അന്യരുമായി ഇട പഴകുംപോഴും പരിപാടികളില്‍ പങ്കെടുക്കുംപോഴുമുള്ള പ്രതികരണങ്ങളെ പറ്റിഅല്പം ചിന്തിക്കാം. ഒരു പ്രസംഗം കേള്‍ക്കുന്നു അല്ലെങ്കില്‍ നമ്മളോട് ഒരാള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് വിചാരിക്കുക. അതും അല്ല എങ്കില്‍ കുട്ടികളോ യുവാക്കളോ ക്ലാസ് മുറിയില്‍ അദ്ധ്യാപകന്‍ സംസാരിക്കുന്നതും പഠി പ്പിക്കുന്നതുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഇരിക്കുന്നു എന്ന് സംകല്പ്പിക്കുക. അവിടെ പ്രധാനമായി മൂന്നു തരം ആളുകളെ നമ്മള്‍ക്ക് കാണാന്‍ കഴിയും ഒന്ന് , അതീവ ശ്രദ്ധയോടെ ഇരുന്നു കേള്‍ക്കുന്നവര്‍ ; രണ്ടു , മറ്റു ഏതോ സ്വപ്നലോകത്ത് ഇരിക്കുന്നവര്‍ മൂന്നു , ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്,ഇതിനെക്കാള്‍ കൂടുതല്‍ തനിക്കു അറിയാം എന്ന് വിചാരിച്ചു ഇടയ്ക്കിടെ ശ്രദ്ധിക്കുന്ന നൈരന്തര്യമില്ലത്തവര്‍ .നമ്മള്‍ ഇതില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു ചിന്തിക്കുക.രസാവഹം ആണ് – ഏറിയ പങ്കും മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ആണ് എന്ന കാര്യം അതായത് നമ്മള്‍ നല്ല ശ്രോതാക്കള്‍ അല്ല. അതിന്റെ കാരണം നമ്മള്‍ എല്ലാവരെക്കാളും കേമന്മാര്‍ ആണ് എന്ന ഒരു ഭാവം നമ്മില്‍ മിക്കവരിലും ഒളിഞ്ഞു കിടക്കുന്നു;ചിലരില്‍ അത് തെളിഞ്ഞു തന്നെ നില്‍ക്കുന്നു. അതായത് മറ്റുള്ളവരുടെ അറിവിനെ അംഗീകരിക്കാനും സ്വീകരിക്കാനും ഉള്ള വിമുഖത. അടഞ്ഞ വാതില്‍ പോലെ ആണ് ഇത്. ആദ്യം ചെയ്യേണ്ടത് ആ വാതില്‍ തുറന്നിടുകയാണ്. അപ്പോള്‍ മാത്രമേ പുതിയ ആശയങ്ങള്‍ നമ്മളില്‍ വന്നെത്തുകയും നമ്മളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യൂ. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രധിക്കാനുണ്ട് – നല്ല ശ്രോതാവ് ആകണം , ഒപ്പം തന്നെ നല്ല വിവേചകനും. വക്താവ് പറഞ്ഞ കാര്യങ്ങള്‍ ഏതു സന്ദര്‍ഭത്തില്‍ ആണ് എന്ന് മനസ്സിരുത്തി ശ്രദ്ധിച്ചാല്‍ മാത്രമേ അറിയൂ, ഇടയ്ക്കിടെ ശ്രദ്ധിച്ചാല്‍ അത് സാധ്യമല്ല. അതായത് നന്നായി കേട്ട ശേഷം അതിനെ പറ്റി കൂടുതല്‍ ചിന്തിക്കുക. അദ്ദേഹം പറഞ്ഞത് എത്രമാത്രം ശരിയാണ് ,എത്രമാത്രം ഉചിതമാണ് , എത്രമാത്രം സ്വീകാര്യം ആണ് ഈ വക കാര്യങ്ങള്‍ നമ്മള്‍ സ്വയം ചിന്തിക്കേണ്ടത് അല്ലെ ? നമ്മള്‍ക്ക് ആ കാര്യങ്ങള്‍ എത്രമാത്രം ബാധകമാണ് അത് അനുവര്‍ത്തിച്ചാല്‍ അന്യര്‍ക്ക് ഹാനി ഉണ്ടാക്കുമോ , നമ്മുടെ ചുറ്റുപാടുകളും സമൂഹവും അത് എങ്ങനെ അംഗീകരിക്കും, ഈ കാര്യമൊക്കെ നന്നായി ചിന്തിക്കണം. ശാസ്ത്ര വിഷയങ്ങള്‍ ആണ് എങ്കില്‍ തടസ്സത്തോട് കൂടിയ ശ്രദ്ധ നമ്മുടെ അറിവുകളെ പോലും തകിടം മറിക്കും .ഒടുവില്‍ ഒന്നും മനസ്സിലായില്ല , അയാള്‍ക്ക് സംസാരിക്കാന്‍ അറിയില്ല എന്നുള്ള അഭിപ്രായവും പ്രകടിപ്പിക്കും. ഒരു നല്ല ശ്രോതാവിനു ഉടന്‍ തന്നെ നമ്മളെ മനസ്സിലാകും – നമ്മള്‍ അശ്രദ്ധന്‍ ആണ് എന്നുള്ള കാര്യം. അതായത് നല്ല കേള്‍വിക്കാരന്‍ അല്ലാതെ അഭിപ്രായം പറഞ്ഞാല്‍ നമ്മുടെ കഴിവുകേടുകളും അശ്രദ്ധയും മറ്റുള്ളവര്‍ക്ക്പറഞ്ഞു കൊടുക്കുന്നതിനു തുല്യം ആകും. ഇനി സ്വപ്നങ്ങള്‍ കണ്ടുകൊണ്ടു കേള്‍ക്കുന്നവരോ? അവര്‍ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നു- അമേരിക്കയിലെയും എത്യോപിയയിലെയും സംഭവങ്ങള്‍ ഏകോപിച്ചു ആണ് അവരുടെ മനസ്സില്‍ പതിയുന്നത് ! അതായത് ഒരു ബന്ധവുമില്ലാതെ. പക്ഷെ ഇങ്ങനെ ഉള്ളവര്‍ ഈ അബദ്ധം പുറത്തു പറയില്ല. “കുഴപ്പമില്ലായിരുന്നു” എന്ന് പരീക്ഷ എഴുതിയ കുട്ടികള്‍ പറയുന്നത് പോലെ ഒരു ഒഴുക്കന്‍ അഭിപ്രായം പറഞ്ഞു രക്ഷപ്പെടും ചുരുക്കി പറഞ്ഞാല്‍ ശ്രദ്ധയില്ലാതെ ഒന്നും നമ്മളിലേക്ക് കടന്നു വരില്ല, നമ്മള്‍ക്ക് ഗുണം ഉള്ളത് ആണെങ്കില്‍ പോലും.
എന്ത് കൊണ്ട് ശ്രദ്ധ ഇല്ലാതെ ആകുന്നു? പ്രധാനമായി താല്‍പ്പര്യം ഇല്ലായ്മ കൊണ്ട് , രണ്ടാമതായി പാരമ്പര്യമായി . പാരമ്പര്യമായി ഉള്ള അശ്രദ്ധ മാറ്റി എടുക്കാന്‍ അല്പം പ്രയാസം ഉണ്ടെങ്കിലും അസാധ്യം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ പാടില്ല .അതിനെ പറ്റി പിന്നീട് ഒരു അവസരത്തില്‍ വിശദമായി പറയാം അത് വ്യക്തിത്വ വികസനത്തിന്റെ പ്രായോഗിക കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ആദ്യം പറഞ്ഞത് താല്‍പ്പര്യം ഇല്ലായ്മ എന്നാ പ്രശ്നം ആണ്. അതായത് ആ വിഷയം നമ്മള്‍ക്ക് ഇഷ്ടം അല്ല. നൃത്തം ഇഷ്ടമില്ലാത്ത ഒരു വ്യക്തിയെ നൃത്ത വേദിയില്‍ കൊണ്ട് പോയി കാണിക്കാന്‍ ശ്രമിച്ചാല്‍ എന്താണ് ഫലം?കുറച്ചു നേരം അയാള്‍ നോക്കി ഇരിക്കും,വിളിച്ചു കൊണ്ട് പോയ വ്യക്തിയെ പരിഗണിച്ചു. പിന്നെ അയാളെയും മറന്നു മയക്കത്തിലേക്കു പോകും ചിലപ്പോള്‍ ഉറങ്ങി എന്നും വരാം. ഇതിനോടൊപ്പം തന്നെ മറ്റൊന്ന് കൂടി കൂട്ടിചേ ര്‍ത്തില്ലെങ്കില്‍ അപൂര്‍ണ്ണമാകും . വിഷയം അവതരിപ്പിക്കുന്നവന് മതിയായ അറിവ് ഇല്ലെങ്കിലും ഇതൊക്കെ സംഭവിക്കും. വക്താവിനെ ,പ്രത്യേകിച്ചും പൊതുവേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അറിവ് മാത്രം നോക്കിയാല്‍ പോരാ , നല്ല അവതരണം കൂടി അദ്ദേഹത്തിന് ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. അതായത് ചിലര്‍ക്ക് ഏതു നല്ല വിഷയവും എത്ര ആഴത്തില്‍ അറിഞ്ഞിരുന്നാലും വളരെ വിരസമായി മാത്രമേ അവതരിപ്പിക്കാന്‍ അറിയൂ .ഒരു നല്ല വക്താവ് ഒരു നല്ല ശ്രോതാവ് കൂടി ആകണം.അപ്പോള്‍ താന്‍ പറയുന്നത് സരസം ആണോ ശ്രോതാവ് എങ്ങനെ പ്രതികരിക്കുന്നു എത്ര പേര്‍ ശ്രദ്ധിക്കുന്നു ഈ വക കാര്യങ്ങള്‍ അറിഞ്ഞിരിക്കണം ..
narayanan namboodiri

No comments:
Post a Comment