Tuesday, December 11, 2018

_*🙏🏻വിഷ്ണു സഹസ്രനാമം🙏🏻*_
   

*അമൃതാംശൂദ്ഭവോ ഭാനുഃ*
*ശശബിന്ദുഃ സുരേശ്വരഃ*
*ഒൗഷധം ജഗതഃ സേതുഃ*
*സത്യധർമ്മ പരാക്രമഃ*

*അർത്ഥം*

ചന്ദ്രന്റെ ഉല്പത്തിക്കു കാരണമായവനും, സ്വയം പ്രഭയായിരിക്കുന്നവനും, ചന്ദ്ര രൂപിയും, ദേവന്മാരുടെ ഈശ്വരനും, ജനന മരണ രോഗങ്ങൾക്ക് ഔഷധമായവനും, ജീവാത്മ സമ്പൂർണ്ണമായ പ്രപഞ്ചത്തെ പരമാത്മാവിനോടു ബന്ധിപ്പിക്കുന്ന സേതു ആയവനും, സത്യമായ ധർമ്മത്തോടും പരാക്രമത്തോടും കൂടിയവനും വിഷ്ണു തന്നെ.
*283. അമ‍ൃതാംശൂദ്ഭവഃ*
അമ‍ൃതിനുവേണ്ടി പാലാഴി മഥിച്ചപ്പോള്‍ ചന്ദ്രന്റെ ഉദ്ഭവത്തിന് സ്ഥാനമായവന്‍.
*284. ഭാനുഃ*
സ്വപ്രകാശംകൊണ്ട് മറ്റുള്ളതിനെ പ്രകാശിപ്പിക്കുന്നവന്‍.
*285. ശശബിന്ദുഃ*
ശശം (മുയല്‍) പോലുള്ള ബിന്ദു (അടയാളം) ഉള്ള ചന്ദ്രനെപ്പോലെ പ്രജകളെ പോഷിപ്പിക്കുന്നവന്‍, രസരൂപനായി ഔഷധികളെ പോഷിപ്പിക്കുന്ന ചന്ദ്രസ്വരൂപി.
*286. സുരേശ്വരഃ*
സുരന്മാരുടെ (ശുഭദാതാക്കളുടെ) ഈശ്വരന്‍.
*287. ഔഷധം*
സംസാര രോഗത്തിന് മരുന്നായിരിക്കുന്നവന്‍.
*288. ജഗതഃ സേതുഃ*
സംസാരത്തെ തരണം ചെയ്യുന്നതിനുള്ള സേതു (അണക്കെട്ട്) ആയിരിക്കുന്നവന്‍.
*289. സത്യധർമ്മ പരാക്രമഃ*
ആരുടെ ധർമ്മം , ജ്ഞാനം, പരാക്രമം എന്നിവ സത്യമായിരിക്കുന്നുവോ അവന്‍.


 🙏🏻 *ഹരി ഓം ശ്രീ ഗുരുഭ്യോ നമഃ*

No comments: