Tuesday, December 25, 2018

മറ്റുള്ളവരെ ദ്രോഹിക്കാനും ഹിംസിക്കാനും വഞ്ചിക്കാനും നിയമപാലകന്മാരില്‍ നിന്ന് രക്ഷപ്പെടാനും ഭരണകര്‍ത്താക്കളെ വശീകരിക്കാനുമുള്ള ഉപായങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും നോവലുകളും പഠിച്ച് ബുദ്ധിയില്‍ നിറച്ചുവച്ചിട്ടുള്ളവരെയാണ് 'ദുര്‍മേധാഃ' എന്നുപറഞ്ഞിട്ടുള്ളത്.
അത്തരക്കാരുടെ മനസ്സിനെ എപ്പോഴും സ്വപ്നം= ഉറക്കം, ഭയം= നിയമപാലകന്മാരില്‍നിന്നും, ഭരണാധികാരികളില്‍നിന്നും ഉണ്ടാവുന്ന ഭയം= പേടി, ശോകം= ദുഃഖം, വിഷാദം= ഇഷ്ടജനങ്ങളോ, പ്രിയപ്പെട്ട വസ്തുക്കളോ, കൈവിട്ടു പോയാലുണ്ടാവുന്ന വ്യസനം, മദം= ശാസ്ത്രങ്ങള്‍ക്കു വിരുദ്ധമായ ഭൗതികസുഖം. അനുഭവിച്ചാലുണ്ടാവുന്ന സന്തോഷം മുതലായവയില്‍ തന്നെ വ്യാപരിച്ചു കൊണ്ടുതന്നെ, ഒരിക്കലും ഉപേക്ഷിക്കാതെ തന്നെ, തന്റെ കര്‍ത്തവ്യമായിക്കരുതി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏതൊരു ധൃതിയാണോ, ആ ധൃതി തമോഗുണപൂര്‍ണമായ ധൃതി എന്നു മനസ്സിലാക്കൂ!

No comments: