ശ്രീ ശങ്കരവിരചിതമായ
സാധനാപഞ്ചകം - തുടർച്ച
*ശ്ലോകം - 4 - നിർദ്ദേശം - 30*
*ന തു വൃഥാ വാക്യം*
*സമുച്ചാര്യതാം*
നിരർത്ഥകമായ സംസാരം ഉപേക്ഷിക്കുക. ആദ്ധ്യാ
ത്മിക സാധനയെ ഗൗരവമായി കണക്കി
ലെടുത്തു കൊണ്ട്
മുന്നേറുന്ന സാധകൻ
തന്റെ ശ്രദ്ധയെ ലൗകിക കാര്യങ്ങളിലേക്ക് തിരി
ച്ച് നിഷ്പ്രയോജന
മാക്കുകയില്ല. സാധാര
ണയായി സ്ത്രീ, ധനം,
സുഖം ,ശത്രുക്കൾ
എന്നീ നാലു മുഖ്യവിഷ
യങ്ങളെ ആസ്പദമാക്കിയാണ്
നിരർത്ഥകങ്ങളായ
ചർച്ച നടക്കാറുള്ളത്.
ജനങ്ങൾ എവിടെ
കണ്ടു മുട്ടുകയാണെ
ങ്കിലും സാമാന്യമായി
എല്ലായിടത്തും ഈ പറ
യപ്പെട്ട വിഷയങ്ങളെക്കുറിച്ച്
മാത്രമായിരിക്കും
ചർച്ച ചെയ്യുക .ഈ വിഷയങ്ങളാൽ സ്വാധീ
നിക്കപ്പെടാൻ നാം
അനുവദിച്ചാൽ ആദ്ധ്യാ
ത്മികമാർഗ്ഗത്തിൽ നിന്നും നാം വ്യതിചലിച്ചു
പോകുകയും ലക്ഷ്യത്തി
ലേക്കുള്ള യാത്രക്ക് വിഘ്നം വരുകയും ചെയ്യും. അതു കൊണ്ട്
ഇത്തരം വ്യർത്ഥമായ
വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കണം.
ആദ്ധ്യാത്മിക കാര്യങ്ങ
ളെക്കുറിച്ചും ആത്മതത്വത്തെക്കുറി
ച്ചും, വിഷയജീവിതത്തി
ലെ അനർത്ഥങ്ങളെ
ക്കുറിച്ചും ജീവന്റെ
ഗതിയെക്കുറിച്ചും, മോക്ഷമാർഗ്ഗങ്ങളെ
ക്കുറിച്ചും ദിവ്യ ജീവിത
ത്തിന്റെ മഹിമയെ
ക്കുറിച്ചും ജീവന്മുക്ത
ന്മാരായ മഹാത്മാക്കളു
ടെ ദിവ്യാനുഭൂതിയെ
ക്കുറിച്ചുമാകട്ടെ നമ്മുടെ ചർച്ചാ വിഷയം.
തുടരും ......
📝
〰〰〰〰〰〰〰〰
♦🔹♦🔹♦🔹♦🔹♦🔹
No comments:
Post a Comment