Wednesday, December 12, 2018

ഗീതയില്‍ ശ്രീകൃഷ്ണൻ്റെ ജീവിതം എടുത്തു നോക്കുക. യാദവന്മാര്‍ തമ്മിലടിക്കുന്നതു കാണുമ്പോഴും ആ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല. ദൂതു പറയുമ്പോഴും അവിടുത്തെ മുഖത്തു ചിരിയാണു്. യുദ്ധക്കളത്തില്‍ തേരു തെളിക്കുമ്പോഴും ആ ചുണ്ടില്‍ നറുപുഞ്ചിരി മാത്രം. ഗാന്ധാരി ശപിക്കുമ്പോഴും അവിടുത്തേക്കു പുഞ്ചിരി മാത്രം. കൃഷ്ണൻ്റെ ജീവിതംതന്നെ ഒരു വലിയ ചിരിയാണു്. ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടായിരിക്കണം നമ്മുടെ ജീവിതം നിറഞ്ഞു നിലേ്ക്കണ്ടതു്. ജീവിതം ഒരു വിനോദയാത്ര പോലെയാകണം. യാത്രയില്‍ നല്ല കാഴ്ചകള്‍ കണ്ടാല്‍ നമ്മള്‍ അതിൻ്റെ ഭംഗി ആസ്വദിക്കും. നല്ല വീടു കണ്ടാലോ, നല്ല പുഷ്പം കണ്ടാലോ നമ്മള്‍ നോക്കും. എല്ലാ കാഴ്ചകളും കാണും. പക്ഷേ, അവിടെതന്നെ നില്ക്കില്ല. തിരിച്ചുപോകേണ്ട സമയം, എത്ര കാഴ്ച കാണാനുണ്ടെങ്കിലും അതെല്ലാം വിട്ടു തിരികെ പോകും. കാരണം, തിരിച്ചു വീട്ടില്‍ എത്തുക എന്നതാണു് എല്ലാറ്റിനേക്കാളും മുഖ്യം. അതുപോലെ നമ്മള്‍ ഈ ലോകത്തില്‍ എങ്ങിനെ ജീവിച്ചാലും തിരിച്ചു പോകേണ്ട നമ്മുടെ യഥാര്‍ത്ഥ വീടിൻ്റെ കാര്യം വിസ്മരിക്കരുതു്. നമ്മള്‍ ലക്ഷ്യം മറക്കരുതു്. എന്തൊക്കെ കാഴ്ചകള്‍ കണ്ടു നീങ്ങിയാലും, അവസാനം വിശ്രമിക്കാന്‍ നമുക്കു സ്വന്തമെന്നു പറയുവാനുള്ളതു്, നമ്മുടെ സ്വന്തം വീടു മാത്രമാണു്. നമ്മുടെ ആ മൂലസ്ഥാനം, ആത്മസ്വരൂപം നാം മറക്കരുതു്...amma

No comments: