ഗുരുവായൂരപ്പാ ശരണം
ഇന്ന് ഭഗവാൻ പച്ചപട്ട് അണിഞ്ഞ് ആ കാർമുകിൽ മേനിയിൽ അണിഞ്ഞ ആഭരണം... പൊന്നോടകുഴൽ കൈയ്യിൽ പിടിച്ച് ... വെള്ളമന്ദാര മാലയാൽ അലങ്കരിച്ച് പ്രശോഭിക്കുന്ന രുപം അതിസുന്ദരം തന്നെ ഹരേ ഹരേ.....
ഇന്ന് ഭഗവാൻ പച്ചപട്ട് അണിഞ്ഞ് ആ കാർമുകിൽ മേനിയിൽ അണിഞ്ഞ ആഭരണം... പൊന്നോടകുഴൽ കൈയ്യിൽ പിടിച്ച് ... വെള്ളമന്ദാര മാലയാൽ അലങ്കരിച്ച് പ്രശോഭിക്കുന്ന രുപം അതിസുന്ദരം തന്നെ ഹരേ ഹരേ.....
കൂത്തമ്പലത്തിൽ ഇന്ന് മുതൽ പന്ത്രണ്ട് ദിവസം ചാക്യാർകൂത്ത് സംസ്ക്കൃത ഭാഷയിൽ സുന്ദരകാണ്ഡം തുടങ്ങി. രാവിലെ ആലുവയിലെ കുട്ടഞ്ചേരി ചാക്യാർ ആണ് തുടങ്ങി വെച്ചത്.
കേനോപനിഷത്ത്, മൂന്നാം ഖണ്ഡം, അഞ്ചാം ശ്ലോകം
" തസ്മിംസ്ത്വയി കിം വീര്യമിത്യ പീദം സർവം ദഹേയം യദിദം പൃഥിവ്യാമിതി. "
കേമനെന്ന് അഭിമാനിക്കുന്ന നിന്നിൽ എന്തു ശക്തിയാണ് ഉള്ളത് എന്ന് യക്ഷം അഗ്നിയോട് ചോദിച്ചു. ഈ ലോകത്തിൽ എന്തും ദഹിപ്പിക്കാൻ ശക്തിയുണ്ടെന്ന് മറുപടി പറഞ്ഞു.
വാമനമൂർത്തിയായ ഭഗവാൻ ത്രിലോക ചക്രവർത്തിയായ ബലി മഹാരാജാവിനോട് കേവലം മൂന്നടി മണ്ണ് ആണ് ചോദിച്ചത്. ആ ചോദ്യത്തിൽ മൂന്ന് ലോകത്തിന് അധിപതിയായ തന്നോട് കേവലം മൂന്നടി മണ്ണ് ചോദിച്ച വാമനമൂർത്തിയെ കൂടുതൽ ചോദിക്കാൻ ബലി പ്രേരിപ്പിച്ചു. എന്നാൽ സകല ലോകവും തന്നിൽ വിരാജിക്കുന്ന ഭഗവാൻ ബലിയുടെ അജ്ഞാനത്തെ ഓർത്ത് മന്ദഹസിച്ചു. ആ മന്ദഹാസം ബലിയുടെ അജ്ഞാനം നീക്കാൻ പര്യാപ്തമായിരുന്നു.
നമ്മളും ഭഗവാനോട് പലതും ചോദിച്ച് വാങ്ങും എന്നാൽ മായ ബാധിതരായി ചോദിച്ച വാങ്ങിയ അനുഗ്രഹം പിന്നീട് നമ്മുടെ കഴിവാണെന്ന് ചിന്തിച്ച് അഭിമാനിക്കും. കൽപക വൃക്ഷത്തേക്കാളും ഇരട്ടിഫലം തരുന്ന ഗുരുവായൂരപ്പന്റെ കരുണാ അത്രക്ക് അപാരമാണ്.
ഭഗവൽ കൃപയാൽ നമ്മള്ളിൽ ഉള്ള മിഥ്യാഭിമാനം നശിച്ചു സകലതും ആ ഭഗവാന്റെ കൃപാകടാക്ഷമാണ് എന്ന് ഓർക്കാൻ എന്നും സാധിക്കട്ടെ .... ത്വൽ പ്രസാദായ ഭൂയാൽ ... ഹരേ ഹരേ.....sudhir chullyil
ഭഗവൽ കൃപയാൽ നമ്മള്ളിൽ ഉള്ള മിഥ്യാഭിമാനം നശിച്ചു സകലതും ആ ഭഗവാന്റെ കൃപാകടാക്ഷമാണ് എന്ന് ഓർക്കാൻ എന്നും സാധിക്കട്ടെ .... ത്വൽ പ്രസാദായ ഭൂയാൽ ... ഹരേ ഹരേ.....sudhir chullyil
No comments:
Post a Comment