Thursday, December 13, 2018

കാലക്രിയാപാദം

25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ്‌ വിഷയം. കാലചക്രം, സൗരവർഷംചന്ദ്രമാസംനക്ഷത്രദിനംചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.
ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌,
ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വർഷം
ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

No comments: