*നാരി നടിച്ചാല്‍ നാട് മുടിയുമോ?*
*നാരി നടിച്ചാല്‍ നാട് മുടിയുമെന്നൊരു മിഥ്യാസങ്കല്‍പം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രീയമായ ഒരടിത്തറയും ഇതിനില്ലെങ്കിലും അനുഭവമായിരിക്കാം പഴമക്കാരെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. നാരി നടിച്ചിടം എന്നാല്‍ സ്ത്രീകള്‍ നൃത്ത - നാട്യാദികളില്‍ ഏര്‍പ്പെടുന്നിടം എന്നുമാത്രമല്ലാതെ സ്ത്രീകള്‍ ഭരിക്കുന്നിടം എന്നും ഒരര്‍ത്ഥം കാണുന്നുണ്ട്. സ്ത്രീകള്‍ തന്‍പോരിമ കാട്ടി അഹങ്കരിച്ച് മറ്റുള്ളവരുടെ ഉപദേശം ശ്രവിക്കാതെ ജീവിക്കുന്നത് ദോഷം വരുത്തുമെന്നതില്‍ ആധുനികലോകത്തിനും സംശയം വേണ്ട*.
*കാരിക്കോട്ടമ്മ*
[12/08, 21:53] +91 99610 02135: *തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ലേ?*
*തെക്കോട്ടടിച്ച കാറ്റെന്നു പഴമക്കാര്‍ അര്‍ത്ഥമാക്കിയിരുന്നത് മരണത്തെയാണ്. മരണം അടുത്താല്‍ അത് തിരിച്ചു പോകില്ലെന്ന് സാരം. ഇതാണ് സങ്കല്പമെങ്കിലും ഇതിന് പിന്നില്‍ പ്രകൃതിശാസ്ത്രപരമായ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നു. വടക്കുഭാഗം ഉയര്‍ന്നും തെക്കുഭാഗം താഴ്ന്നുമാണ് മലയാളനാടിന്‍റെ കിഴക്കേ അതിരായ സഹ്യപര്‍വ്വതം നിലകൊള്ളുന്നത്. അതുകൊണ്ടാണ് തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ലെന്നു പറയുന്നത്. ഈ പ്രകൃതിരഹസ്യം കേരളത്തിന് മാത്രം സ്വന്തം*.
*കാരിക്കോട്ടമ്മ*
[12/08, 21:54] +91 99610 02135: *രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കാമോ?*
*രാത്രിയില്‍ തേങ്ങാവെള്ളത്തിനോ കരിക്കിന്‍ വെള്ളത്തിനോ കരയുന്ന കുട്ടികളെ മുതിര്‍ന്നവര്‍ ശാസിക്കുന്നത് ഇന്നും ചില സ്ഥലങ്ങളില്‍ കാണാം. രാത്രിയില്‍ തേങ്ങാവെള്ളം കുടിച്ചാല്‍ മാതാപിതാക്കള്‍ക്ക് മരണം സംഭവിക്കുമെന്നാണ് കുട്ടികളെ ധരിപ്പിച്ചിട്ടുള്ളത്. അവര്‍ അങ്ങനെ വിശ്വസിച്ചു പോരുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ വിറ്റാമിനടങ്ങിയിരിക്കുന്ന ഒരു ദ്രാവകമാണ് തേങ്ങാവെള്ളം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, രാത്രിയില്‍ ഇത് കുടിക്കുന്നത് കാരണം ശരിയായ ദഹനം നടന്നില്ലെങ്കില്‍ അത് കഫം, നീര്‍ക്കെട്ട് തുടങ്ങിയ ഉദരരോഗങ്ങള്‍ ഉണ്ടാകും*.
*കാരിക്കോട്ടമ്മ*
[12/08, 21:57] +91 99610 02135: *എന്താണ് നാളീകേരലക്ഷണം?*
*ഗൃഹാരംഭം, ഗൃഹപ്രവേശനം എന്നീ ചടങ്ങുകളോട് അനുബന്ധിച്ച് മൂത്താശാരി വാസ്തുപൂജ ചെയ്യുന്ന പതിവുണ്ട്. അതിനുശേഷം അദ്ദേഹം തേങ്ങയുടച്ച് രണ്ട് കഷ്ണങ്ങളും ഇരുവശത്തുമായി വച്ച് വെള്ളം നിറച്ച് അതില്‍ പുഷ്പം ഇടുകയും രാശി നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. നാളികേരത്തിന്‍റെ രണ്ട് ഖണ്ഡങ്ങളും നിരപ്പായിരിക്കുകയോ മുറിച്ച സമയത്ത് കഷ്ണം അകത്ത് വീഴുകയോ ചെയ്‌താല്‍ അത് മംഗളകരമാണ്. തേങ്ങ ഉടഞ്ഞു ചിതറിയാല്‍ ഹൃദ്രോഗവും തേങ്ങയുടെ കണ്ണുകള്‍ മുറിഞ്ഞുടഞ്ഞാല്‍ ദുഃഖവും ശിരോമദ്ധ്യത്തില്‍ ഉടഞ്ഞാല്‍ മൃത്യുവും അചാരികള്‍ക്ക് ക്ലേശവുമാണ് ഫലം. നാളികേര ഖണ്ഡത്തിന്‍റെ മേടം രാശി ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ ധനപുഷ്ടിയും ഇടവം ഉയര്‍ന്നിരിക്കുന്നുവെങ്കില്‍ സ്ത്രീനാശവും മിഥുനമെങ്കില്‍ സ്ത്രീകള്‍ മുഖാന്തരം കലഹവും, കര്‍ക്കിടകമെങ്കില്‍ തസ്കരഭയവും ചിങ്ങമെങ്കില്‍ സന്താനലാഭവും കന്നി ഉയര്‍ന്ന് മീനം താഴ്ന്ന് നില്‍ക്കുന്നുവെങ്കില്‍ ഐശ്വര്യവും വൃശ്ചികമെങ്കില്‍ അന്യദേശഗമനവും തുലാമെങ്കില്‍ സ്ത്രീനായകത്വവും ധനുവെങ്കില്‍ കോപവും മകരമെങ്കില്‍ അഭീഷ്ടസിദ്ധിയും കുംഭമെങ്കില്‍ അനര്‍ത്ഥവും മീനമെങ്കില്‍ മൃത്യുവും സംഭവിക്കാം. മേടം രാശിയുടെയും ഇടവം രാശിയുടെയും അന്തരം താഴ്ന്നിരുന്നാല്‍ നിശ്ചയമായും മൃത്യു സംഭവിക്കും*.
*നാളികേര ഖണ്ഡങ്ങളിലിടുന്ന പുഷ്പം മേടം രാശിയില്‍ ചേര്‍ന്നാല്‍ ധനലാഭവും, ഇടവം രാശിയില്‍ ചേര്‍ന്നാല്‍ ധനനഷ്ടവും കലഹവും, മിഥുനം അഗ്നിഭയവും, കര്‍ക്കിടകം ക്രോധവും ധനനഷ്ടവും, ചിങ്ങം പുത്രലാഭവും, കന്നി സ്ത്രീസന്താനലാഭവും, തുലാം കീര്‍ത്തിയും, വൃശ്ചികം നാഗപീഡയും ധനു അധികാരികളില്‍ നിന്നുള്ള അതൃപ്തിയും മകരം സുഖവും കുംഭം അനര്‍ത്ഥവും മീനം മൃത്യുവും ഉണ്ടാക്കും*.
*മേല്‍പ്പറഞ്ഞ പൊതുവായ ഫലങ്ങള്‍ കാണുന്നുവെങ്കിലും അന്നത്തെ ഗ്രഹസ്ഥിതികള്‍ മനസ്സിലാക്കി വേണം ഗുണദോഷഫലങ്ങള്‍ നിരൂപിക്കേണ്ടത്*.
*കാരിക്കോട്ടമ്മ*
[12/08, 21:59] +91 99610 02135: *പണപ്പെട്ടിയും ഭണ്ഡാരവും സൂക്ഷിക്കേണ്ടത് എവിടെ?*
*വീടിന്‍റെ പടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ് മുറികളിലാണ് പണപ്പെട്ടിയും ഭണ്ഡാരവുമൊക്കെ സൂക്ഷിക്കേണ്ടത്. കിഴക്കോട്ടോ വടക്കോട്ടോ വേണം അലമാരയുടെ ദര്‍ശനം. പണം അനാവശ്യമായി ചെലവാക്കില്ലെന്നും കൂടുതല്‍ പണം ഉണ്ടാകുമെന്നും ഇത് ഉറപ്പുവരുത്തും*.
*വടക്കുകിഴക്കോ, വടക്കുപടിഞ്ഞാറോ, തെക്കുകിഴക്കോ ഉള്ള മുറികളില്‍ പണപ്പെട്ടി വയ്ക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ദുര്‍ച്ചെലവുകള്‍ നിയന്ത്രിക്കാനാകാതെ വരികയും പണം വീട്ടില്‍ നിന്ന് പടിയിറങ്ങുകയും ചെയ്യും*.
*തെക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ സ്വത്ത് ധാരാളം ഉണ്ടാകും*.
*വടക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ ചെലവുകള്‍ നിയന്ത്രിക്കാനാവില്ല. പണം, പറന്നുപോകുന്നതുപോലെ നഷ്ടപ്പെടും. വടക്കുകിഴക്കേ മുറിയില്‍ പണം സൂക്ഷിച്ചാല്‍ ദാരിദ്രവും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകും*.
*കാരിക്കോട്ടമ്മ*
[12/08, 22:04] +91 99610 02135: *വാസ്തു നുറുങ്ങുകള്‍*
*1. സ്ഥലവും കെട്ടിടവും ഒരുപോലെ പ്രധാനമാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്‍റെ ചരിത്രവും യോഗ്യതയും പരിശോധിച്ചറിയണം*.
*2.കുന്നിന്‍ പ്രദേശമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലത്ത് പതിക്കുന്ന മഴവെള്ളം കിഴക്കോട്ടോ പടിഞ്ഞാട്ടോ ഒഴുകി പോകാന്‍ അനുവദിക്കുക*
*3. ജലസാമീപ്യങ്ങളുടെ തെക്കോ പടിഞ്ഞാറോ വശത്തുള്ള ഭൂമി ഉത്തമമാണ്*.
*4. ഗ്യാരേജ് അല്ലെങ്കില്‍ കാര്‍ പോര്‍ച്ചിന് കിഴക്കുഭാഗം ഉത്തമാണ്*.
*5. ലക്ഷണമൊത്ത ഭവനത്തിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കും*.
*6. കുംഭം രാശിയിലെ കിണര്‍ ധാരാളം അഭിവൃദ്ധി ഉണ്ടാക്കും. മീനം, മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കാം. ഒരു കാരണവശാലും മദ്ധ്യഭാഗത്ത് കിണറ് കുഴിക്കരുത്*.
*7. വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ച ശേഷം മണ്ണ് അധികം വന്നാല്‍ അത്യുത്തമം*.
*8. ഗൃഹാരംഭ ദിവസത്തെ അശ്വതി തുടങ്ങിയുള്ള നക്ഷത്രങ്ങള്‍ പ്രതിപദം തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍. മേടം തുടങ്ങിയുള്ള രാശി സംഖ്യ ഇവയെല്ലാം കൂട്ടി 9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3,5,7,9 വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്ന് പറയുന്നു*.
*9. കിഴക്കുദിക്കില്‍ ധ്വജയോനി, തെക്ക് സിംഹയോനി പടിഞ്ഞാറ് വൃഷഭയോനി, വടക്ക് ഗജയോനി ഇവ ചേര്‍ന്നാല്‍ ഉത്തമഗൃഹമായി*.
*10. വീടിന്‍റെ കോണിപ്പടികള്‍ ഇടത്തോട്ട് തിരിഞ്ഞ് പടികള്‍ കയറി വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കുന്നതായിരിക്കണം.*
*11. അടുക്കളയുടെ അളവ് തെറ്റാന്‍ പാടില്ല. ഒരു വീട്ടില്‍ രണ്ട് അടുക്കള പാടില്ല. വീട് വിട്ട്, അടുക്കള നിര്‍മ്മിക്കാന്‍ പാടില്ല*.
*12. മൂന്ന് ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നും നാല്ശാലകളുള്ളത് നാലുകെട്ടും, എട്ടുശാലകളുള്ളത് എട്ടുകെട്ടും എന്ന് പറയുന്നു. ഇവ കൂടാതെ പണ്ടുകാലങ്ങളില്‍ 12 കെട്ടും, 16 കെട്ടും പണി ചെയ്യിച്ചിരുന്നു*.
*13. മാറാല പിടിച്ച വീട് ഐശ്വര്യക്കേട് ഉണ്ടാക്കുമെന്നും, പൂജാമുറി സദാ ശുദ്ധമായിരിക്കണമെന്നും, അടുക്കളയില്‍ കിടന്നുറങ്ങരുതെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു*.
*കാരിക്കോട്ടമ്മ*
[12/08, 22:06] +91 99610 02135: *വാസ്തുസംബന്ധമായ ചൊല്ലുകള്‍*
*1. അഗ്നിഭഗവാനെ അവഗണിക്കരുത് :- നിങ്ങളുടെ ജീവിതത്തിനാവശ്യമായ അനുകൂല ഊര്‍ജ്ജങ്ങള്‍ അഗ്നിഭഗവാനെ അവഗണിക്കുക വഴി നഷ്ടപ്പെടുത്തരുത്*.
*2. ഒരു വീടിന്‍റെയോ വസ്തുവിന്‍റെയോ എല്ലാവശത്തും റോഡുകളുണ്ടെങ്കില്‍ ആ വീടോ വസ്തുവോ അതിലെ അന്തേവാസികള്‍ക്ക് കൂടുതല്‍ സൗഭാഗ്യങ്ങള്‍ നേടിത്തരും*.
*3. പെണ്‍കുട്ടികള്‍ വടക്കുപടിഞ്ഞാറെ മുറിയില്‍ കിടന്നുറങ്ങാന്‍ ഉപദേശിക്കുക. സമയത്ത് വിവാഹം നടക്കാന്‍ ഇത് സഹായിക്കും*.
*4. തെക്കുപടിഞ്ഞാറെ മുറിയില്‍ തെക്കോട്ട് തലവച്ചു മാത്രം കിടക്കുക*.
*5. വീടിന്‍റെ ഹൃദയം മാത്രമാണ് വാസ്തുശാസ്ത്രമെങ്കില്‍ ജ്യോതിഷം ഒരു അധിക നേട്ടം തന്നെയാണ്*.
*6. ഒരി വീടിന്‍റെ പ്രധാനകവാടം മറ്റുവാതിലുകളേക്കാള്‍ വലുതായിരിക്കണം*.
*7. അതിഥികളേയും ബന്ധുക്കളേയും വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറിയില്‍ താമസിപ്പിക്കുക*.
*8. പഠിക്കുമ്പോഴും, പഠനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും കിഴക്കോട്ട് നോക്കി ഇരിക്കണം*.
*കാരിക്കോട്ടമ്മ*
[12/08, 22:08] +91 99610 02135: *ഗൃഹനിര്‍മ്മിതിയില്‍ അസ്ഥിവാരം അടിത്തറ ഇവയുടെ കര്‍ത്തവ്യമെന്ത്?*
*ഏതുതരം നിര്‍മ്മിതികളായാലും ഭൂമിയുമായി അതിനെ ബന്ധിപ്പിച്ച് നിര്‍ത്തേണ്ടതാവശ്യമാണ്. അസ്ഥിവാരവും അടിത്തറയും ആ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത്. കെട്ടിടത്തിന്‍റെ വ്യാപ്തിയും ഉയരവും അനുസരിച്ച് ഇതിന് വ്യത്യാസമുണ്ട്. നിര്‍മ്മിതിയെ ഭൂമിയുമായി ഉറപ്പിച്ചു നിര്‍ത്തുന്നത് കൂടാതെ അതിന്‍റെ ഭാരം കെട്ടിടത്തിന് തകരാറ് വരാത്തവിധത്തില്‍ ഭൂമിയുമായി തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സാധാരണ കരിങ്കല്ലും, വെട്ടുകല്ലും, ഇഷ്ടികയുമാണ് അസ്ഥിവാരത്തിനും അടിത്തറയ്ക്കും ഉപയോഗിച്ചുവരുന്നത്. ഉറപ്പുള്ള ഭൂമിയിലും ഭൌമജലനിരപ്പ് താഴ്ന്നതുമായ ഇടങ്ങളില്‍ വെട്ടുകല്ലോ ഇഷ്ടികയോ ഇതിനായി ഉപയോഗിക്കുന്നത് ലാഭകരമാണ്. ഈ രീതിയില്‍ നല്ല ഉറപ്പുള്ള അടിത്തറയില്‍ രണ്ടു നിലവരെ പണിയാമെന്ന് കാണുന്നു. ആവശ്യത്തിലധികം ആഴവും വീതിയും അസ്ഥിവാരത്തിന് വേണമെന്നില്ല. ഭാരം താങ്ങുന്ന പ്രധാന ചുമരുകള്‍ വരുന്നിടത്താണ് സാധാരണഗതിയില്‍ അസ്ഥിവാരത്തിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വീടിന്‍റെ ഉള്‍ഭാഗത്തുള്ള അപ്രധാന ഭാരം താങ്ങേണ്ടതില്ലാത്ത ഇടഭിത്തികള്‍ക്ക് ബലവത്തായ അടിത്തറ വേണമെന്നില്ല*.
*കാരിക്കോട്ടമ്മ*
[12/08, 22:15] +91 99610 02135: *ഗൗളി (പല്ലി) വീണാല്‍ ഫലം ഉറപ്പ്*
ശിരോമധ്യേ പതേല്‍ ഗൗളീ മാതുര്‍ഭ്രാതുര്‍ഗുരോര്‍മൃതിഃ
*എന്ന വചനമനുസരിച്ച്*,
*ശിരസ്സിന്‍റെ മദ്ധ്യഭാഗത്തു ഗൗളി വീണാല്‍ മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം ഫലം*.
*ശിരസ്സിന്‍റെ പിന്‍ഭാഗത്തു ഗൗളി വീണാല്‍ കലഹം*.
*നെറ്റിയില്‍ ഗൗളി വീണാല്‍ നിധിദര്‍ശനം*.
*നെറ്റിയുടെ മദ്ധ്യത്തില്‍ ഗൗളി വീണാല്‍ രാജസമ്മാനലബ്ധി*.
*നാസാഗ്രത്തില്‍ ഗൗളി വീണാല്‍ രോഗാരിഷ്ടം*.
*അധരത്തിണ് ഗൗളി വീണതെങ്കിൽ ധന-ഐശ്വര്യാദികള്‍*.
*കവിളില്‍ ഗൗളി വീണാല്‍ ധനനഷ്ടം*.
*ചെവിയിലോ കണ്ണിലോ കവിള്‍തടത്തിനടുത്തോ ഗൗളി വീണാല്‍ മരണപ്രേരണ*.
*കഴുത്തില്‍ ഗൗളി വീണാല്‍ സജ്ജനസംസര്‍ഗ്ഗം*.
*കയ്യുടെ തുടക്കത്തില്‍ കക്ഷത്തിനടുത്ത് ഗൗളി വീണാല്‍ ചിലപ്പോള്‍ വ്യസനം*.
*വയറ്റില്‍ ഗൗളി വീണാല്‍ മഹാഭയം*.
*കൈകളില്‍ ഗൗളി വീണാല്‍ ശത്രുവിന്‍റെ ഉപദ്രവം*.
*മാറിടത്തില്‍ ഗൗളി വീണാല്‍ വലിയ വ്യസനം*.
*ഗുഹ്യഭാഗത്തു ഗൗളി വീണാല്‍ വീണാല്‍ സര്‍പ്പഭയം*.
*തുട, കാല്‍മുട്ട് എന്നിവിടങ്ങളില്‍ ഗൗളി വീണാല്‍ പ്രസവാശൗചം*.
*പാദങ്ങളില്‍ ഗൗളി വീണാല്‍ തീര്‍ത്ഥയാത്ര*.
*കാലിനടിയില്‍ ഗൗളി വീണാല്‍ ക്ഷീരഭോജനം*
*ഇവയാണ് വിവിധ അവയവഭാഗങ്ങളില്‍ ഗൗളി വീണാലുള്ള നിമിത്തഫലങ്ങള്‍*.
*ഗൗളി പുരുഷന്മാരുടെ ശരീരത്തില്‍ വലതുഭാഗത്തും സ്ത്രീകളുടെ ശരീരത്തില്‍ ഇടതുഭാഗത്തും വീണു മേലോട്ടുകയറിപ്പോകുകയാണെങ്കില്‍ ശുഭഫലമാണ്. താഴോട്ട് ഇറങ്ങുകയാണെങ്കില്‍ ദോഷഫലം*.
*ഗൗളി വീണുള്ള ദോഷഫലത്തിന് ശിവഭജനമാണ് പരിഹാരം*.
*ക്ഷേത്രസന്നിധിയിലോ ആലിന്‍റെ ചുവട്ടിലോ വച്ചാണ് ഗൗളി വീണതെങ്കില്‍ ദോഷമില്ല*.
*കാരിക്കോട്ടമ്മ*
[12/08, 22:23] +91 99610 02135: *ഗൗളി (പല്ലി) ശാസ്ത്രം*
*ഗര്‍ഗ്ഗന്‍, വരാഹന്‍, മാണ്ഡ്യന്‍, നാരദന്‍ തുടങ്ങിയ ഋഷീശ്വരന്‍മാരാല്‍ നിര്‍മ്മിതമായതാണ് ഗൗളി ശാസ്ത്രം*.
*പലനിറങ്ങളിലും പലമാതൃകയിലും കണ്ടുവരുന്ന ഗൗളിയുടെ ഫലങ്ങള്‍, അതിന്റെ ഓരോ ചലനങ്ങള്‍ ഓരോ അവയവങ്ങളില്‍ വീണാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍, ഓരോ ആഴ്ചകളിലുമുളള പ്രത്യേകതകള്‍ എന്നിവ പൂര്‍ണ്ണമായും മനസ്സിലാക്കിയ ശേഷമാണ് ഫലം നിര്‍ണ്ണയിക്കാവൂ. ഗൗളിയെ കാണുകയോ വല്ല ശബ്ദങ്ങള്‍ കേള്‍ക്കുകയോ ചെയ്ത ഉടനെ ഒരു തീരുമാനത്തിൽ എത്തുകയാണെങ്കില്‍ അത് വലിയ വിഢിത്തമാണ്. അതുകൊണ്ടു ഗൗളി ശാസ്ത്രത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം ഫലപ്രവചനം നടത്തണം*.
*ഗൗളി ശാസ്ത്രത്തെക്കുറിച്ച് പലവിധ തെറ്റുധാരണകളും നമ്മള്‍ക്കിടയിലുണ്ട്. ശാസ്ത്രങ്ങളില്‍ വേണ്ടത്ര അറിവില്ലാത്തവര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈശ്വര വിശ്വസമുള്ളവര്‍ക്ക് മാത്രമുള്ള ശാസ്ത്രമല്ല ഗൗളി ശാസ്ത്രം. എഴുതപ്പെട്ട എല്ലാ ശാസ്ത്രങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ നിരീക്ഷണ പാഠവമുണ്ട്*.
*വീടിന്റെ മച്ചിന്‍ പുറത്ത് ഓടി നടക്കുന്ന ഗൗളി അഥവാ പല്ലി തലയ്ക്കു മുകളിലോ കണ്‍മുന്നിലോ വീണാല്‍ ഭയക്കുന്ന കാരണവര്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഗൗളിയെ നിരീക്ഷിച്ച് ലക്ഷണം പറയാന്‍ അറിയുന്നവര്‍ വളരെ ചുരുക്കുമാണ്. കാരണവരര്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ ഗൗളി ശാസ്ത്രത്തിന്റെ തെറ്റുധാരണകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ഏറ്റെടുത്തു*.
*ഗൗളികള്‍ (പല്ലി) പല നിറത്തിലും രൂപത്തിലുമുണ്ട്. ഗൗളി ശാസ്ത്രവും ഇതിനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഗൗളിയുടെ പ്രത്യേകതയനുസരിച്ച് ശാസ്ത്രത്തെ അറിയൂ*.
വെളുത്ത നിറത്തിലുള്ള ഗൗളി
*വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം ശിരസ്സിന്റെ ഇടവും വലവും വീണാല്‍ കലഹവും ശിരസ്സിന് മദ്ധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹത്തിനും ഇടവരികയാണ് ഫലം*.
റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി
*റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മദ്ധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം കാണുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടത് ഭാഗത്ത് വീണതെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യം പ്രയാസം കൂടാതെ സാധിക്കും. കൂടാതെ സന്തോഷവും അംഗീകാരവും സുഖവും ലഭിക്കും. വലതു ഭാഗത്ത് വീണതെങ്കില്‍ ഐശ്വര്യം നിത്യേന വര്‍ദ്ധിയ്ക്കും*.
നീലവർണ്ണത്തോടു കൂടിയ ഗൗളി
*നീലവര്‍ണ്ണത്തോടു കൂടിയ ഗൗളി വ്യാഴ്യാഴ്ച വലത്തെ കണ്ണിനു മീതെ വീണാല്‍ പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ഇടത്തെ കണ്ണിനു മീതെ വീണാല്‍ കാരാഗ്രഹവാസം ലഭിക്കും*.
*സ്വർണ്ണനിറത്തോടു കൂടിയ ഗൗളി*
*സ്വര്‍ണ്ണനിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസ്സാണ് ഫലം. ഇടതു ഭാഗത്തെ ചെവിയില്‍ വീണാല്‍ സമ്പത്ത് വര്‍ദ്ധിക്കുകയും വിചാരിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും ചെയ്യും*.
*വെള്ളയും കറുപ്പും കലർന്ന ഗൗളി*
*വെള്ളയും കറുപ്പും നിറം കലര്‍ന്നതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തിന്റെ ഏത് ഭാഗത്ത് വീണാലും സാമ്പത്തിക നഷ്ടവും പുരികത്തിന്റെ മധ്യേ വീണാല്‍ സമ്പത്ത് ലാഭവും ഫലം*.
*ഗൗളി ശരീരത്തില്‍ വീണാലുളള ഫലങ്ങള്‍*
ശിരസ് - കലഹം
ഉച്ചി - സുഖം
മുഖം - ബന്ധുസമാഗമം
വലതുനെറ്റി - സമ്പത്ത്
ഇടതുനെറ്റി - ബന്ധുദര്‍ശനം
നെറ്റി - ഐശ്വര്യം
തിരുനെറ്റി - പുത്രനാശം
വലതുകണ്ണ് - ശുഭം
ഇടതുകണ്ണ് - നിയന്ത്രണം
മൂക്ക് - രോഗം
മേല്‍ചുണ്ട് - ധനനാശം
കീഴ്‌ചുണ്ട് - ധനലാഭം
വായ് - ഭയം
മേല്‍താടി - ശിക്ഷ
വലതുചെവി - ദീര്‍ഷായുസ്
ഇടതുചെവി - കച്ചവടം
കഴുത്ത് - ശത്രുനാശം
വലതു തോള്‍ - സ്‌ത്രീസുഖം
വലതു കൈ - മരണം
ഇടതു കൈ - മരണം
വലതുകൈവിരല്‍ - സമ്മാനലബ്ധി
ഇടതുകൈവിരല്‍ - സ്‌നേഹലബ്ധി
നെഞ്ച് - ധനലാഭം
സ്‌തനം - പാപസംഭവം
ഹൃദയം - സൗഖ്യം
വയറ് - ധാന്യലാഭം
നാഭി - രത്‌നലാഭം
വലത്തേ അരക്കെട്ട് - ജീവിതം
ഇടത്തേ അരക്കെട്ട് - മരണം
മുതുക് - ധനനാശം
തുട - പിതാവിന് രോഗം
കണങ്കാല്‍ - യാത്ര
വലത്തേപാദം - രോഗം
ഇടത്തേപാദം - ദുഖം
ശരീരത്തിലൂടെ സഞ്ചരിച്ചാല്‍ - ദീര്‍ഘായുസ്സ്*
ശിരസ്
*വെളുത്ത നിറത്തോടുകൂടിയ ഗൗളി ചൊവ്വാഴ്ച ദിവസം ശിരസ്സിന്റെ ഇടവും വലവും വീണാല്‍ കലഹവും ശിരസ്സിന് മദ്ധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹത്തിനും ഇടവരികയാണ് ഫലം*.
നെറ്റി
*റോസാപ്പൂവിന്റെ നിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മദ്ധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം കാണുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടതുഭാഗത്താണ് ഗൗളി വീണതെങ്കില്‍ അവര്‍ വിചാരിച്ചിരുന്നതായ കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കും. കൂടാതെ സന്തോഷവും അംഗീകാരവും സുഖവും ലഭിക്കും. വലതുഭാഗത്താണ് വീണതെങ്കില്‍ ഐശ്വര്യാദികള്‍ സര്‍വ്വവും നിത്യേന വര്‍ധിച്ചുകൊണ്ടേയിരിക്കും*.
നേത്രങ്ങൾ
*നീലവര്‍ണത്തോടു കൂടിയ ഗൗളി വ്യാഴാഴ്ച വലത്തെ കണ്ണിനു മീതെ വീണാല്‍ പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ഇടത്തെ കണ്ണിനു മേലെ വീണാല്‍ കാരാഗൃഹവാസം ഫലം*.
ചെവി
*സ്വര്‍ണനിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസാണ് ഫലം. ഇടതുഭാഗത്തെ ചെവിയില്‍ വീണാല്‍ സമ്പത്ത് വര്‍ധിക്കുകയും വിചാരിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും ചെയ്യും*.
പുരികം
*വെളുപ്പുനിറത്തില്‍ കറുത്ത പുള്ളികളോടു കൂടിയതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തില്‍ ഏതിലായാലും വീണാല്‍ ദ്രവ്യനാശവും; പുരികങ്ങളുടെ മദ്ധ്യേ വീണാല്‍ സമ്പത്ത് ലാഭവും ഫലം*.
*കാരിക്കോട്ടമ്മ*
[13/08, 00:38] Reghu SANATHANA: _സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമുണ്ടാവുന്ന അമിതമായ ആവേശവും അതിരുകവിഞ്ഞ ആത്മവിശ്വാസവും ഒരുപോലെ നമുക്കാപത്താണ്........._
_എപ്പോഴും നമ്മുടെ യുക്തിക്കനുസൃതമായി ചിന്തകൾക്കും പ്രവർത്തികൾക്കും പ്രാധാന്യം നൽകാൻ ശ്രദ്ധിക്കുക......._
_സംഭവിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള പൂർണ്ണബോധ്യവും വേണ്ടരീതിയിൽ അവയെ ഉൾകൊള്ളാൻ ശ്രമിക്കുകയും ഒപ്പം അതിരുകവിയാത്ത ആത്മവിശ്വാസവും എന്നും നമുക്ക് കരുത്താണ്........_
[13/08, 05:11] Harihara Panikker Hindu: 










*🕉സുഭാഷിതം🕉*
▫▫▫▫▫▫▫▫▫▫▫
*അകാര്യകരണാത് ഭീതഃ*
*കാര്യാണാം ച* *വിവര്‍ജ്ജനാത് I അകാലേ മന്ത്രഭേദാച്ച*
*യേന മാദ്യേന്ന തത് പിബേത് II*
▫▫▫▫▫▫▫▫▫▫▫
*ചെയ്യാന്‍ പാടില്ലാത്തതു ചെയ്യുന്നതിനും, ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതിനും, വേണ്ട സമയത്ത് അല്ലാതെ രഹസ്യം വെളിയില്‍ വിടുന്നതിനും ഭയപ്പെടണം. ഇവയില്‍ ഭയമില്ലാത്തവനു് നാശം നേരിടുന്നു*
[13/08, 05:12] Harihara Panikker Hindu: 










*_മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~____________________________ _________~*
*_ശ്ലോകം - 39_*
*_യജ്ഞാർത്ഥം പശവ:സൃഷ്ടാ: സ്വയമേവാ_*
*_യജ്ഞശ്ച ഭൂത്യൈ സർവ്വസ്യ തസ്മാദ്യജ്ഞേ വധോ fവധ:_*
*_അർത്ഥം:_*
*_പ്രജാപതിയാൽ യജ്ഞ സിദ്ധിക്കു വേണ്ടി സ്വയം സൃഷ്ടിക്കപ്പെട്ടവയാണ് പശുക്കൾ .യജ്ഞമാകട്ടെ ,സകല ലോകത്തിന്റെയും ഐശ്വര്യത്തിനു വേണ്ടിയാണ് നടത്തപ്പെടുന്നത്. അതിനാൽ യജ്ഞത്തിലെ വധം വധമല്ല._*
*_ശ്ലോകം - 40_*
*_ഓഷാധ്യ പശവോ: വൃക്ഷാസ്തിര്യശ്ച: പക്ഷിണസ്തഥാ_*
*_യജ്ഞാർത്ഥം നിധനം പ്രാപ്താ: പ്രാപ്നു വന്ത്യുൽസൃതീ: പുന:_*
*_അർത്ഥം :_*
*_യവം, നെല്ല് മുതലായ ഔഷധികളും ആട് മുതലായ മൃഗങ്ങളും യുപാദിക്കുവേണ്ടിയുള്ള വൃക്ഷങ്ങളും ,കൂർമ്മാദികളായ തിര്യക്കുകളും കപിഞ്ജലാദിപക്ഷികളും യജ്ഞത്തിനു വേണ്ടി കൊല്ലപ്പെട്ടാൽ വീണ്ടും ഉൽകൃഷ്ട ജാതിയിൽ ജനിക്കും._*
*_തുടരും,,,,,,,✍_*
_(3196)_*⚜HHP⚜*
*_
താളിയോല
_*
No comments:
Post a Comment