" ജ്ഞാനപ്പാന "
മംഗളാചരണം :
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ.
കാലലീല :
ഇന്നലെയോളമെന്തന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കുവിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടുനാലു ദിനംകൊണ്ടാരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.
മാളികമുകളേറിയ മന്നൻ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.
അധികാരിഭേദം :
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിനു വിശേഷമുണ്ടാർക്കണം.
പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം
കർമ്മശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ
സംഖ്യയില്ലിതുനിൽക്കട്ടെ സർവ്വവും.
തത്ത്വവിചാരം :
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടാരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവിതന്നിതു കേൾപ്പിനെല്ലാവരും.
നമ്മയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ.
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളാരു ജ്യോതിസ്സ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്കു
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്.
ഒന്നിലുമറിയാത്ത ജനങ്ങൾക്കു
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളാരു ജീവസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത്.
കർമ്മം :
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ.
പൊന്നിൻചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്ര ഭേദങ്ങൾ.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ്മവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിർണ്ണയം.
ദികപാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അൽപകർമ്മികളാകിയ നാമെല്ലാ-
മൽപകാലം കൊണ്ടോരോരോ ജന്തുക്ക
ഗർഭപാത്രത്തിൽ പൂക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ
ജീവഗതി :
നരകത്തിൽ കിടക്കുന്ന ജീവൻപോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിൻറ
പരിപാകവും വന്നു ക്രമത്താലേ
- നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്ത മേൽപ്പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്; ദുരിതം ചെയ്തു ചത്തവർ
വന്നൊരുദ്ദുരിതത്തിൻ ഫലമായി
പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു.
സുരലോകത്തിൽ നിന്നൊരു ജീവൻ പോയ്
നരലോകേ മഹീസുരനാകുന്നു:
ചണ്ഡകർമ്മങ്ങൾ ചെയ്തവൻ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽ പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു
അമരന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു;
ഗജം ചത്തങ്ങജവുമായീടുന്നു:
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്തുപോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ് പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരൻ വിലാസങ്ങളിങ്ങനെ
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ:
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭൂജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തതോരു കർമ്മങ്ങൾതൻഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ,
ഉടനെ വന്നു നേടുന്നു പിന്നെയും;
തൻ തൻ ഗൃഹത്തിങ്കൽ നിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയുംകണക്കിനേ.
ഭാരതമഹിമ :
കർമ്മങ്ങൾക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും
കർമ്മനാശം വരുത്തണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിർണ്ണയം.
ഭക്തമാർക്കും മുമുക്ഷജനങ്ങൾക്കും
സക്തരായ വിഷയിജനങ്ങൾക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥൻ മൂലപ്രകൃതി താൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലോ -
അവതാരങ്ങളും പലതോർക്കുമ്പോൾ
അതുകൊണ്ടും വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും.
ഭൂപദ്മത്തിന്നു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നിൽക്കുന്നു
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം.
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവർകൾക്കു
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത് മുഖ്യമായുള്ളാരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.
കലികാലമഹിമ :
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുകതി വരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ ജനാർദ്ദന
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നിയെ
മറ്റില്ലേതും യത്നമറിഞ്ഞാലും.
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളാരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളാരും
മറ്റു മൂന്നു യുഗങ്ങളിലുള്ളാരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്കയാൽ
കലികാലത്ത് ഭാരതഖണ്ഡത്ത,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ.
യോഗ്യത വരുത്തീടുവൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളാർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
എന്തിന്റെ കുറവ്?
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ
ചെമ്മ നന്നായ് നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമ്മുക്കിന്നി വിനാശമില്ലായ്മയോ?
കഷ്ടം കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!
മനുഷ്യജന്മം ദുർല്ലഭം :
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ !
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം
എത്രയും പണിപ്പെട്ടിക്കു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തു മാസം വയറ്റിൽ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നത്താനറിയാതെ കഴിയുന്നു.
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീർപ്പോളപോലെയുള്ളാരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം !
സംസാരവർണ്ണന :
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലർ;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കൂ
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലർ;
ശാന്തിചെയ്ത പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുക്കൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രൂദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീവണ്ണം നിൽപുവെന്നും ചിലർ.
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബഹ്മാവുമെനിക്കൊക്കായെന്നും ചിലർ,
അർഥാശയ്ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ.
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്ക്കുന്നിതു ചിലർ.
മത്തേഭംകൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽവെപ്പിച്ചിട്ടു-
മെത്ര നേടുന്നതിത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂർത്തരായെപ്പൊഴും
അർത്ഥത്തക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരുകാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേർവിടാതെ കരേറുന്നു മേല്ക്കുമേൽ.
സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്പമാത്രം കൊടാ ചില ദുഷ്ടന്മാർ.
ചത്തുപോംനേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും.
പശ്ചാത്താപമൊരെള്ളാളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശ പറ്റുകഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതുബ്രഹ്മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുംപോലെ ഗർദ്ദഭം
കൃഷ്ണ കൃഷ്ണ! നിരൂപിച്ചുകാണുമ്പോൾ
തൃഷ്ണകൊണ്ട് ഭ്രമിക്കുന്നതൊക്കെയും.
വൈരാഗ്യം :
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ണിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും;
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും;
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കൽ ത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോവുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിൻറെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമെത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും
ഇന്നു നാമസങ്കീർത്തനം കൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്ഠത്തിനു പൊയ്ക്കൊൾവിനെല്ലാരും!
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അർത്ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളണ്ടു?
ഉണ്ണിക്കുഷൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ വേറെ വേണമോ മക്കളായ്?
മിത്രങ്ങൾ നമുക്കെത്ര ശിവ ശിവ!
വിഷ്ണുഭക്തന്മാരില്ലേ ഭൂവനത്തിൽ ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ഠികൾ.
ഭൂവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവും നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുക തന്നെ പണിയുള്ളു.
നാമജപം :
സക്തി കൂടാതെ നാമങ്ങളെപ്പോഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധകാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം
ഹർഷാദിപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ
സജ്ജനങ്ങളെക്കാണുന്ന നേരത്തു
ലജ്ജകൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തി വേറിട്ടു സഞ്ചരിച്ചീടുമ്പോൾ
പാത്രമായില്ലയെന്നതു കൊണ്ടതും
പരിതാപം മനസ്സിൽ മുഴുകേണ്ട
തിരുനാമത്തിന്റെ മാഹാത്മ്യം കേട്ടാലും !
ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിലും
മൂകരെയങ്ങാഴിച്ചുള്ള മാനുഷർ
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പൊഴേ വന്നുപോയ്
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻതാനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു.
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദംപൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദംപൂണ്ടു ബ്രഹ്മത്തിൽച്ചേരുവാൻ
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൻ മാഹാത്മ്യമാമിതു.
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനേ!
*******🙏🙏🙏*******
രൂപം രൂപവിവർജ്ജിതസ്യ ഭവതോ
ധ്യാനേന യത് കൽപ്പിതം
സ്‌തുത്യാനിർവചനീയതാഖിലഗുരോ
ദൂരീകൃതാ യന്മയാ
വ്യാപ്തിത്വം ച നിരാകൃതം ഭഗവതോ
യത് തീർത്ഥയാത്രാ ദിനാ
ക്ഷന്തവ്യം ജഗദീശ തദ് വികലതാം
ദോഷത്രയം മത്കൃതം
ഹേ ഭഗവാൻ! രൂപമില്ലാത്ത അങ്ങയ്ക്ക് രൂപം കല്പിച്ചുകൊണ്ട് ഞാൻ ധ്യാനിച്ചു.
ഹേ ലോക ഗുരോ! അനിർവചനീയനായ അങ്ങയെ ഞാൻ വാക്കുകൾകൊണ്ട്
സ്തുതിച്ചു. തീർത്ഥയാത്രകളും മറ്റും ചെയ്തുകൊണ്ട് അങ്ങയുടെ സർവ്വവ്യാപി
ത്വത്തെ നിരാകരിക്കുകയും ചെയ്തു. ഞാൻ ചെയ്തുപോയ ഈ മൂന്നപരാധി
ങ്ങളും, ഹേ ജഗദീശ്വര! ക്ഷമിക്കണേ.
"അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ
തസ്മാത് കാരുണ്യഭാവേന രക്ഷ രക്ഷ മഹാപ്രഭോ."
വേറെ ഗതിയില്ല-നീ തന്നെ എനിക്കാശ്രയം, അതിനാൽ, ഹേ മഹാപ്രഭോ, കാരു
ണ്യവായ്പോടെ എന്നെ രക്ഷിച്ചാലും രക്ഷിച്ചാലും.
"കായേന വാചാ മനസേന്ദ്രിയൈർവാബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമി യദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി."
ശരീരം, വാക്ക്, മനസ്സ്, ഇന്ദ്രിയങ്ങൾ ബുദ്ധി എന്നീ കരണങ്ങൾ കൊണ്ട് സ്വന്തം
വാസനയ്ക്കനുസരിച്ച് ഞാൻ എന്തെന്ന് ചെയുന്നുവോ, അതൊക്കെയും പരം
പൊരുളായ നാരായണന് സമർപ്പിക്കുന്നു.
മംഗളാചരണം :
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ.
കാലലീല :
ഇന്നലെയോളമെന്തന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കുവിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടുനാലു ദിനംകൊണ്ടാരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.
മാളികമുകളേറിയ മന്നൻ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.
അധികാരിഭേദം :
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിനു വിശേഷമുണ്ടാർക്കണം.
പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം
കർമ്മശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ
സംഖ്യയില്ലിതുനിൽക്കട്ടെ സർവ്വവും.
തത്ത്വവിചാരം :
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടാരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവിതന്നിതു കേൾപ്പിനെല്ലാവരും.
നമ്മയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ.
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളാരു ജ്യോതിസ്സ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്കു
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്.
ഒന്നിലുമറിയാത്ത ജനങ്ങൾക്കു
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളാരു ജീവസ്വരൂപമായ്
ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത്.
കർമ്മം :
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ.
പൊന്നിൻചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്ര ഭേദങ്ങൾ.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ്മവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിർണ്ണയം.
ദികപാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അൽപകർമ്മികളാകിയ നാമെല്ലാ-
മൽപകാലം കൊണ്ടോരോരോ ജന്തുക്ക
ഗർഭപാത്രത്തിൽ പൂക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ
ജീവഗതി :
നരകത്തിൽ കിടക്കുന്ന ജീവൻപോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിൻറ
പരിപാകവും വന്നു ക്രമത്താലേ
- നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്ത മേൽപ്പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്; ദുരിതം ചെയ്തു ചത്തവർ
വന്നൊരുദ്ദുരിതത്തിൻ ഫലമായി
പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു.
സുരലോകത്തിൽ നിന്നൊരു ജീവൻ പോയ്
നരലോകേ മഹീസുരനാകുന്നു:
ചണ്ഡകർമ്മങ്ങൾ ചെയ്തവൻ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽ പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു
അമരന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു;
ഗജം ചത്തങ്ങജവുമായീടുന്നു:
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്തുപോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ് പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരൻ വിലാസങ്ങളിങ്ങനെ
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ:
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭൂജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തതോരു കർമ്മങ്ങൾതൻഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ,
ഉടനെ വന്നു നേടുന്നു പിന്നെയും;
തൻ തൻ ഗൃഹത്തിങ്കൽ നിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയുംകണക്കിനേ.
ഭാരതമഹിമ :
കർമ്മങ്ങൾക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും
കർമ്മനാശം വരുത്തണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിർണ്ണയം.
ഭക്തമാർക്കും മുമുക്ഷജനങ്ങൾക്കും
സക്തരായ വിഷയിജനങ്ങൾക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥൻ മൂലപ്രകൃതി താൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലോ -
അവതാരങ്ങളും പലതോർക്കുമ്പോൾ
അതുകൊണ്ടും വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും.
ഭൂപദ്മത്തിന്നു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നിൽക്കുന്നു
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം.
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവർകൾക്കു
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത് മുഖ്യമായുള്ളാരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.
കലികാലമഹിമ :
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുകതി വരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ ജനാർദ്ദന
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നിയെ
മറ്റില്ലേതും യത്നമറിഞ്ഞാലും.
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളാരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളാരും
മറ്റു മൂന്നു യുഗങ്ങളിലുള്ളാരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്കയാൽ
കലികാലത്ത് ഭാരതഖണ്ഡത്ത,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ.
യോഗ്യത വരുത്തീടുവൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളാർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
എന്തിന്റെ കുറവ്?
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ
ചെമ്മ നന്നായ് നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമ്മുക്കിന്നി വിനാശമില്ലായ്മയോ?
കഷ്ടം കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!
മനുഷ്യജന്മം ദുർല്ലഭം :
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ !
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം
എത്രയും പണിപ്പെട്ടിക്കു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തു മാസം വയറ്റിൽ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നത്താനറിയാതെ കഴിയുന്നു.
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീർപ്പോളപോലെയുള്ളാരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം !
സംസാരവർണ്ണന :
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലർ;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കൂ
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലർ;
ശാന്തിചെയ്ത പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുക്കൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രൂദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീവണ്ണം നിൽപുവെന്നും ചിലർ.
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബഹ്മാവുമെനിക്കൊക്കായെന്നും ചിലർ,
അർഥാശയ്ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ.
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്ക്കുന്നിതു ചിലർ.
മത്തേഭംകൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽവെപ്പിച്ചിട്ടു-
മെത്ര നേടുന്നതിത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂർത്തരായെപ്പൊഴും
അർത്ഥത്തക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരുകാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേർവിടാതെ കരേറുന്നു മേല്ക്കുമേൽ.
സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്പമാത്രം കൊടാ ചില ദുഷ്ടന്മാർ.
ചത്തുപോംനേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും.
പശ്ചാത്താപമൊരെള്ളാളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശ പറ്റുകഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതുബ്രഹ്മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുംപോലെ ഗർദ്ദഭം
കൃഷ്ണ കൃഷ്ണ! നിരൂപിച്ചുകാണുമ്പോൾ
തൃഷ്ണകൊണ്ട് ഭ്രമിക്കുന്നതൊക്കെയും.
വൈരാഗ്യം :
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ണിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും;
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും;
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കൽ ത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോവുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിൻറെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമെത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും
ഇന്നു നാമസങ്കീർത്തനം കൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്ഠത്തിനു പൊയ്ക്കൊൾവിനെല്ലാരും!
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അർത്ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളണ്ടു?
ഉണ്ണിക്കുഷൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ വേറെ വേണമോ മക്കളായ്?
മിത്രങ്ങൾ നമുക്കെത്ര ശിവ ശിവ!
വിഷ്ണുഭക്തന്മാരില്ലേ ഭൂവനത്തിൽ ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ഠികൾ.
ഭൂവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവും നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുക തന്നെ പണിയുള്ളു.
നാമജപം :
സക്തി കൂടാതെ നാമങ്ങളെപ്പോഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധകാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം
ഹർഷാദിപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ
സജ്ജനങ്ങളെക്കാണുന്ന നേരത്തു
ലജ്ജകൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തി വേറിട്ടു സഞ്ചരിച്ചീടുമ്പോൾ
പാത്രമായില്ലയെന്നതു കൊണ്ടതും
പരിതാപം മനസ്സിൽ മുഴുകേണ്ട
തിരുനാമത്തിന്റെ മാഹാത്മ്യം കേട്ടാലും !
ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിലും
മൂകരെയങ്ങാഴിച്ചുള്ള മാനുഷർ
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പൊഴേ വന്നുപോയ്
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻതാനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു.
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദംപൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദംപൂണ്ടു ബ്രഹ്മത്തിൽച്ചേരുവാൻ
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൻ മാഹാത്മ്യമാമിതു.
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനേ!
*******🙏🙏🙏*******
രൂപം രൂപവിവർജ്ജിതസ്യ ഭവതോ
ധ്യാനേന യത് കൽപ്പിതം
സ്‌തുത്യാനിർവചനീയതാഖിലഗുരോ
ദൂരീകൃതാ യന്മയാ
വ്യാപ്തിത്വം ച നിരാകൃതം ഭഗവതോ
യത് തീർത്ഥയാത്രാ ദിനാ
ക്ഷന്തവ്യം ജഗദീശ തദ് വികലതാം
ദോഷത്രയം മത്കൃതം
ഹേ ഭഗവാൻ! രൂപമില്ലാത്ത അങ്ങയ്ക്ക് രൂപം കല്പിച്ചുകൊണ്ട് ഞാൻ ധ്യാനിച്ചു.
ഹേ ലോക ഗുരോ! അനിർവചനീയനായ അങ്ങയെ ഞാൻ വാക്കുകൾകൊണ്ട്
സ്തുതിച്ചു. തീർത്ഥയാത്രകളും മറ്റും ചെയ്തുകൊണ്ട് അങ്ങയുടെ സർവ്വവ്യാപി
ത്വത്തെ നിരാകരിക്കുകയും ചെയ്തു. ഞാൻ ചെയ്തുപോയ ഈ മൂന്നപരാധി
ങ്ങളും, ഹേ ജഗദീശ്വര! ക്ഷമിക്കണേ.
"അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ
തസ്മാത് കാരുണ്യഭാവേന രക്ഷ രക്ഷ മഹാപ്രഭോ."
വേറെ ഗതിയില്ല-നീ തന്നെ എനിക്കാശ്രയം, അതിനാൽ, ഹേ മഹാപ്രഭോ, കാരു
ണ്യവായ്പോടെ എന്നെ രക്ഷിച്ചാലും രക്ഷിച്ചാലും.
"കായേന വാചാ മനസേന്ദ്രിയൈർവാബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമി യദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി."
ശരീരം, വാക്ക്, മനസ്സ്, ഇന്ദ്രിയങ്ങൾ ബുദ്ധി എന്നീ കരണങ്ങൾ കൊണ്ട് സ്വന്തം
വാസനയ്ക്കനുസരിച്ച് ഞാൻ എന്തെന്ന് ചെയുന്നുവോ, അതൊക്കെയും പരം
പൊരുളായ നാരായണന് സമർപ്പിക്കുന്നു.
No comments:
Post a Comment