വാര്‍ധക്യത്തില്‍ ഉറക്കപ്രശ്നങ്ങളും കാണാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, സന്ധിവേദന ഇവയും ഉറക്കക്കുറവിനിടയാക്കും. ഉറക്കക്കുറവ് വീഴ്ചകള്‍ക്കിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ത്രിഫലാദിതൈലം, ചന്ദനാദിതൈലം ഇവ നല്ല ഫലം തരും. ജാതിക്ക പൊടിച്ച് അഞ്ച് ഗ്രാം പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉറക്കം വരുത്തും.
ദഹനപ്രശ്നങ്ങളും വാര്‍ധക്യത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്. ആറുതവണയായി കുറേശ്ശേയായി ഭക്ഷണം കഴിക്കുന്നതാണ് വാര്‍ധക്യത്തിന് ഉചിതം. രാത്രിഭക്ഷണം നേരത്തേ കഴിക്കുകയും വേണം. റവ, മൈദ വിഭവങ്ങള്‍ ഒഴിവാക്കി നാടന്‍ഭക്ഷണം ശീലമാക്കണം. പച്ചക്കറി, ഇലക്കറി, തവിടോടു കൂടിയ ധാന്യങ്ങള്‍, പയറുകള്‍, ഇവ ഉള്‍പ്പെടുത്തണം. പച്ചക്കറികളും തുവരയും ചേര്‍ത്തുണ്ടാക്കുന്ന സൂപ്പ് ചവക്കാന്‍ കഴിയാത്തവരുടെ പോഷകദാരിദ്ര്യം അകറ്റും. ഏത്തപ്പഴം വേവിച്ചത്, ഓട്സ് ഇവയും ഉള്‍പ്പെടുത്താം.
ഒപ്പം സന്ധികള്‍ ചലിപ്പിച്ചുള്ള വ്യായാമം, നടത്തം, ഇരുന്നുള്ള വ്യായാമങ്ങള്‍ ഇവയും ശീലമാക്കണം. ചികിത്സക്കും ഒൗഷധത്തിനുമപ്പുറം സ്നേഹം നിറഞ്ഞ പരിചരണം വാര്‍ധക്യത്തില്‍ നല്‍കും. അത് അവരില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.
No comments:
Post a Comment