മഹാഭാരതം കഥാരൂപത്തിൽ - 36*
🍃
🍂
🍃
🍂
🍃
🍂
🍃
🍂
🍃
🍂
ഹസ്തിനപുരിയിൽ യുധിഷ്ഠിരനായിരുന്നു യുവരാജാവെങ്കിലും ഖജനാവിന്റെ ചുമതല ദുര്യോധനനായിരുന്നു. ദുര്യോധനൻ കഴിയുന്നത്ര ആളുകളെ പണവും ആഭരണങ്ങളും കൊടുത്തു തന്റെ പക്ഷത്താക്കി. എന്നിട്ടും യുധിഷ്ഠിരന്റെ പ്രശസ്തിയില്ലാതാക്കാൻ ദുര്യോധനന് കഴിഞ്ഞില്ല.

ശകുനി യുധിഷ്ഠിരനെ കൊല്ലാൻ ഗൂഢാലോചന നടത്തി. വാരണാവട്ടിൽ വെച്ച് ശിവനെ പൂജിക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ഹസ്തിനപുരിയിൽ നിന്നും രാജാവ് പോകുന്ന പതിവുണ്ടായിരുന്നു.
ശകുനി ദുര്യോധനോട് പറഞ്ഞു.. ഈ പ്രാവശ്യം അവിടെ എങ്ങനെയെങ്കിലും യുവരാജാവായ യുധിഷ്ഠിരനെ അയയ്ക്കണം. അത് എങ്ങനെയെങ്കിലും ദുര്യോധനൻ ധൃതരാഷ്ട്രരെ കൊണ്ട് സമ്മതിപ്പിക്കണം. ശകുനി അവിടെ പുരോചനൻ എന്ന ഒരു ശില്പിയെ കൊണ്ട് കോലരക്കിന്റെ തടികൊണ്ട് ഒരു വീട് ഉണ്ടാക്കിപ്പിച്ചിരുന്നു.
യുധിഷ്ഠിരനെ ആ വീട്ടിൽ എത്തിച്ച ശേഷം തീയിട്ടു ആ വീട്ടിൽ കുടുക്കി കൊല്ലാനായിരുന്നു ശകുനിയുടെ പദ്ധതി ..

ശകുനിയും ദുര്യോധനനും കൂടി ധൃതരാഷ്ട്രരുടെ മനസ്സിൽ യുധിഷ്ഠിരനെതിരെ പകയുണ്ടാക്കാൻ ശ്രമം തുടങ്ങി.
ശകുനി : അങ്ങ് അറിയുന്നുണ്ടോ, ഇപ്പോൾ യുധിഷ്ഠിരൻ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ടവനായി കഴിഞ്ഞു. ഇനി വേണമെങ്കിൽ അവനു ബലമായി അങ്ങയുടെ കയ്യിൽ നിന്നും ഈ സിംഹാസനം പോലും പിടിച്ചു വാങ്ങാം.
ധൃതരാഷ്ട്രർ : എന്റെ യുധിഷ്ഠിരൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.
ശകുനി : ഇല്ല, തീർച്ചയായും യുധിഷ്ഠിരൻ അങ്ങനെ ചെയ്യില്ല. പക്ഷെ യുധിഷ്ഠിരനോടുള്ള ജനങ്ങളുടെ സ്നേഹം അവരെ കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കും എന്നാണ് ഞാൻ പറഞ്ഞത്. അല്ലെങ്കിലും അവരുടെ കണ്ണിൽ അങ്ങ് പാണ്ഡുവിന്റെ അഭാവത്തിൽ രാജ്യം നോക്കിയ ഒരു താൽക്കാലിക രാജാവല്ലേ. ഇപ്പോൾ പാണ്ഡുവിന്റെ മൂത്ത പുത്രൻ തന്നെയുള്ളപ്പോൾ പിന്നെ എന്തിനാണ് ഒരു പകരക്കാരൻ ??
ദുര്യോധനൻ : ഇത്രയും നാൾ എല്ലാം ഞാൻ സഹിച്ചു, എനിക്ക് ഇനി യുധിഷ്ഠിരനെ ആശ്രയിച്ചു ജീവിക്കാൻ വയ്യ. എത്രയും പെട്ടെന്ന് അതിനു ഒരു ഉപായം കണ്ടെത്തിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.
ധൃതരാഷ്ട്രർ : ഞാൻ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് ?
ശകുനി : വാരണവട്ടിലേയ്ക്ക് യുധിഷ്ഠിരനെ അയക്കണം. അങ്ങ് അത്രമാത്രം ചെയ്താൽ മതി. ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം.
No comments:
Post a Comment