ഗുരുവായൂരപ്പാ ശരണം..... ഭഗവാന്റെ ഇന്നലത്തെ അലങ്കാരത്തെ പറ്റി പറയാതെ വയ്യ,,, ഒരു കാൽ താഴോട്ട് ഇട്ട് മറ്റേക്കാൽ തന്റെ പൊൻ കൈ കൊണ്ട് പിടിച്ച് ... അരയിൽ വേണുവും പട്ട് കോണകം ധരിച്ച് .. ബാലമുകുന്ദസ്വരൂപത്തിൽ .. ചുറ്റും തെച്ചി പൂമാല കൊണ്ട് അലങ്കരിച്ച് ... ഭക്തന്മാർക്ക് പദഭജനം ശ്രേയ എന്നുപദേശിക്കുന്ന ഭാവം... ഹരേ ഹരേ.... ഗുരുവായൂരപ്പാ....
കേനോപനിഷത്തിലെ രണ്ടാം ഖണ്ഡം അഞ്ചാം ശ്ലോകം ..ഇതോടെ രണ്ടാം ഖണ്ഡം സമാപിച്ചു....
" ഇഹചേദീവേദീദഥ സത്യമസ്തി
ന ചേദീഹാ വേദിൻമഹതി വിനഷ്ടി:
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാ:
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി. "
ന ചേദീഹാ വേദിൻമഹതി വിനഷ്ടി:
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാ:
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി. "
ഈ ജന്മത്തിൽ ആത്മതത്വം ഗ്രഹിക്കാൻ കഴിഞ്ഞാൽ ജന്മം സഫലമായി. ഇല്ലെങ്കിൽ വലിയ നഷ്ടമാവും അതിനാൽ വിവേകികൾ സകല ഭൂതങ്ങളിലും ആത്മതത്വം കണ്ടറിഞ്ഞ് ലോകത്തിൽ നിന്നും നിവർത്തിച്ച് ജനന മരണ രഹിതമായ മോക്ഷപ്രാപ്ത്തിയുടെ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.
ഭഗവാനെ ആശ്രയിക്കാതെ.. സൽസംഗമില്ലാതെ മോക്ഷപ്രാപ്ത്തി ബുദ്ധിമുട്ടാണ്. ഭക്തി മാർഗമാണ് വളരെ എള്ളുപ്പമായ സാധന. അതിന് എതെങ്കിലും ഉപകരണം വേണം അതായത് രാമകൃഷ്ണ പരമഹംസർക്ക് കാളി ഉപാസന .. രമണമഹർഷി ക്ക് അരുണാചലേശ്വരൻ ..പൂന്താനത്തിന് ഗുരുവായൂരപ്പൻ അങ്ങനെ മഹാത്മാക്കൾക്ക് മോക്ഷമാർഗം എള്ളുപ്പം സാദ്ധ്യമാവുന്നു,,, മുക്തി ലഭിക്കാൻ ഭാഗവതം ഉപാസിച്ചാൽ മതി എന്നാൽ അതിനുള്ള മാർഗം നാരായണീയ ഉപാസന കൊണ്ട് എള്ളുപ്പം തിരിച്ചറിയാം.......
ഗുരുവായൂരപ്പൻ സാന്ദ്രാനന്ദ പ്രഭു ആണല്ലോ,, നമ്മുടെ മനസ്സിലെ ദു:ഖമെല്ലാം തീർത്ത് നമ്മുക്കും ആ സാന്ദ്രാനന്ദ ഭാവം ആസ്വദിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ,,,
sudhir chulliyil
No comments:
Post a Comment