വാല്മീകി രാമായണം-48
വിവാഹം കഴിഞ്ഞ് അനേക രഥങ്ങളിലായി എല്ലാവരും തിരികെ പോകുന്നു. ഇതിനിടയിൽ സന്തോഷവാനാണെങ്കിലും ചില ദുശ്ശകുനങ്ങൾ കണ്ട് ദശരഥൻ വ്യാകുലപ്പെട്ടു. വസിഷ്ഠ മഹർഷി പറഞ്ഞു ദുശ്ശകുനങ്ങൾ ഉണ്ടായിരിക്കാം എന്നാൽ അവയെ അതിക്രമിക്കുന്ന നല്ല ശകുനങ്ങളും കാണുന്നുണ്ട്. അതിനാൽ എല്ലാം മംഗളകരമായി തന്നെ വരും.
ഇത് പറഞ്ഞ് മുന്നിലേയ്ക്ക് നോക്കിയതും ദൂരെ ധൂളി പറക്കുന്നത് കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത് ആരും നടുങ്ങി പോകുന്ന രൂപം.
ദിദർശ ഭീമ സങ്കാശം
ജഡാമണ്ഡല ധാരിണം
ഭാർഗ്ഗവം ദ്യാമദഗ്നേയം
രാജാ രാജ വിമർദ്ദനം
കൈലാസ മിവ ദുർദ്ദർശം
കാലാഗ്നി മിവ ദുസ്സഹം
ജ്വലന്തമിവ തേജോഭിഹി
ദുർ നിരീക്ഷ്യം പൃഥ ജനയ്ഹി
സ്കന്ദേജ സജ്ജവരശം
ധനുർ വിദ്യുത് ഗണോപമം
പ്രഗ്രഹ്യ ശരമുഗ്രം ച
ത്രിപുരഗ്നം യഥാശിവം
ആ രൂപത്തെ കണ്ട് സാമന്ത രാജാക്കൻമാരെല്ലാം നടുങ്ങി. ക്ഷത്രിയർക്ക് ഭയമുള്ള ഒരേ ഒരു ബ്രാഹ്മണൻ. ധർഭയെടുത്ത് അസ്ത്രത്തെ തടുത്തവനല്ല ധർഭ താഴെ വച്ച് മഴു കൈയ്യിലെടുത്തവനാണ് അദ്ദേഹം. ഭാർഗ്ഗവനാണ് ,പരശുരാമനാണദ്ദേഹം.
പരശുരാമൻ യുദ്ധത്തിന് വിളിച്ചാൽ രക്ഷപ്പെടാനായി വിവാഹം കഴിച്ച് മുന്നിൽ വന്ന് നിൽക്കുന്ന രാജാവുണ്ടായിരുന്നു .നാരീ കവചൻ എന്ന് പേരു വന്നു ആ രജാവിന്. അത്ര ഭയമായിരുന്നു ക്ഷത്രിയർക്ക് ഭാർഗ്ഗവനെ. അങ്ങിനെ ക്ഷത്രിയ കുലത്തെ ഉന്മൂലനം ചെയ്ത് ഭൂമിയെല്ലാം കശ്യപ മുനിക്ക് ദാനം ചെയ്ത് ഹിമാലയത്തിലേയ്ക്ക് പോയ ഭാർഗ്ഗവൻ ഇപ്പോൾ എന്തിന് തിരിച്ചു വന്നു. തോളിലൊരു മഴുവും കൈയ്യിൽ ഇടി മിന്നൽ പോലൊരു ധനുസ്സും പിടിച്ച് നിൽക്കുന്നു ഭാർഗ്ഗവൻ. ഒരു തവണ നോക്കിയാൽ വീണ്ടും നോക്കാൻ സാധിക്കാത്ത വിധം തേജസ്സ്. അദ്ദേഹത്തെ കണ്ടതും വസിഷ്ഠ മുനിയുൾപ്പടെയുള്ള മുനിമാർ അർഗ്യം പാദ്യം എല്ലാം എടുത്ത് രാമാ രാമാ എന്ന് വിളിച്ചു വരവേല്ക്കാനായി ചെന്നു നിന്നു. ക്ഷത്രിയർ പലരും അവിടവിടെയായി ഒളിഞ്ഞു നിന്നു.
ദശരഥൻ ചോദിച്ചു എന്തിനാണിദ്ദേഹം ഇപ്പോൾ വന്നിരിക്കുന്നത്. എല്ലാം ദാനം ചെയ്ത് പോയതല്ലേ. എന്റെ മക്കൾക്ക് വിവാഹം ആയതേ ഉള്ളു. എന്റെ കുലം നശിപ്പിക്കാനാവുമോ വന്നിരിക്കുന്നത്.
ഭാർഗ്ഗവൻ രാമനെ തന്നെ നോക്കി കൊണ്ട് മറ്റൊന്നും ശ്രദ്ധിക്കാതെ നിന്നു. ഹേ രാമാ നിന്നെ കാണാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. നിന്നെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. ശിവ ധനുസ്സ് ഭേദിച്ചതും ഞാൻ അറിഞ്ഞിരിക്കുന്നു. നിന്റെ വീര്യം കാണാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. പൂർവ്വ കാലത്തിൽ ശിവനും ,വിഷ്ണുവിനും രണ്ട് ധനുസ്സുണ്ടാക്കി കൊടുത്തിരുന്നു. അതിൽ ശിവധനുസ്സ് മാത്രമേ നീ ഭേദിച്ചിട്ടുള്ളു. വൈഷ്ണവ ധനുസ്സ് എന്റെ കൈയ്യിൽ ഉണ്ട് .ശൈവ ധനുസ്സിനേക്കാൾ ശക്തിയുള്ളതാണ് വൈഷ്ണവ ധനുസ്സ്. ഈ ധനുസ്സും നിനക്ക് കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്ന് നോക്കട്ടെ. നിന്റെ വീര്യം കാണട്ടെ. ഇനി നിനക്കതിന് സാധിച്ചാൽ എന്റെ കൂടെ യുദ്ധം ചെയ്യാൻ നിനക്ക് യോഗ്യതയുണ്ടെന്ന് ഞാൻ കണക്കാക്കും.
ഇത് കേട്ടതും ദശരഥൻ ഭാർഗ്ഗവന് മുന്നിൽ വന്നു നിന്നു. എന്റെ മകനെ ഒന്നും ചെയ്യരുതേ. ഇപ്പോഴാണ് അവന്റെ വിവാഹം കഴിഞ്ഞത്. അനേക സംവത്സരങ്ങൾക്കപ്പുറം പുത്ര കാമേഷ്ടി യാഗം നടത്തി പിറന്നവനാണ്. അവനെ ഒന്നും ചെയ്യരുതേ.
Nochurji 🙏 🙏

No comments:
Post a Comment