പണ്ടത്തെ കഥയാണ്- ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ഉള്ള കാലം. ഓരോരുത്തരും ജാത്യാചാരം പാലിച്ചുജീവിച്ചിരുന്ന കാലം. അന്നൊരിക്കല്‍ ഒരു കശാപ്പുകാരന് ഒരു പശുവിനെ വാങ്ങി കശാപ്പിനു കൊണ്ടുപോവുകയായിരുന്നു. പശുവിനാണെങ്കില്‍ നല്ല കരുത്ത്. അത് കശാപ്പുകാരനെയും വലിച്ചുകൊണ്ടോടി. കയറുവിടാതെ കശാപ്പുകാരനും പിന്നാലെ ഓടി. അയാള്‍ വല്ലാതെ വലഞ്ഞു. വിയര്‍ത്തു വശംകെട്ടു. ഭാഗ്യവശാല്‍ വഴിയരികെ ഒരു മരക്കുറ്റി കണ്ടു. ഉടന്‍ അയാള്‍ അതില്‍ കയറുചുറ്റി. പശുവിനെ കെട്ടിയിട്ടു നെടുവീര്‍പ്പിട്ടു. തിളയ്ക്കുന്ന കലിയോടെ ആ മിണ്ടാപ്രാണിയുടെ നേരെ പൊട്ടിത്തെറിച്ചു ''നില്‍ക്കടി, ഞാന്‍ എന്റെ കിതപ്പുമാറ്റിവരട്ടെ കാണിച്ചുതരാം...'' പരിസരങ്ങള്‍ പരിചയമുള്ള അയാള്‍ നേരെ ഗ്രാമപുരോഹിതന്റെ മഠത്തില്‍ ചെന്നു. കര്‍മകാണ്ഡം കടുകിട തെറ്റിക്കാത്ത വൈദികനാണദ്ദേഹം. തങ്ങള്‍ക്കുവേണ്ടി മാത്രം ആഹാരം പാകം ചെയ്യുന്നവര്‍ പാപമനുഭവിക്കുന്നു എന്ന് ശ്രീകൃഷ്ണ ഭഗവാന് പറഞ്ഞത് എന്നും ഓര്‍ത്ത് മുടങ്ങാതെ അന്നദാനം ചെയ്തുകൊണ്ട് ജീവിച്ചിരുന്ന സദാത്മാവ്. ശരിയായ സ്ഥലത്തുതന്നെയായിരുന്നു കശാപ്പുകാരനെത്തിയിത്. അയാള്‍ പൈദാഹങ്ങളടക്കാന്‍ കഞ്ഞിയും ചോറും യാചിച്ചു. നിറയെ കിട്ടി. മൂക്കറ്റം കഴിച്ചു. തിരിച്ചുവന്ന് വെയിലും വിശപ്പുംകൊണ്ട് തളര്‍ന്നിരുന്ന പശുവിനെക്കൊണ്ടുപോയി കശാപ്പു ചെയ്തു. കാലാന്തരത്തില്‍ പുരോഹിതന് മരിച്ചു. യമദൂതന്മാര് അദ്ദേഹത്തെ യമസന്നിധിയില്‍ കൊണ്ടുനിര്‍ത്തി. യമധര്മന് സഗൗരവം കുംഭീനരകം വിധിച്ചു. ഗോവധം നടത്തി എന്നതായിരുന്നു കുറ്റം. ഭൂസുരന് ഞെട്ടിപ്പോയി. 'ധര്മപ്രഭോ, ഞാന്‍ മനസാവാചാകര്‍മണാ ഈ ക്രൂര പാപകൃത്യം ചെയ്തിട്ടില്ല' എന്നുണര്‍ത്തി. യമന്‍ പറഞ്ഞു 'പുരോഹിതാ, മനസാ വാചാ ചെയ്തിട്ടില്ലായിരിക്കാം. 'എന്നാല്‍ കര്‍മണാ ചെയ്തതായി ഗുപ്തവിവരം കിട്ടിയിട്ടുണ്ട്.' 'അയ്യോ, ദൈവമേ, അടയ്ക്ക മുറിക്കാനല്ലാതെ ഞാന്‍ കത്തി ഇതുവരെ എടുത്തിട്ടില്ലല്ലൊ, എന്നായി ഭൂസുരന്. യമന്‍ വിശദീകരിച്ചു: 'താങ്കള്‍ കത്തിയെടുത്ത് പശുവിനെ കശാപ്പു ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും ആ കര്‍മത്തിന് കൂട്ടുനിന്നിട്ടുണ്ട്. ഒരു കശാപ്പുകാരനെ ക്ഷീണിപ്പിച്ച് ക്ഷീണിപ്പിച്ച് അയാളുടെ പിടിയില്‍നിന്ന് പശുവിനെ രക്ഷിക്കാന്‍ പശുപാലകന് പദ്ധതിയിട്ടപ്പോള്‍, ആ പദ്ധതി ജയിക്കാറായപ്പോള്‍ അതിനെ തട്ടിത്തകര്ത്തതു താങ്കളാണ്. അതിന്റെ പാപം താങ്കളുടെ തലയില്‍ തന്നെ. സാരം എളുപ്പമാണ്, 'കള്ളനു കഞ്ഞികൊടുത്താല് കളവിന് കൂട്ട്' എന്ന മലയാളമൊഴിയിലേതുതന്നെ. ഈയൊരു തെറ്റിനെയാണ് സാവര്‍ക്കര്‍ 'സദ്ഗുണ വികൃതി' എന്നു വിശേഷിപ്പിച്ചത്. നമുക്കതിനെ 'സദ്ഗുണവൈകൃത'മെന്ന് വിളിക്കാം. അതാണ് പത്തുപതിനഞ്ചു നൂറ്റാണ്ടായി ഹിന്ദുസമാജം കൈവിടാതെ പിടിച്ചു പോന്നിട്ടുള്ളത്.ദാനം സദ്ഗുണം തന്നെയാണ്. ധര്‍മം, ദയ, ദാനം എന്നിവ എല്ലാവരും എല്ലാ കാലത്തും പാലിക്കേണ്ടതാണ്, എന്നാല്‍ മറുപക്ഷത്തെക്കുറിച്ചും ചിന്തിക്കാന്‍ നമുക്ക് ചുമതലയുണ്ട്. കൊടുക്കുന്നവനെപ്പോലെ പ്രധാനപ്പെട്ടവനാണ് വാങ്ങുന്നവന്. രണ്ടുപേരും ചേര്‍ന്നുനിന്നാലെ സമാജത്തിനു സുരക്ഷിതത്വമുണ്ടാവൂ. മേടിക്കുന്നവന് സമാജഹിതത്തിനുവേണ്ടി നില്ക്കുന്നവനല്ലെങ്കില് ദാനം സ്വീകരിക്കുന്നതിനു യോഗ്യനല്ല. അത്തരം ദാനം അപാത്രദാനമാണ്, അത് കൊടുക്കാതിരിക്കുന്നതാണ് ദാതാവിന്റെ ധര്‍മം. ഈ വിവേചനം തെറ്റുമ്പോഴാണ് ദാനമെന്ന സദ്ഗുണം സദ്ഗുണവൈകൃതമായി അധഃപതിക്കുന്നത്. ദീര്‍ഘകാലത്തെ മുസ്ലിം അക്രമണഘട്ടത്തിലെ ചരിത്രത്തില്‍ ഹിന്ദു രാജാക്കന്മാരുടെയും സര്‍ദാര്‍മാരുടേയും ഇത്തരം പെരുമാറ്റത്തെക്കുറിച്ച് ഏടുകള്‍ തന്നെയുണ്ട്. അതിനെക്കുറിച്ച് ഒരു കാറ്റലോഗുതന്നെ തയ്യാറാക്കാന്‍ കഴിയും. 'പാമ്പിനു പാലുകൊടുക്കുന്നതുപോലെ'യെന്ന പാഠം അവര്‍ മറന്നു കഴിഞ്ഞിരുന്നു. 'പയഃ പാനം ഭുജാംഗാനാം കേവലം വിഷവര്ധനം' എന്ന സുഭാഷിതം അവര്‍ക്ക് ബുദ്ധിവ്യായാമം മാത്രമായിരുന്നു. ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങിനിന്ന ഒരു രോഗമായിരുന്നില്ല അത്. കേരളത്തെയും അത് ബാധിച്ചുകഴിഞ്ഞിരുന്നു. കൊല്ലത്ത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ അതിസമര്‍ത്ഥനായ ഒരു പാതിരി വന്നെത്തിയിരുന്നു. ഫാദര്‍ ബെനിസിജര്‍. 1901 മുതല്‍ 31 വരെയുള്ള മുപ്പതുകൊല്ലത്തിനകം 87,444 പേരെയാണദ്ദേഹം മതംമാറ്റി ക്രിസ്ത്യാനികളാക്കിയത്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് അവര്‍ എത്രയായി പെരുകിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടി നോക്കുക. അന്നത്തെ പ്രോട്ടസ്റ്റാന്റുകാരനായ ബ്രിട്ടീഷു റസിഡന്റിനുപോലും അതു ദഹിച്ചില്ല. ഇതു മറ്റു പല കാരണങ്ങളും മനസ്സില്‍ വച്ച് ഒരവസരത്തില്‍ അദ്ദേഹം അന്നത്തെ രാജാവിന് ഫാദറെ തിരിച്ചയക്കാന്‍ ഉപദേശിച്ചു. 'അതു വയ്യാ, അദ്ദേഹം മുനിയാണ്. തിരിച്ചയച്ചാല്‍ മുനിശാപമുണ്ടാകും' എന്നായിരുന്നു രാജാവിന്റെ മറുപടി. തീര്‍ന്നില്ല. രാജാവിന്റെ മോട്ടോര്‍കാര്‍ ഒരിക്കല്‍ ഒരു വഴിപോക്കന്റെ മേല്‍ കയറി-അയാള്‍ മരിച്ചു. അതോടെ കാറിനു ദുശ്ശകുനം ബാധിച്ചുവെന്നും അത് ഏതെങ്കിലും മഹാത്മാവിന് കൊടുക്കണമെന്നും ജ്യോത്സ്യന്മാര് വിധിച്ചു. രാജാവ് കണ്ടെത്തിയത് അന്നും തിരുവിതാംകൂറില്‍ വേണ്ടത്ര ഉണ്ടായിരുന്ന യതിവര്യന്മാരിലൊരാളെയായിരുന്നില്ല. പത്മനാഭദാസന്റെ കണ്ണില്‍ പത്മനാഭന്റെ രാജ്യത്തില്‍ പത്മനാഭനെ സാക്ഷാല്‍ക്കരിക്കാന്‍ പാടുപെട്ടിരുന്ന അവരാരും തന്നെ അര്‍ഹരായിരുന്നില്ല. പത്മനാഭ വിശ്വാസികളെ അവിശ്വാസികളും പാപികളുമാണെന്ന് മുദ്രകുത്തി മാമോദീസ മുക്കിക്കൊണ്ടിരുന്ന ബെനിസിജരെയാണ്! വേണ്ടെന്ന് പറഞ്ഞുകൊണ്ടുതന്നെ ബെനിസിജര്‍ കാര്‍ സ്വന്തമാക്കി. തനിക്കെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടെ അത് സ്വീകരിച്ചു. കുറച്ചുകഴിഞ്ഞ് 'രാജകീയ'മായ അത് പതിവിലും കൂടുതല്‍ വിലയ്ക്കു ലേലം വിളിച്ചുവിറ്റു. ആ കാശുകൊണ്ടാണ് മതപരിവര്‍ത്തനം ചെയ്യാനുള്ളവരേയും ചെയ്തവരേയും പരിശീലിപ്പിക്കാന്‍ കൊല്ലം ജില്ലയില്‍ വാരുവയലില് സെന്റ് തെരീസാസ് സെമിനാരി സ്ഥാപിച്ചത്. രാജാവിന്റെ ഈ പെരുമാറ്റമാണ് സദ്ഗുണ വൈകൃതം...janmabhumi
No comments:
Post a Comment