ശ്രീമദ് ഭാഗവതം 111*
സദാശിവബ്രഹ്മേന്ദ്രസ്വാമികളും ഇതേ പോലെ തന്നെ. കൈയ്യൊക്കെ മുറിച്ചിട്ട് വസ്ത്രം ഇല്ലാതെ നടന്നു. നവാബിന്റെ കൊട്ടാരത്തിന്റെ ഉള്ളില് കൂടെ. സ്ത്രീകളൊക്കെ കുളിച്ച് കൊണ്ടിരിക്കാ. അവിടെ ദാ ഒരാള് വസ്ത്രം ഉടുക്കാതെ നടക്കണു. കാവല്ക്കാരെ വിളിച്ചു അദ്ദേഹത്തിന്റെ കൈ വെട്ടാൻ പറഞ്ഞു നവാബ്. കൈ വെട്ടി ചോട്ടിലിട്ടു. തിരിഞ്ഞേ നോക്കിയില്ല്യ അദ്ദേഹം പോയി. ഈ നവാബ് കൈയ്യും എടുത്ത് കൊണ്ട് സ്വാമിയുടെ പുറകേ പോയി അത്രേ. പോയിട്ട് കാലിൽ വീണ് നമസ്ക്കരിച്ച് പറഞ്ഞു. "സ്വാമീ ഞാൻ അപരാധം ചെയ്തു". ന്തു പറ്റി? അങ്ങയുടെ കൈയ്യ് ഞാൻ മുറിച്ചു. ശരി തരൂ എന്ന് പറഞ്ഞ് വാങ്ങി വെച്ചു അത്രേ. ആ സംഭവത്തിന് ശേഷമാണ് സദാശിവബ്രഹ്മേന്ദ്രസ്വാമികൾ, മതി ഇനി ഇങ്ങനെ നടന്നാൽ ആളുകൾക്ക് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞ് നെറൂൾ വന്നിരുന്ന് അവിടെ സമാധി ആയി.
സമാധി ആവുമ്പോ മധുരയ്ക്കടുത്ത് ഒരു ഭക്തനോട് പറഞ്ഞിരുന്നു ഞാൻ സമാധി ആവാൻ ഇവിടെ വരാന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് അവിടെയും പോയി ഒരു സമാധി. പാക്കിസ്ഥാനിൽ കറാച്ചിയിൽ വെച്ച് മുമ്പ് പരിചയം ണ്ടാതിരുന്ന ഒരു മുസ്ലീം, അദ്ദേഹത്തിന് വേണ്ടി അവിടെയും ഒരു സമാധി. മൂന്ന് സ്ഥലത്ത് ജീവ സമാധി!!! അവിടെ ഇരുന്നു ചുറ്റും കല്ല് വെച്ച് കെട്ടാൻ പറഞ്ഞു.
അങ്ങനെയുള്ള അവധൂതമഹാത്മാക്കളുടെ സാന്നിദ്ധ്യത്തിൽ അവര് നടക്കണ സ്ഥലം ഒക്കെ പവിത്രമാകും. അവരെക്കൊണ്ടാണ് ഈ ഭാരതത്തിന് രത്നഗർഭ എന്ന പേര്. എത്രയോ മഹാത്മാക്കൾ ബാഹ്യപ്രജ്ഞ ഇല്ലാതെ ഭഗവദ് ആനന്ദത്തിൽ രമിച്ച് നടന്ന മഹാപുരുഷന്മാരുടെ ഭൂമിയാണിവിടം. അല്ലാതെ ഇവിടെ രാഷ്ട്രീയം കൊണ്ടും സ്പോർട്സ് കൊണ്ടും ഒന്നും നമ്മള് മേലെ ഒന്നും വരില്ല്യ. എല്ലാം വട്ടപൂജ്യം തന്നെ. അതിനൊന്നും പുറപ്പെട്ടിട്ട് കാര്യല്ല്യ.
വിവേകാനന്ദസ്വാമികൾ ഒരിടത്ത് പറഞ്ഞു. Spirituality is your backbone. If you leave it and take to some other graph mark my words within 50 years you will be extinct. ഭക്തിയും ഭഗവാനും ഭക്തന്മാരും ഋഷികളും സാധുക്കളും ആണ് നമ്മളുടെ നട്ടെല്ല്. അതിനെ ഉപേക്ഷിച്ച് രാഷ്ട്രീയമോ വേറെ വല്ലതുമൊക്കെ സ്വീകരിക്കാണെങ്കിൽ അൻപത് വർഷത്തിനകം നിങ്ങൾ ഒന്നുമില്ലാതെ പോകും ന്നാണ്.
ഋഷഭയോഗീശ്വരൻ ഈ ഭൂമിയിലൂടെ നടന്നണ്ട്. അദ്ദേഹം ഇവിടെ ഇങ്ങനെ സഞ്ചരിച്ചു പല സ്ഥലത്തും. ചിലരൊക്കെ അദ്ദേഹത്തിനെ രാത്രിയിൽ കണ്ട് പ്രേതം ആണെന്ന് പേടിച്ചു. ബാലോന്മത്തപിശാചവദ്. ഇങ്ങനെ സഞ്ചരിച്ചു. സിദ്ധികളൊക്കെ അദ്ദേഹത്തിന്റെ പുറകേ വന്നു കൂടി. അദ്ദേഹം ഒന്നും തിരിഞ്ഞു പോലും നോക്കിയില്ല്യ. ഇതിലൊക്കെ ആര് പോയി മനസ്സ് വെയ്ക്കും? അതിലൊന്നും അദ്ദേഹം ശ്രദ്ധിച്ചില്ല്യ. രമിച്ചില്ല്യ.
ക്രമേണ ദക്ഷിണ കർണ്ണാടകദേശത്തില് മൂകാംബിക ശൃംഗേരി .അങ്ങടൊക്കെ പോകാണെങ്കിൽ ഒക്കെ മലയും കാടും ആണ്. ദക്ഷിണ കർണ്ണാടകദേശത്തില് കാട്ടിലേക്ക് പ്രവേശിച്ചു. അവിടെ കാട്ടുതീ കത്തിക്കൊണ്ടിരിക്കണു. അപ്പോ ആലോചിച്ചു. ഈ ശരീരം വീഴാനുള്ള സമയം ആയി. ഇനി വെറുതെ ആളുകളെ എന്തിന് ബുദ്ധിമുട്ടിക്കണം. ആ തീയിലേക്ക് അങ്ങട് പ്രവേശിച്ചു ശരീരത്തിനെ എരിച്ചു കളഞ്ഞു അവധൂതനായ ആ മഹാത്മാവ്.
നമ്മൾ ആ കൊങ്കൺ ഭാഗത്ത് കൂടെ പോകുമ്പോ ഈ കഥ ഓർക്കണം. ഇതിനാണ് ഭാഗവതം ഈ കഥ ഒക്കെ പറയണത്. അല്ലെങ്കിൽ ബ്രഹ്മവിദ്യ മാത്രം പറഞ്ഞു പോയാൽ മതി. ഈ മഹാത്മാക്കളുടെ കഥയും ഈ ദേശവും ഒക്കെ പറയണത് ഓരോന്നും കാണുമ്പോ നമുക്ക് ഇവരെ ഒക്കെ ഓർമ്മ വരണം. ട്രെയിനില് ഇങ്ങനെ ഇരിക്കുമ്പോ കാട്, മല, നേച്ചർസ് ബ്യൂട്ടി എന്നൊക്കെ പറയുന്നതിന് പകരം അതിലേ പോകുമ്പോ ഇവിടെ ആണ് ഋഷഭയോഗീശ്വരൻ വന്നത്. അദ്ദേഹം ഈ കാട്ടിലൊക്കെ നടന്നണ്ട് എന്ന് ആലോചിക്കുമ്പോ നമുക്ക് കോരിത്തരിക്കും. രോമാഞ്ചം ണ്ടാവും. ഭാവസമാധി ണ്ടാവും. ഇവിടെ ആണ് അദ്ദേഹം ശരീരം ഉപേക്ഷിച്ചത് എന്നൊക്കെ കാണുമ്പോ ആ ഭാവം വരും. ആ മഹാത്മാക്കള് സഞ്ചരിച്ചതൊക്കെ നമ്മളുടെ ഭാവനാമണ്ഡലത്തിൽ നമ്മള് കാണണം. അങ്ങനെ ഋഷഭയോഗീശ്വരൻ ദക്ഷിണ കർണ്ണാടകത്തിൽ വന്ന് അവിടെ ശരീരം ഉപേക്ഷിച്ചു. അടുത്തത് ഭരത ചരിത്രം ആണ്.
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ🙏
ശ്രീനൊച്ചൂർജി
*തുടരും. .*
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad
No comments:
Post a Comment