Wednesday, December 05, 2018

വനവാസക്കാലത്തു യുധിഷ്ഠിരൻ സൂര്യനെ തപം ചെയ്തു. യുധിഷ്ഠിരന്‍റെ തപനിഷ്ഠയില്‍ സൂര്യന്‍ പ്രസാദിച്ചു, “പന്ത്രണ്ടു വര്‍ഷക്കാലം നിങ്ങള്‍ ഭിക്ഷ എടുക്കാതെ, ജീവിയ്ക്കാനുള്ള അന്നം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.!” അദ്ദേഹം വിശിഷ്ടമായ ഒരു ചെമ്പു പാത്രം യുധിഷ്ഠിരന് ദാനം ചെയ്തു. ” യുധിഷ്ഠിരാ ! ഈ പാത്രം നീ ദ്രൌപദിയെ ഏല്‍പ്പിക്കുക. ഈ പാത്രത്തില്‍ അമേയവും അവ്യയവുമായ ഭക്ഷണം നിറഞ്ഞിരിക്കും. വിളമ്പുന്നത് ദ്രൌപദി ആയിരിക്കണമെന്ന് മാത്രം !!” യുധിഷ്ഠിരന്‍ കൃതജ്ഞതയോടെ പാത്രം ഏറ്റുവാങ്ങി. തന്നെ അനുഗമിച്ചവര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷിച്ചു.

No comments: