ഭക്തമീരയുടെ കഥ
🌻🌻🌻🌻🌻🌻🌻🌻🌻🌻
മീര എന്ന പെൺകുട്ടി ജനിച്ചത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ കുർക്കി എന്ന ഗ്രാമത്തിൽ. മീരയുടെ അച്ഛൻ റാണാ രത്നസിംഗ് സർവ്വലോകസമ്മതനും സംപൂജ്യനും ആരാധ്യനുമായിരുന്നു. ഗുണവാനായ അച്ഛന്റേയും സ്നേഹമയിയായ അമ്മയുടേയും സംരക്ഷണയിൽ മീര ഒരു വർണ്ണതുമ്പിയെപ്പോലെ പാറിപ്പറന്നു വളര്‍ന്നു.
ഒരിക്കൽ വീടിനു മുന്നിലൂടെ ഒരു വിവാഹഘോഷയാത്ര കടന്നു പോകുന്നതു കണ്ട് സാകൂതം നോക്കി നിന്നു മീര.അവളുടെ കുഞ്ഞു മനസ്സിൽ പല സംശയങ്ങൾ കൂടുകൂട്ടി.
എന്തേ ഈ പെണ്‍കുട്ടിയെ പല്ലക്കിലേറ്റി ദൂരെ കൊണ്ടുപോകുന്നത്? ഇത്രയും നാൾ അച്ഛനമ്മമാരുടെ സംരക്ഷണയിൽ വളർന്ന അവൾ എല്ലാം ഉപേക്ഷിച്ച് ആരോടൊപ്പമാണ് ഇത്ര ആർഭാടമായി പോകുന്നത്?
മീര ഓടി അമ്മയുടെ അടുത്തെത്തി തന്റെ സംശയങ്ങൾ ചോദിച്ചു.
അപ്പോൾ അമ്മ പറഞ്ഞു,
"ആ കുട്ടിയെ അച്ഛനമ്മമാർ ഉപേക്ഷിച്ചതൊന്നുമല്ല,,, തങ്ങളെപ്പോലെ തന്നെ സുരക്ഷിതമായ മറ്റൊരു ഗൃഹ ത്തിലേയ്ക്കയക്കുകയാണ്... അവളെ ഇഷ്ടപ്പെട്ടുവന്ന അവളുടെ സംരക്ഷകന്റെ കൂടെ".
മീരയ്ക്കു വീണ്ടും സംശയം. ഇത്രനാളും അച്ഛനുമമ്മയും തന്ന സ്നേഹത്തിനു പകരം ഈ ഭൂമിയിൽ മറ്റൊരു സ്നേഹമോ? അങ്ങിനെ ഒന്നുണ്ടെങ്കിൽ തന്നെ അതുപോലെ തന്നെ സ്നേഹിക്കുന്ന തന്റെ വരൻ എവിടെ എന്നായി മീര. അമ്മ ആകെ കുഴഞ്ഞു. തീരെ കൊച്ചുകുട്ടിയായ മീരയോടെന്തു പറയാനാണ്. അമ്മയ്ക്കു ഒരു ബുദ്ധി തോന്നി.
"നിന്നെ സ്നേഹിക്കുന്ന നിന്റെ വരൻ അതോ ആ ഉണ്ണിക്കണ്ണനാണ്".
മീര ഓടക്കുഴലൂതി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ നോക്കി. അവൾക്ക് തൃപ്തിയായി. അച്ഛനമ്മമാർ കൈവെടിഞ്ഞാലും തനിക്ക് ഈ ലോകത്തിൽ ശാശ്വതമായി സ്നേഹിക്കാൻ, തന്നെ സ്നേഹിക്കാൻ തന്റെ മരണംവരെയുള്ള തന്റെ സര്‍വ്വേശ്വരന്റെ മുന്നിൽ അവൾ സാഷ്ടാംഗം കുമ്പിട്ടു.
വളരെ താമസിയാതെ മീരയുടെ മാതാവ് അവളെ വിട്ടുപിരിഞ്ഞു. ലോകകാര്യങ്ങളിൽ മുഴുകി ക്കഴിയുന്ന അച്ഛനും അവളെ ശ്രദ്ധിക്കാതായി. മീര സ്നേഹത്തിനുവേണ്ടി ഉണ്ണികൃഷ്ണനെ തന്നെ അഭയം പ്രാപിച്ചു. മീരയുടെ കളിയും ചിരിയുമൊക്കെ കൃഷ്ണനോടായി. ശ്രീകൃഷ്ണനു പൂമാല കോർത്തു കഴുത്തിലണിയിക്കുക, ഒരുക്കുക, കൃഷ്ണ ഭക്‌തിഗാനങ്ങൾ പാടുക, കൃഷ്ണ ക്ഷേത്രത്തിൽ പോയി തൊഴുക ഒക്കെ പതിവുകളായി മാറി.
മീര പ്രായപൂര്‍ത്തിയായി. യൗവ്വനയുക്‌തയായിട്ടും മീര ശ്രീകൃഷ്ണന്റെമാത്രം ആരാധികയായി ജീവിച്ചു. സർവ്വസമയവും മീരയുടെ മനസ്സിൽ കൃഷ്ണൻ തന്നെ. മീരയ്ക്ക് വിവാഹപ്രായമായി. തിരിച്ചറിവുണ്ടായി, ലൗകീകയായി ജനിച്ചുപോയതിനാൽ ലോകാചാരപ്രകാരം യഥാവിധി കടന്നു പോകേണ്ടുന്ന പാതകളിലൂടെതന്നെ താൻ സഞ്ചരിക്കണമെന്നറിയാവുന്ന മീര അച്ഛന്റെ ഇഷ്ടപ്രകാരം ചിറ്റൂരിലെ രതന്‍സിംഗ് ഭോജരാജാവിന്റെ ഭാര്യയായി. മുഗളരോട് അമിതമായ ശത്രുത യുണ്ടെന്നതൊഴിച്ചാൽ രതൻസിംഗ് വളരെ നല്ല ഒരാളായിരുന്നു. വിവാഹംനടന്ന് മീര യാത്രയായി. മീര ഭർത്താവിനെ ഭക്‌തി മര്യാദകളോടെ പൂജിച്ചു.
രതൻ രാജ്യകാര്യങ്ങളിൽ മുഴുകിയും മറ്റും കഴിയുമ്പോൾ മീര തനിച്ചായിരുന്നു. അവൾ ആ ഏകാന്തതയിൽ തന്റെ ആത്മീയന്വേക്ഷണം തുടര്‍ന്നു. മീരയുടെ അമിതമായ കൃഷ്ണ ഭക്‌തി ഭർത്തൃവീട്ടുകാർക്ക് അവളിൽ വിദ്വേഷം വരുത്തി. അവർ പറഞ്ഞു..
"ഞങ്ങളുടെ കുലദൈവം ദുർഗ്ഗയാണ്. നീ ദുർഗ്ഗാദേവിയെ മാത്രമേ പൂജിക്കാൻ പാടുള്ളു" പക്ഷെ സാക്ഷാൽ ശ്രീകൃഷ്ണദാസിയായ മീരയ്ക്കതിനാകുമായിരുന്നില്ല. ഇനി യൗവ്വനം കൊഴിഞ്ഞ് വാര്‍ദ്ധക്യം ബാധിക്കുമ്പോൾ തന്നെ ആർക്കും വേണ്ടാതാകും. അപ്പോൾ എങ്ങോട്ട് പോകും ?
മീര ചിന്തിച്ചു.
ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും തന്നെ ഒരേ അളവിൽ സ്നേഹിക്കുന്ന തന്റെ ഈശ്വരന്റെ സവിധമല്ലേ ശാശ്വതമായുണ്ടാവൂ. എന്നും തനിക്കു തണലായി തുണയായി ശ്രീകൃഷ്ണനല്ലേ ഉണ്ടാവൂ. മീര ഊണിലും ഉറക്കത്തിലും കൃഷ്ണനെ ഭജിച്ചു, കൃഷ്ണ നാമങ്ങളാലപിച്ചു. ക്ഷേത്രത്തിലെ നിത്യ സന്ദ്ദർശ്ശകയായി മാറി.
മീര തങ്ങളുടെ ഇംഗീതത്തിനു വഴങ്ങാതെ ഭക്‌തയായി സർവ്വം മറന്ന് പരമാനന്ദം അനുഭവിക്കുന്നതിൽ അവളുടെ വീട്ടുകാർക്ക് അതിയായ നീരസം തോന്നി. അവളെ തന്നിഷ്ടക്കാരിയായും മർക്കടമുഷ്ടിയായും ചിത്രീകരിച്ചു. അവളെ അന്യായമായി മറ്റു പലതും പറഞ്ഞു. അവളുടെ സ്നേഹനിധിയായ ഭര്‍ത്താവിൽ നിന്നും അകറ്റാനായി അടുത്ത ശ്രമം.
മീര ദിവസവും കോവിലിൽ പോകുന്നത് ദൈവത്തെ തൊഴാനല്ല, മറിച്ച് തന്റെ രഹസ്യ കാമുകനെ സന്ധിക്കാനാണ് എന്നതായിരുന്നു ആരോപണം. മീരയുടെ ഭർത്താവ് ഇത് തെല്ലും വിശ്വസിച്ചിരുന്നില്ലെങ്കിലും ശ്രീകൃഷ്ണഭക്‌തിയിൽ സർവ്വം മറന്നിരിക്കുന്ന മീരയോട് ഒരിക്കൽ ചോദിച്ചു
"നീ ആരെയാണ് സദാസമയവും ധ്യാനിക്കുന്നത്? ആരാണ് നിന്റെ മനസ്സിൽ ?" എന്ന്.
മീര ഉടൻ മുറിയിലിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ ചൂണ്ടിക്കാട്ടി പ്രേമഭക്‌തിയോടെ "ഇതാണ് തന്റെ മനസ്സിലെ പ്രേമസ്വരൂപൻ " എന്നു മറുപടി പറഞ്ഞു. ആ മനുഷ്യനു മീരയുടെ മറുപടി കേട്ടു ഉള്ളിൽ ചിരിവന്നു. മീരയ്ക്കു ഭക്‌തിമൂത്ത് വട്ടായിരിക്കയാണ് എന്നുകരുതി, "സാരമില്ല, നിനക്ക് കൃഷ്ണനെ ഭജിക്കാൻ ഇവിടെതന്നെ ഒരു പ്രത്യേക മണ്ഡപം കെട്ടിത്തരാം" എന്നു പറഞ്ഞു.
മീരയ്ക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ടിയിരുന്നില്ല.
തന്റെ പ്രാർത്ഥനയും ജപവും ഒക്കെ ആ മണ്ഡപത്തിലാക്കി.
മീരയുടെ ഭക്‌തിഗാനങ്ങൾ ഒരുപാട് സാധുക്കളെയും ദുഃഖിതരേയും ആകർഷിച്ചു. ദൈവസാന്നിദ്ധ്യത്തിനും സ്നേഹത്തിനും വേണ്ടി അലയുന്ന ദുഃഖിതരെ മീര ഭക്‌തിഗാനങ്ങൾ കൊണ്ടും സദുപദേശങ്ങൾ കൊണ്ടും സമാധാനിപ്പിച്ചു. ആ തളർന്ന മനസ്സുകളിൽ സ്നേഹവും അറിവും പകർന്നു. അവരോട് പരസ്പ്പരം സ്നേഹിക്കാനും ക്ഷമിക്കാനും എല്ലാം ഈശ്വരത്തിങ്കൽ അർപ്പിച്ച് എല്ലാറ്റിനും മുകളിൽ എല്ലാം കാണുന്ന ജഗദീശ്വരൻ ഉണ്ടെന്ന സത്യം ഉത്ബോധിപ്പിച്ച്, അവരുടെ നിത്യജീവിതം പ്രകാശമുറ്റതാക്കി.
"നാം ആർക്കെന്തുകൊടുത്താലും അത് നമുക്ക് ഒരിക്കൽ തിരിച്ചുകിട്ടും. നല്ലതായാലും ചീത്തയായാലും. അവരിൽ നിന്നല്ലെങ്കിൽ മറ്റൊരാളിൽ നിന്ന്" എന്നു പഠിപ്പിച്ചു. പിന്നെയല്ലേ സാക്ഷാൽ ശ്രീകൃഷ്ണന്. അദ്ദേഹം തന്റെ വിഗ്രഹത്തിൽ അർപ്പിച്ച സ്നേഹവും വിശ്വാസവുമെല്ലാം പത്തിരട്ടിയായി തന്റെ ഭക്‌തമീരവഴി സാധുജനങ്ങൾക്കു തിരിച്ചു നല്‍കാൻ തുടങ്ങി. അനുദിനം കൂടിക്കൂടി വന്നു അവരുടെ പ്രവാഹം.
മീരയുടെ പ്രാർത്ഥനയും സന്ദേശങ്ങളും കേട്ടറിഞ്ഞ് മുഗൾ രാജാവായ അക്ബർ ചക്രവർത്തിയ്ക്കു മീരയെ ദർശ്ശിക്കണമെന്ന ആഗ്രഹമുണ്ടായി. എന്നാൽ മുഗളരോട് പക വച്ചുപുലർത്തി യിരുന്ന രത്തൻഭോജരാജാവിനെ ഭയന്ന് അദ്ദേഹം വേഷപ്രശ്ഛന്നനായി തന്റെ കൊട്ടാരം കവി ടാന്‍സനോടൊപ്പം മീരയെ സന്ദർശ്ശിച്ചു. മീരയുടെ ഗാനങ്ങൾ അദ്ദേഹത്തിന്റേയും ഹൃദയം കവർന്നു. എല്ലാവരും സ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടേയും ജീവിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര സമാധാനപൂർണ്ണമായിരുന്നേനെ എന്നോർത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. കൃതജ്ഞതയോടെ അദ്ദേഹം മീരയുടെ കാൽ തൊട്ടു വന്ദിച്ചു . മീര ഭക്‌തരിൽ നിന്ന് കാണിക്ക കള്‍ സ്വീകരിക്കില്ലെന്നറിയാമായിരുന്നിട്ടും അദ്ദേഹം ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നിൽ ഒരു സ്വർണമാല കാണിക്കയായി വച്ച് മടങ്ങി.
മീര ഈശ്വരനെ കണ്ടത് കൃഷ്ണനിലൂടെയായിരുന്നു. ശ്രീകൃഷ്ണരൂപമേ ശാന്തി തരൂ എന്നില്ല, ഇഷ്ടമുള്ള രൂപങ്ങളിലൂടെ നമുക്ക് ഈശ്വരനെ ഭജിക്കാം. അതല്ലേ മുഗൾ രാജനുപോലും മീരയുടെ ഭക്‌തി ശാന്തി നല്‍കിയത്... മുസ്ലിം ആയ അദ്ദേഹത്തിന്റെ ദൈവം വേറേയായിരുന്നു. പക്ഷെ മീര പകര്‍ന്ന ദൈവസ്നേഹം, അത് അദ്ദേഹത്തിനും ശാന്തിയേകി.
രഹസ്യമായി അക്ബർ ചക്രവർത്തി മീരയെ സന്ദർശിച്ചത് പതിയെ പരസ്യമാകാൻ തുടങ്ങി. ഭർത്താവായ ഭോജരാജാവിന്റെ ചെവികളിലും ഇത് ചെന്നെത്തി. അദ്ദേഹത്തിന് ഇതു താങ്ങാവുന്നതിലും അധികമായിരുന്നു.
അദ്ദേഹം മീരയെ കണക്കറ്റ് ശാസിച്ചു,
"ഇതിലും ഭേദം വല്ല ആറ്റിലോ പുഴയിലോ ചാടി മരിക്കുന്നതാണ്" എന്നു പറഞ്ഞു.
ഭർതൃവിശ്വാസം നഷ്ടമായ മീര, പുഴയിൽ ചാടി മരിക്കാൻ തന്നെ തീരുമാനിച്ചു. അവൾ തന്റെ കൃഷ്ണവിഗ്രഹത്തേയും മാറോടുചേർത്തു പുഴക്കരയിലേയ്ക്കു നടന്നു.
പുഴയിൽ ചാടിയ മീരയെഏതോ അദൃശ്യകരങ്ങൾ ചുറ്റിപിടിച്ചു. മീര പതിയെ പൊന്തിവന്നു. അവൾ ആദ്യമായി സാക്ഷാൽ ശ്രീകൃഷ്ണനെ നേരിൽ കണ്ടു. അദ്ദേഹം പുഞ്ചിരി പൊഴിച്ചുകൊണ്ട് പറഞ്ഞു.
"മീരാ.. ഭർത്താവിനോടുള്ള നിന്റെ ജീവിതം അവസാനിച്ചിരിക്കുന്നു. ഇനി നീ എനിക്കുവേണ്ടി ജീവിക്കുക, വൃന്ദാവനത്തിൽ ഞാനുണ്ട്, അവിടെ വരിക"
എന്നുപറഞ്ഞ് മറഞ്ഞു.
സ്ഥലകാലബോധമുണ്ടായ മീര നേരെ വൃന്ദാവനം ലക്ഷ്യമാക്കി നടന്നു. അവിടെ തന്റെ പ്രാര്‍ദ്ധന തുടർന്നു. മീരയെ പറ്റി കേട്ടറിഞ്ഞ് അവിടേയും ധാരാളം ഭക്‌തജനങ്ങൾ വരാൻ തുടങ്ങി. മുമ്പത്തെക്കാളും വലിയ കൂട്ടമായി.
എല്ലാം മറന്ന് മീര കൃഷ്ണഭക്‌തിഗാനങ്ങൾ പാടി, സത്കഥകൾ ചൊല്ലി സാധാരണക്കാരെ സന്തോഷിപ്പിച്ചു. മീര അവരെ പറഞ്ഞു മനസ്സിലാക്കി :
ഈ ലോകത്തിൽ ഈശ്വരനോടുള്ള സ്നേഹം ഒന്നുമാത്രമേ ശാശ്വതമായുള്ളു. മരിക്കുമ്പോഴും നമ്മുടെ ഉള്ളിൽ അദ്ദേഹത്തിന്റെ രൂപം ഒന്നുമാത്രമേ കാണൂ... മരണത്തിന്റെ പടിവാതിലിൽ നില്‍ക്കുമ്പോൾ നമുക്ക് തുണയായി അദ്ദേഹമൊഴികെ മറ്റാരും കാണില്ല. തളരുമ്പോൾ, വയസ്സായി ആശ്രയമറ്റവരാകുമ്പോൾ,, രോഗഗ്രസ്ഥരാവുമ്പോൾ, തലചായ്ക്കാൻ അദ്ദേഹത്തിന്റെ സവിധം ഒന്നുമാത്രമേ കാണൂ. നാമൊക്കെ കൗമാരത്തിലും യൗവ്വനത്തിലുമൊക്കെ മറ്റെന്തിനൊക്കെയോ വേണ്ടി അലയുന്നു. ആരോഗ്യമുള്ളപ്പോൾ ഈശ്വരനെ കാണുന്നില്ല,, മറ്റുള്ളവരുടെ കുറ്റം പറയാനും സ്വാര്‍ത്ഥതാല്‍പര്യങ്ങൾ സാധിക്കാനും പരക്കം പായുന്നു. അവസാനം എല്ലായിടത്തും തോറ്റ്,സർവ്വരാലും വെറുക്കപ്പെട്ട് ആര്‍ക്കും വേണ്ടാതാകുമ്പോൾ മാത്രം "അയ്യോ ദൈവമേ എനിക്കാരുമില്ലേ, എന്നെ രക്ഷിക്കണേ" എന്നു അലമുറ യിടുന്നു.
ദൈവം കൂടെയുണ്ടെന്ന് നമുക്കേവർക്കും അറിയാം. അല്ലെങ്കിൽ പെട്ടെന്നൊരു കുഴിയിൽ വീണാൽ, തീപ്പൊള്ളലേറ്റാൽ ഒക്കെ നാം "അയ്യോ ദൈവമേ.." എന്നറിയാതെ വിളിക്കുന്നു. കാരണം അദ്ദേഹം തൊട്ടരികിൽ ഉണ്ടെന്നു നമുക്കറിയാം. അല്ലെങ്കിൽ നാമെന്തിനങ്ങിനെ വിളിക്കുന്നതെന്തിന്?. അദ്ദേഹത്തിന്റെ സ്നേഹം പക്ഷഭേദമില്ലാതെ എല്ലാവരിലും ഒരുപോലെ വർഷിച്ചു കൊണ്ടിരി ക്കുന്നു.
നാം കാണുന്നില്ല, അനുഭവിക്കുന്നില്ല, കാരണം....നാം അത്രമാത്രം ലൗകീക സുഖങ്ങളിൽ മുഴുകി അതിലെ ചളിക്കുണ്ടിലകപ്പെട്ടുകിടക്കുന്നു എന്നതുകൊണ്ടുതന്നെ. ഒരിത്തിരി തലപൊക്കി നോക്കിയാൽ കാണാം ദൈവത്തെ. അതുപോലെ നമ്മുടെ നല്ലകാലത്ത് മറക്കാതെ ദിവസവും ഒരിത്തിരി സമയം അദ്ദേഹത്തിനു വേണ്ടി മാറ്റിവച്ചാൽ നമ്മുടെ കഷ്ട കാലത്ത് അദ്ദേഹം അത് ഒന്നോടെ നമുക്ക് തന്ന് നമ്മെ രക്ഷിച്ചുകൊള്ളും എന്നു കരുതി നമുക്ക് സമാധാനിക്കാം. ആ സ്നേഹം നമ്മെ വഴിതെറ്റിക്കാതെ നല്ല പാതയിലൂടെ നടത്തും. മീര അവരെ പറഞ്ഞു മനസ്സിലാക്കി.
ആയിടയ്ക്ക് ഒരിക്കൽ അവിചാരിതമായി ഭോജരാജാവിന്റെ ഒരു ആശ്രിതൻ മീരയെ കാണാനിടയായി. അയാൾ കൊട്ടാരത്തിൽ വിവരമറിയിക്കുകയും ചെയ്‌തു. മീര ജീവിച്ചിരിപ്പുണ്ടെന്ന വിവരം ഭോജരാജാവിന്റെ ഹൃദയത്തിൽ തേന്മഴ പെയ്യിച്ചു.
തന്റെ കോപംകൊണ്ട് അന്ധമായ പ്രവൃത്തിയിൽ പശ്ച്ചാത്തപിച്ച് മനംനൊന്തിരുന്ന ആ സ്നേഹവല്‍സലനായ ഭർത്താവ് തന്റെ ഭാര്യയെ തേടി ചെന്നു. വേഷപ്രശ്ചന്നനായി മീരയെ നമസ്ക്കരിക്കാൻ നിന്ന ഭർത്താവിനെ മീര തിരിച്ചറിഞ്ഞു, അദ്ദേഹത്തിന്റെ കാല്‍കളിൽ വീണു നമസ്ക്കരിച്ചു.
പരസ്പ്പരം വിശ്വസിക്കയും സ്നേഹിക്കയും ചെയ്‌തിരുന്ന ആ ദമ്പതികൾ തിരിച്ച് ചിറ്റൂരിലെ വീട്ടിലെത്തി. ഇപ്പ്രാവശ്യം മീര തന്റെ ഭർത്താവിന്റെ പൂർണ്ണ സമ്മതത്തോടെ ഭജന തുടര്‍ന്നു.
മീരയ്ക്ക് ധാരാളം ഭക്‌തരുണ്ടായി. കാലം പോകെ ഭോജരാജൻ രോഗഗ്രസ്തനായി ഇഹലോകവാസം വെടിഞ്ഞു. രാജഭരണം രാജാവിന്റെ അനന്തരാവകാശികളുടെ കയ്യിലായി . അവർ മീരയെ പലപ്രകാരത്തിലും ഉപദ്രവിക്കാൻ തുടങ്ങി. ആദ്യമായി ഭജനനിര്‍ത്താൻ ആവശ്യപ്പെട്ടു. അതിനു കഴിയില്ലെന്നു മീര അറിയിച്ചപ്പോൾ മീരയെ എങ്ങിനെയും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ പാലിൽ വിഷമൊഴിച്ചും മുള്ളുമെത്തയിൽ കിടത്തിയും മറ്റും കൊല്ലാൻ നോക്കി. ഓരോ തവണയും കൃഷ്ണൻ മീരയെ അത്ഭുതകരമായി രക്ഷിച്ചു. പക്ഷെ രാജാവിന്റെ ഈ എതിര്‍പ്പിൽ മീരയ്ക്ക് കൃഷ്ണഭജന തുടരാൻ പ്രയാസമായി. മീര കവിയായ തുളസീദാസിനു ഒരു കത്തെഴുതി ഉപദേശം ആരാഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മീര
കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് യാത്രയായി. വഴിയോരം ഭിക്ഷ യെടുത്ത് ആഹാരംകഴിച്ചും ഭക്‌തിഗാനങ്ങൾ പാടിയും ആ രാജകുമാരി വൃന്ദാവന ത്തിലെത്തി. അമ്മാവന്‍ അവിടെ എല്ലാവിധ സഹായങ്ങളും നല്‍കി.
മീര തന്റെ ശിഷ്ടകാലം അവിടെ കൃഷ്ണഭക്‌തിഗാനങ്ങൾ പാടി ഭ്ക്‌തരെ സമാധാനിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞു. ദൈനംദിനജീവിതത്തിലെ കഷ്ടപ്പാടുകളാൽ മുന്നോട്ടുപോകാൻ കഴിയാതെ തളർന്നുവീഴുന്ന സാധാരണ ജനങ്ങൾക്കൊക്കെ ജീവാമൃതമായി മീരയുടെ പാട്ടുകൾ.
അവര്‍ മീരയുടെ പാട്ടിൽ ലയിച്ച് അവരുടെ കഷ്ടപ്പാടുകൾ മറന്നു. അവരിൽ കൃഷ്ണ ഭകതി വളർന്നു. ഈശ്വരനോടുള്ള സ്നേഹം നിറഞ്ഞപ്പോൾ മനസ്സിലുണ്ടാകുന്ന മറ്റു ചിന്തകളും ഭീതികളുമൊക്കെ മായ്ഞ്ഞുപോയി അവർ ശുദ്ധരായി.
മീരയ്ക്ക് വയസ്സായിതുടങ്ങി. അവൾക്ക് തന്നെ തോന്നിതുടങ്ങി തന്റെ ഇഹലോകവാസം തീരാറായി വരുന്നു എന്ന്. ആ കൃഷ്ണഭക്‌തയ്ക്ക് ഒരാഗ്രഹവും ശേഷിച്ചിരുന്നില്ല. തന്റെ ഉണ്ണിക്കണ്ണൻ ജനിച്ചതും വളർന്നതുമായ എല്ലായിടങ്ങളിലും മീര സഞ്ചരിച്ചു. മധുര, വൃന്ദാവനം ദ്വാരക ഒക്കെ മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങൾ പാടി നടന്നു. അവസാനം ദ്വാരകയിൽ വച്ച് കൃഷ്ണനെക്കുറിച്ച് പാടിക്കൊണ്ടിരിക്കെതന്നെ ആ ഭക്‌ത കൃഷ്ണപാദം പൂകി. കൃഷ്ണ വിഗ്രഹത്തിന്റെ കാലിൽ വീണു ജീവൻ വെടിഞ്ഞ മീരയെ നോക്കി ഭക്‌തജനങ്ങൾ നിർവൃതികൊണ്ടു. മീര കൃഷ്ണ നോടലിഞ്ഞു സമാധിയാവുന്ന ആ കാഴ്ച അവർ വിസ്മയത്തോടെ നോക്കി നിന്നു.
ഇന്നും ഭക്തമനസ്സിൽ അലയടിക്കുന്ന പ്രേമഗാനം പാടി, നിസ്വാർത്ഥ സ്നേഹത്തിനും കാമരഹിതമായ പ്രേമത്തിനും ഉടമയായി കൃഷ്ണന്റെ മീര ജീവിക്കുന്നു.
*************

No comments:
Post a Comment