*ശ്രീമദ് ഭാഗവതം 4*
ഏകം അക്ഷരം ഹൃദി നിരന്തരം ഭാസതേ സ്വയം ലിഖ്യതേ കഥം.
ഭഗവാൻ രമണമഹർഷിയോട് ഒരക്ഷരമെങ്കിലും എഴുതി ത്തരോ എന്ന് പറഞ്ഞ് നോട്ട്ബുക്ക് കൊടുത്തപ്പോ എഴുതിയ ശ്ലോകമാണിത്. നാശമില്ലാത്തതായ നിത്യനിരന്തര വസ്തു ഹൃദയത്തില് സദാ പ്രകാശിക്കുന്നു. അതിനെ എങ്ങനെ എഴുതും.
ലിഖ്യതേ കഥം.
ഹൃദയത്തിൽ ഭഗവാൻ പ്രകാശിക്കണുണ്ടെങ്കിൽ
സർവ്വഭൂതേഷു യത് പശ്യേത് ഭഗവദ്ഭാവം ആത്മന: ഭൂതാനി ഭഗവതി ആത്മനി ഏഷ ഭാഗവതം.
സകലപ്രാണികളേയും സകല ജീവജാലങ്ങളേയും ഭഗവദ് സ്വരൂപമായി കാണുകയാണെങ്കിൽ അവനാണ് ഭാഗവതോത്തമൻ. ഇത് വേറെ അതു വേറെ എന്ന് തോന്നുന്നയിടത്തോളം ഭാഗവതം പറയുന്ന ഒരാളാണ് ഞാൻ. ഭാഗവതോത്തമനാവില്ല്യ. ഇത് ഹൃദയത്തിൽ അങ്ങട് ഉറയ്ക്കാണെങ്കിൽ
വാസുദേവ സർവ്വം.
സകലതും വാസുദേവ സ്വരൂപാണ്.
അപ്പോ എന്താ
സ്പർദ്ധ അസൂയ തിരസ്കാരാ: സാ അഹങ്കാരാവിയന്തി:
എല്ലാം ഭഗവദ് സ്വരൂപമായി കാണുന്നു എന്നുള്ളതിന്റെ ലക്ഷണം ഭഗവാൻ തന്നെ ഉദ്ധവർക്ക് ഉപദേശിക്കുമ്പോ പറഞ്ഞു. ഹേ ഉദ്ധവാ ആരോടും സ്പർദ്ധയില്ല്യ ആരോടും അസൂയയില്ല്യ.ആരെങ്കിലും വലിയ പണക്കാരനെ കണ്ടാൽ ഞാനും അദ്ദേഹവും ഒന്നാണ്. റോഡിൽ ആരെങ്കിലും ഭിക്ഷക്കാരുണ്ടെങ്കിൽ ഞാനും അദ്ദേഹവും ഒന്നാണ്. ആ ഭിക്ഷക്കാരനും ഞാനാണ്. ആരെങ്കിലും അപമാനിതനുണ്ടെങ്കിൽ ആ അപമാനിതനും ഞാനാണ്. സ്ത്രീയും ഞാനാണ് പുരുഷനും ഞാനാണ്. അപ്പോ ആരെ അസൂയപ്പെടും.
തിരസ്കാരാ:
പോ പോ നീ വേറെ വകുപ്പിൽ പെട്ട ആളാണ് പറഞ്ഞ്തള്ളിക്കളയാണെങ്കിൽ പോയി. എല്ലാം ഭഗവദ് സ്വരൂപം. ഇങ്ങനെ ആയാൽ ജീവിക്കാൻ പറ്റ്വോ വ്യവഹരിക്കാൻ പറ്റ്വോ. എന്ന്വാച്ചാൽ
അദൃശ്യം അവ്യവഹാര്യം പ്രപഞ്ചോപശമം എന്നാണ് ശ്രുതി വചനം ഭക്തിയുടെ ആ ഉയർന്നതലത്തിൽ വന്നാൽ ചിലപ്പോ വ്യവഹാരം ഒക്കെ അസ്തമിച്ചു പോകും. സകലതും ഗുരുവായൂരപ്പന്റെ സ്വരൂപം ആണെന്ന് കണ്ട് വ്യവഹാരം അസ്തമിച്ചു പോകാണെങ്കിൽ അങ്ങനെ അസ്തമിക്കുന്നതു കൊണ്ട് ഒരു ദോഷവും ഇല്ല്യ. ഇത്തരത്തിൽ ഉയർന്ന തലത്തിൽ നില്ക്കുന്ന ഒരാളെയാണ് ഭാഗവതത്തിൽ ഭാഗവതോത്തമൻ എന്ന് പറയണത്. അങ്ങനെ ഉള്ളവർക്ക് താൻ ഭാഗവതോത്തമൻ ആണെന്നൊട്ടറിയില്ല്യ.
ഞാൻ ജ്ഞാനിയാണ് എന്നൊരാൾ പറയാണെങ്കിൽ അയാൾ ജ്ഞാനിയല്ല. ജ്ഞാനി എന്നൊരാൾ ഉണ്ടെങ്കിൽ ജ്ഞാനം ഇല്ല്യ എന്നർത്ഥം. ജ്ഞാനമേയുള്ളൂ. ജ്ഞാനി ഉണ്ടാവില്ല്യ. ജ്ഞാനി എന്ന് പറയുമ്പോ ഒരു owner വന്നു കഴിഞ്ഞു. ഞങ്ങളൊക്കെ ഭക്തന്മാരാണ് എന്ന് പറയുമ്പോൾ തന്നെ owner വന്നു കഴിഞ്ഞു.
വിഭക്തിയെ ഇല്ലാതാക്കുന്നതാണേ ഭക്തി. ഭഗവദ് പ്രാപ്തി, ഭക്തി എന്നു പറഞ്ഞാൽ ഭഗവാനല്ലാതെ വേറൊന്നും ഇല്ല്യ. അത്തരത്തിലുള്ള ഉത്തമഭക്തനെയാണ് ഭാഗവതം നമ്മൂടെ മുന്നിൽ ലക്ഷ്യമായി നമുക്ക് കാണിച്ചു തരുന്നത്. ആ ലക്ഷ്യത്തിൽ നാം നമ്മളെ മറന്നുപോയാൽ നമ്മൾ ആ ലക്ഷ്യമായിട്ട് തീരും. ആദ്യം ഈ desert fathers ന്റെ കഥ പറയാൻ കാരണം എന്താച്ചാൽ പലർക്കും പേടീണ്ട് ഞങ്ങൾക്ക് ഒന്നും ഭാഗവതം വായിക്കാൻ അറിയില്ലല്ലോ. സ്റ്റേജിലൊക്കെ ഇരുന്ന് ഭാഗവതം പറയുന്നവരൊക്കെ വലിയ മഹാത്മാക്കൾ. ഞങ്ങളൊക്കെ ദുരാത്മാക്കൾ. ഭാഗവതം അറിയാത്തവര്. ഒരു വിഷമോം വേണ്ടാട്ടോ .ഭാഗവതം വായിക്കാൻ അറിയില്ലെങ്കിലും വേണ്ടില്ല്യ ഭക്തിയോടെ ശ്രവിക്കണ്ടല്ലോ. അത് മതിയാകും. ആ ഭക്തി വന്നാൽ തന്നെ ഭഗവാൻ ആകർഷിച്ച് കഴിഞ്ഞു വലിച്ചു കഴിഞ്ഞു എന്നർത്ഥം. തന്റെ അടുത്തേക്ക് ജീവനെ ആകർഷിക്കുക എന്നതാണ് ഈശ്വരന്റെ സ്വഭാവം. ജീവന് ഈശ്വരനോട് നിത്യ സംബന്ധമുണ്ട് . ശരീരത്തിനും മനസ്സിനും പ്രകൃതിയോട് നിത്യസംബന്ധം ണ്ട്. ഞാൻ എന്ന അനുഭവം ഭഗവാനോട് ചേർന്നതാണ്.
ശ്രീനൊച്ചൂർജി

*തുടരും. ..*
No comments:
Post a Comment