Saturday, December 15, 2018

വാല്മീകി രാമായണം-53

രാമനുള്ള മറ്റൊരു പ്രധാന ഗുണം പൂർവ്വഭാഷി ഒരാളെ കണ്ടാൽ ആദ്യം തന്നെ ഒരു സംഭാഷണം തുടങ്ങി വെയ്ക്കുന്നു. ഇതൊക്കെ അഹന്തയില്ലായ്മയുടെ ലക്ഷണങ്ങളാണ് .

സ്വാമി ശിവാനന്ദയെ കുറിച്ച് പറയും അദ്ദേഹം മലേഷ്യയിൽ ഡോക്ടർ ആയിരുന്നപ്പോൾ ആരും അദ്ദേഹത്തെ നൃത്ത പരിപാടികൾക്കൊന്നും വിളിച്ചിരുന്നില്ല. കാരണം എവിടെ പോയാലും അദ്ദേഹം ഒരു ഹാർമോണിയ പെട്ടിയുമായി വന്ന് ഭജന പാട്ടുകൾ പാടും. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹ റിസപ്ഷനും കുപ്പുസ്വാമിയെന്ന ശിവാനന്ദയെ വിളിക്കുകയുണ്ടായില്ല. എന്നാൽ യഥാ സമയത്ത് അദ്ദേഹം ഹാർമോണിയ പെട്ടിയുമായി വരുകയും ഭജന സങ്കീർത്തനങ്ങൾ പാടുകയും ചെയ്തു. അദ്ദേഹം പറഞ്ഞു നീ വിളിക്കാൻ മറന്നാലും എനിക്ക് വരാതെയിരിക്കാൻ സാധിക്കില്ലല്ലോ. അല്പം പോലും ദേഷ്യമോ പരിഭവമോ അദ്ദേഹത്തിനുണ്ടായില്ല. കാരണം അവർക്ക് അഹന്തയെന്നൊന്നില്ല എന്നതുകൊണ്ട് തന്നെ.

രാമനെ കുറിച്ച് പ്രജകൾ പറയുന്നതിങ്ങനെ.
രാമോ ലോകാഭിരാമോയം
രാമൻ എല്ലാവരുടേയും ഹൃദയം കവരുന്നു.
ശൗര്യ വീര്യ പരാക്രമയ്ഹി
പ്രജാ പാലന സയുക് തോ
ന രാഗോപഹേന്ദ്രിയഹ

ഇതൊക്കെയാണെങ്കിലും രാമന് ഒന്നിനോടും ബന്ധനമോ അഭിനിവേഷമോ ഇല്ല. ഏതെങ്കിലും ഒരു വസ്തുവിനോട് ആസക്തിയില്ല. അത് സ്വന്തമാക്കിയെ തീരു എന്ന മോഹവുമില്ല.

Nochurji ....malini  dipu 

No comments: