Friday, August 02, 2019

ശ്രീ ഭഗവാനുവാച:

കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വർഗ്ഗ്യ -
മകീർത്തികരമർജ്ജുന!

ശ്രീ ഭഗവാനുവാച= ഭഗവാൻ പറഞ്ഞു
അർജ്ജുന        = ഹേ അർജ്ജുന,
അനാര്യജുഷ്ടം = അനാര്യന്മാർക്ക്-
        മാത്രം സന്തോഷമുണ്ടാകുന്നതും
അസ്വർഗ്യം=സ്വർഗ്ഗയോഗ്യമല്ലാത്തതും
അകീർത്തികരം = അപകീർത്തിയെ
                             ഉണ്ടാക്കുന്നതുമായ
ഇദം, കശ്മലം = ഈ മൂഢത
വിഷമേ     = (ഈ ) വിഷമഘട്ടത്തിൽ
ത്വാ             = നിന്നെ
കുതഃ         = എവിടെ നിന്ന്
ഉപസ്ഥിതം = ബാധിച്ചു.

No comments: