*സത്ത്വഗുണം വർദ്ധിച്ച മനുഷ്യന്റെ ലക്ഷണം*_ *! ഹരേക്യഷ്ണാ *!
ഒരു മനുഷ്യന്റെ മനസ്സിൽ, സത്ത്വഗുണം നിറഞ്ഞു നിൽക്കുന്നു എന്ന് മറ്റുള്ളവർക്കും മനസ്സിലാക്കാൻ കഴിയും.
_സർവ്വദ്വാരേഷു പ്രകാശഃ_
_ജ്ഞാനം ഉപജായതേ_
_ജ്ഞാനം ഉപജായതേ_
ഒരു ഗൃഹത്തിന്റെ അകത്ത് ദീപം കത്തി ജ്വലിക്കുമ്പോൾ, അതിന്റെ പ്രകാശം ജനാലകൾ വഴിയും, കവാടങ്ങൾ വഴിയും, പുറത്തേക്ക് വ്യാപിക്കുമല്ലോ. അതുപോലെ, ഹൃദയമെന്ന ഗൃഹത്തിൽ നിറഞ്ഞു നിൽക്കുന്ന സത്ത്വഗുണത്തിന്റെ പ്രകാശം-ചെവി, കണ്ണ്, നാക്ക്, മൂക്ക്, തൊലി-എന്നീ ദ്വാരങ്ങൾ വഴി പുറത്തേക്ക് ഒഴുകും. സത്ത്വഗുണ സമ്പൂർണനായ മനുഷ്യൻ ചിന്തിക്കുന്നതും, കാണുന്നതും, കേൾക്കുന്നതും, പറയുന്നതും, വാസനിക്കുന്നതും, സ്പർശിക്കുന്നതും, ജ്ഞാനവും സുഖവും മാത്രമായിരിക്കും. നമുക്കും ആ പ്രകാശം ലഭിക്കും. ഇതാണ് സത്ത്വഗുണം വർദ്ധിച്ച മനുഷ്യന്റെ ലക്ഷണം.
_*രജോഗുണം വർദ്ധിച്ച മനുഷ്യന്റെ ലക്ഷണം*_
രജോഗുണം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മനുഷ്യനിൽ 'ലോഭം' ഉണ്ടാവും. ധനം മുതലായ സുഖ സാധനങ്ങൾ കൂടുതൽ കൂടുതൽ ലഭിക്കാൻ വേണ്ടിയുള്ള അത്യാഗ്രഹത്തിന്റെ രൂപത്തിൽ നമുക്ക് മനസ്സിലാക്കാം.
പ്രവൃത്തി:- എല്ലാ ഇന്ദ്രിയങ്ങളും ആ ലാഭത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കും.
പ്രവൃത്തി:- എല്ലാ ഇന്ദ്രിയങ്ങളും ആ ലാഭത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കും.
ആരംഭഃ:- കാമ്യവും, ശാസ്ത്രനിഷിദ്ധവുമായ, ലൗകിക സുഖസാധനങ്ങളായ മഹാഗൃഹങ്ങൾ, കൃഷിയിടങ്ങൾ, വ്യവസായങ്ങൾ മുതലായവ - അവ ഉത്സാഹത്തോടെ ആരംഭിക്കുന്നതു കാണാം.
_കർമ്മണാം അശമഃ_
വ്യവസായശാല തുടങ്ങിക്കഴിഞ്ഞാൽ, ഉടനെ ഒരു തോട്ടം വാങ്ങാൻ ഒരുങ്ങുകയായി. അതിന് മുൻപ് തന്നെ, മറ്റൊരു പ്രവൃത്തി തുടങ്ങാൻ ആലോചനയായി. ഇങ്ങനെ കർമ്മപദ്ധതി തുടർന്നു കൊണ്ടിരിക്കും.
സ്പൃഹാ:- എല്ലാത്തിനും കാരണം ഒന്നു മാത്രമാണ്. മറ്റു വല്ലവരുടെയും അധീനതയിലുള്ള വസ്തുക്കൾ കണ്ടാൽ, ഉടനെ അവ എന്ത് കുത്സിത പ്രവൃത്തികൾ ചെയ്തിട്ടും തട്ടി എടുക്കണം എന്ന അത്യാഗ്രഹം തന്നെ. ശ്രദ്ധിച്ചില്ലെങ്കിൽ, നമ്മളും ആ ദുഷ്പ്രവൃത്തികളുടെ ഇരയായിത്തീരാൻ സാധ്യതയുണ്ട്.

_*തമോഗുണം വർദ്ധിച്ച മനുഷ്യന്റെ ലക്ഷണം*_ ( _14-13_ )
അപ്രകാശഃ- ആ ഹൃദയത്തിൽ, ഒരു കാരണവശാലും, ശാസ്ത്രങ്ങൾ നിർദ്ദേശിച്ചാലോ, ആചാര്യന്മാർ ഉപദേശിച്ചാലോ പോലും ആത്മീയമോ, ഭൗതികമായ ജ്ഞാനമോ ഉദിക്കുകയേ ഇല്ല.
അപ്രകാശഃ:- കൂരിരുട്ടു തന്നെ.
അപ്രവൃത്തിഃ ച:- പ്രവൃത്തിക്കാൻ കഴിവുണ്ടെങ്കിലും, ഒന്നും പ്രവൃത്തിക്കുകയില്ല. നന്മയോ തിന്മയോ ചെയ്യുകയില്ല. നന്മ ചെയ്യാതിരിക്കുന്നതു കൊണ്ട്, അത് തിന്മയായി പരിണമിച്ച് മറ്റുള്ളവർക്ക് ശല്യമായിത്തീരാൻ സാധ്യതയുണ്ട്.

പ്രമാദഃ- ഉടനെ ചെയ്യേണ്ട പ്രവർത്തനങ്ങൾ ചെയ്യാതെ, മറ്റെന്തെങ്കിലും ചെയ്യുക. അങ്ങനെ പടുകുഴിയിൽ വീണാലും, അവിടെ കിടക്കുകയേ ഉള്ളൂ.
മോഹഃ ഏവ ച:-
അജ്ഞത, വിപരീത ജ്ഞാനം എന്നിവയിൽ, ഒരു തരത്തിലുള്ള നിയന്ത്രണത്തിനും ആ വ്യക്തി കീഴ്‌പ്പെടുകയില്ല. ഭരണാധികാരികൾ, സമൂഹം, ബന്ധു മിത്രാദികൾ ഇവരുടെ നിർദ്ദേശങ്ങൾ ഒന്നും അനുസരിക്കാതെ, തമോഗർത്തത്തിൽ തന്നെ ഒരു മദ്യപനെ പ്പോലെ വീണു കിടക്കും.*! ...chandran raj

No comments:
Post a Comment