Sunday, December 23, 2018

*ശ്രീമദ് ഭാഗവതം 8*
ജീവിതത്തിന് ഒരു പരമമായ ലക്ഷ്യമുണ്ട്. അറിഞ്ഞോ അറിയാതെയോ എല്ലാവർക്കും അതിനേക്കുറിച്ച് ഒരു ബോധവും ഉണ്ട്. സുഖം വരണം, ദുഖം വരരുത് എന്ന ഭാവം എല്ലാവരുടെ ഉള്ളിലും അവ്യക്തമായിട്ട് കിടക്കണു ണ്ട്. സുഖത്തിന് ലോകം സാധാരണയായി ചെയ്യുന്ന രണ്ടു കാര്യം. ഒന്ന് ആഗ്രഹങ്ങളെ പൂർത്തി ചെയ്യാ. രണ്ട്, ആഗ്രഹപൂർത്തിക്കായിക്കൊണ്ട് ധനം സമ്പാദിക്കുക.
അർത്ഥആർജവകാമപൂർത്തി. ഈ ഒരു ചക്രം ഒന്ന് കണ്ണുതുറന്ന് നോക്കിയാൽ ലോകത്തെവിടെയും കാണാം. ധനം സമ്പാദിച്ചാലേ എന്റെ ആഗ്രഹങ്ങൾ സാധിക്കൂ. അത് കൊണ്ട് ധനം പലരൂപത്തിൽ ധനമായിട്ടോ സ്വർണ്ണമായിട്ടോ സമ്പാദിച്ച് ആഗ്രഹങ്ങൾ ഒക്കെ പൂർത്തി ചെയ്യും. ഇത് വേണംന്ന് ഒരു ശാസ്ത്രവും പറയേണ്ട ആവശ്യംല്ല്യ.
സ്വാമി രാമതീർത്ഥൻ പറയും മുസ്ലീംസിന് മദ്യപാനം അരുത് എന്ന് നിഷേധിച്ചിട്ടുള്ളതാ. ഒരു മുസ്ലീം മദ്യപാനം ചെയ്തു പോകുമ്പോ അവരുടെ ഒരു മുല്ല വരണു. മുല്ല ചോദിച്ചു താനെന്താ ചെയ്യണത്. മദ്യം കുടിക്കരുത് എന്ന് നബി വിലക്കിണ്ട്. പിന്നെന്തിനാ കുടിക്കണത്. യ്യോ ഞാൻ ഖുറാനിൽ പറഞ്ഞ പോലെയാണ് ചെയ്യണത്. ഖുറാനിൽ എവിടെയാ പറഞ്ഞിരിക്കണത്.അപ്പോ അയാൾ എടുത്ത് കാണിച്ചു കൊടുത്തു. എന്താച്ചാൽ മദ്യം കുടിക്കൂ. നീ നശിച്ചു പോകും. അത് മുഴുവൻ വായിക്കൂ മുല്ല പറഞ്ഞു . അപ്പോ അയാൾ പറഞ്ഞു ഖുറാൻ മഴുവനായിട്ട് ഇപ്പൊ പ്രാക്റ്റീസ് ചെയ്യാൻ പറ്റില്ല്യ. ഞാൻ അതിന്റെ ആദ്യവശം പ്രാക്റ്റീസ് ചെയ്യാണേ. ആദ്യത്തെ ഭാഗം കുടിക്കൂ എന്ന് പറഞ്ഞണ്ടല്ലോ. ആ വാക്ക് മാത്രാണ് ഞാനിപ്പോ എടുക്കണത്.
ഇതാണ് ആചാര്യസ്വാമികൾ ഉദാഹരണം പറയണത് ഒരാള് പകുതി കോഴിയെ മുട്ടയിടാൻ വെച്ചു അത്രേ. പകുതി കോഴിയെ ഭക്ഷിച്ചു എന്ന്. അതുപോലെ വേദം പറഞ്ഞില്ലെങ്കിൽ പോലും നമ്മളുടെ ഇഷ്ടത്തിന് അനുസരിച്ച് വേദത്തിൽ നിന്ന് നമ്മുടെ ആഗ്രഹപൂർത്തിക്കായിട്ട് നമ്മൾ എടുക്കും.
അപ്പോ കുറച്ചൊക്കെ ശാസ്ത്രം പഠിച്ചവരോട് നാല് പുരുഷാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ സംശയം കൂടാതെ പറയും ധർമ്മം, അർത്ഥം, കാമം, മോക്ഷം ന്ന്. അർത്ഥകാമങ്ങൾ പുരുഷാർത്ഥത്തിൽ പെട്ടവയല്ല. അർത്ഥകാമങ്ങൾ മനുഷ്യന്റെ ഉള്ളിലുള്ള അവിദ്യ ആണ്. അജ്ഞാനമാണ്.
കാമത്തിന്റെ ഒരു രൂപമാണ് അർത്ഥം. കാമം ന്നാ സ്ത്രീപുരുഷബന്ധം മാത്രംല്ലാ എന്താഗ്രഹവും കാമമാണ്. ആഗ്രഹങ്ങൾ പൂർത്തി ചെയ്യാനായിട്ട് അർത്ഥം. പണസമ്പാദനം. ഇതു രണ്ടും മനുഷ്യന്റെ ഉള്ളില് വളരെ ആഴത്തിൽ കിടക്കുന്നു. ഇതിനെ ഒരു ശാസ്ത്രവും നിഷേധിച്ചിട്ട് കാര്യം ഇല്ല എന്ന് ഋഷികൾ മനസ്സിലാക്കി. അപ്പോ ഋഷികൾ എന്തു ചെയ്തു. ഇതിന് ഒരു കടിഞ്ഞാൺ ഇട്ടിട്ടില്ലെങ്കിൽ ഈ ജീവൻ ഒരിക്കലും ചിത്തശുദ്ധി നേടില്ല. ചിത്തശുദ്ധി നേടീട്ടില്ലെങ്കിലോ ഭഗവദ് പ്രാപ്തി ഉണ്ടാവേ ഇല്ല്യ.
ജീവന് ഭഗവദ് പ്രാപ്തി ഉണ്ടാവണമെങ്കിൽ ഭഗവദ് പ്രാപ്തി എന്ന്വാച്ചാൽ എന്താ തികഞ്ഞ ശാന്തി. ഭഗവാന്റെ സ്വരൂപമേ ശാന്തിയാ, ആനന്ദം.പരിപൂർണ്ണമായ തൃപ്തി, പൂർണത. ആ പൂർണത ഈ ജീവന് ഒരിക്കലും ഉണ്ടാവില്ല്യ അർത്ഥത്തിലും കാമത്തിലും പെട്ടു പോയാൽ. അതുകൊണ്ട് ഈ അർത്ഥകാമങ്ങൾക്ക് ഓടാനായിട്ട് ഒരു track ഉണ്ടാക്കി കൊടുത്തതാണ് ധർമ്മം. അങ്ങനെ നോക്കുമ്പോൾ ധർമ്മം പോലും പുരുഷാർത്ഥമല്ല. ധർമ്മം ഒരു കടിഞ്ഞാൺ മാത്രമാണ്. ട്രെയിൻ ഓടാനായി ഒരു ട്രാക്ക് ഇട്ടു കൊടുക്കണ പോലെ പണം സമ്പാദിക്കാനും ഭോഗം അനുഭവിക്കാനും ഒരു ട്രാക്ക് ഇട്ടു കൊടുത്തു.
എന്താ ധർമ്മം? ധർമ്മം എന്താണെന്ന് ബാഹ്യമായി ചിന്തിച്ചാൽ പിടി കിട്ട്യേ ഇല്ല്യ. എങ്ങനെ ജീവിക്കുന്നത് കൊണ്ട് നമ്മുടെ ഉള്ളിലുള്ള വാസനകൾ ഒഴിഞ്ഞു പോവുമോ പുതിയതായി വാസന ഉണ്ടാവുകയില്ലയോ അതാണ് ധർമ്മം.
രാഗദ്വേഷവിയുക്തൈസ്തു
വിഷയാനിന്ദിയൈശ്ചരൻ
ആത്മവശ്യൈർ വിധേയാത്മാ
പ്രസാദമധിഗച്ഛതി.
രാഗദ്വേഷങ്ങൾ പോയി ചിത്തം ശുദ്ധായി പ്രസന്നമാവാൻ നമ്മളെ സഹായിക്കുന്നതാണ് ധർമ്മം.
ശ്രീനൊച്ചൂർജി ....lakshmi prasad

No comments: