിവൻ സുന്ദരമൂർത്തിയാണ് – ഏറ്റവും സൗന്ദര്യമുള്ളവൻ. അതേസമയം ശിവനേക്കാൾ ഭീകരമാകാൻ ആർക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്.
ശിവൻ ചുടല ഭസ്മം ദേഹത്ത് പുരട്ടി കഴുത്തിൽ പാമ്പുമായി നടക്കുന്നതായ വിവരണങ്ങളുണ്ട്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളിൽ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടൈയം ഒരു മിശ്രണം ഒരാളിൽ നൽകിയിരിക്കുകയാണ്. എന്തെന്നാൽ ഈ ഒരാളെ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതം തന്നെ തരണം ചെയ്തു എന്നാണർത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുർഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ ഇദ്ദേഹത്തെ സ്വീകരിക്കുവാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഉണ്ടാകുകയില്ല; എന്തെന്നാൽ ഇദ്ദേഹം എല്ലാഗുണങ്ങളുടെയും ഒരു സമ്മിശ്രണമാണ്. sadguru
No comments:
Post a Comment