Sunday, December 09, 2018

അയ്യപ്പന്‍ എന്ന നാമം ശാസ്താവിന് എങ്ങനെ സിദ്ധിച്ചു എന്നാലോചിക്കാം. ശബരിമല ശാസ്താവിനെ മാത്രമല്ല അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. കേരളത്തില്‍ പലയിടത്തുമുള്ള ശാസ്താ പ്രതിഷ്ഠകളെ 'അയ്യപ്പന്‍' എന്നുംവിളിക്കാറുï്.
ശാസ്താവിനെ ഗ്രാമദേവതകളില്‍ ഒന്നായിട്ടാണ് മലയാളികളും ആരാധിച്ചുപോരുന്നത്. ആര്യന്മാരുടെ ആഗമനശേഷം അവര്‍ ശാസ്താവിനെ ഒരാരാധനാമൂര്‍ത്തിയായി സ്വീകരിച്ചപ്പോള്‍ അവരുടെ ധ്യാനശ്ലോകങ്ങളിലും ഗ്രന്ഥങ്ങളിലും ഹരിഹരപുത്രന്‍ എന്ന പേരു നല്‍കി. അയ്യന്‍, അയ്യനാര്‍, ആര്യന്‍, നല്ല ചേകവന്‍, ഹരിഹരന്‍, പൂങ്കടല്‍വര്‍ണല്‍, പുഷ്പകലാമണാളന്‍, തിരുമുടി സേവകന്‍, യോഗി, അയ്യപ്പന്‍, അരത്തൈക്കാപ്പോന്‍, ഇപ്രകാരം തമിഴരുടെയിടയിലും മലയാളികളുടെയിടയിലും ശാസ്താവിന് പല നാമധേയങ്ങളുള്ളതായി കാണുന്നു.
കേരളത്തില്‍ അയ്യപ്പന്‍ എന്ന പേരിനു പ്രചാരം കൂടുന്നു. മണികണ്ഠന്‍ എന്നു മറ്റൊരു നാമവും ഉള്ളതായിക്കാണുന്നു. പ്രാകൃതരുടെയിടയില്‍ 'ചാത്താവ്' എന്നും പറയാറുï്. ഭൂതനാഥന്‍, പരായഗുപ്തന്‍, ധര്‍മശാസ്താവ്, ആര്യപിതാവ് എന്നിങ്ങനെ നാലു പ്രധാന നാമങ്ങള്‍ ഭൂതനാഥോപാ
ഖ്യാനത്തില്‍ പ്രസ്താവിച്ചുകാണുന്നു. 'ആര്യതാതന്‍' എന്നും ചിലയിടത്ത് നിര്‍ദേശിച്ചിരിക്കുന്നു. ശാസ്താവിന്റെ മൂലമന്ത്രത്തില്‍ പരായഗുപ്തന്‍ എന്ന നാമം സ്വീകരിച്ചുകാണുന്നു.ശാസ്താവിന്റെ അവതാരസന്ദര്‍ഭത്തില്‍ 'അയ്യാ! അപ്പ' എന്ന് അത്ഭുതസമന്വിതം പറഞ്ഞുപോയതുകൊïാണ് അയ്യപ്പന്‍ എന്ന പേര് ഉïായതെന്നു ചിലര്‍ പറയുന്നുï്. അതല്ല, അയ്യനും(മഹാവിഷ്ണുവും) അപ്പനും (പരമശിവനും)
അതായത് ജീവാത്മാവും പരമാത്മാവും ചേര്‍ന്നതാകയാലാണ് അയ്യപ്പന്‍ എന്നു വിളിക്കുന്നതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരഭിപ്രായമുള്ളത് ഇതു രïില്‍നിന്നും ഭിന്നമായിട്ടുള്ളതാണ്. ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന താരകബ്രഹ്മമാകുന്ന ധര്‍മശാസ്താവ്, ബ്രഹ്മാ, വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി ഈ അഞ്ച് മൂര്‍ത്തികളുടെയും ഏകോപിപ്പിച്ചുള്ള ശക്തിയാകയാല്‍ 'അയ്യപ്പന്‍' എന്ന് വിളിക്കപ്പെടുന്നു എന്നതാണ്.
അയ്യപ്പന്‍ എന്ന നാമത്തിന്റെ സംസ്‌കൃത രൂപമാണ് 'ആര്യതാതന്‍' എന്നു കാണുവാന്‍ പ്രയാസമില്ല. 'താത' ശബ്ദം വത്സലനാമമായി ഉപയോഗിക്കുന്ന പതിവ് സംസ്‌കൃതത്തില്‍ ഉï്. എന്റെ 'അപ്പനേ' എന്നു മലയാളത്തിലും പറയുന്നു. അപ്പന്‍ എന്ന ശബ്ദം ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ വത്സലനാമാര്‍ഥത്തെ സൂചിപ്പിക്കുന്നതല്ലാതെ പിതൃവാചിയാകുന്നതല്ല.
ആര്യപദം 'അയ്യന്‍' എന്ന് രൂപം മാറുകയും വത്സലനാമമായ 'അപ്പന്‍' അതിനോടുചേര്‍ന്ന് 'അയ്യപ്പന്‍' എന്നായി എന്നും ചിലര്‍ പറയുന്നു. ശബ്ദശാസ്ത്രപണ്ഡിതനായ ഡോക്ടര്‍ ഗോദവര്‍മ തമ്പുരാന്‍ അയ്യപ്പശബ്ദത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നതു നോക്കാം: 'അച്ചന്‍' എന്നത് ശാസ്താവിന്റെ പര്യായമായ ആര്യപദത്തിന്റെ തദ്ഭവമാണ്. സംസ്‌കൃതത്തില്‍ 'ആര്യാ' എന്നത് 'പ്രാകൃതത്തില്‍' 'അജ്ജ' എന്നും മലയാളത്തില്‍ അച്ഛാ (അച്ഛന്‍) എന്നുമുള്ള രൂപം പ്രാപിക്കുന്നു.
ആര്യന്‍കാവ് എന്നതില്‍ ആര്യന്‍ എന്ന പദം ശാസ്ത്രപരമാണെന്നുള്ളതും അച്ചന്‍കോവിലിന്റെ അര്‍ഥവിജ്ഞാനത്തിനു സഹായകമാണല്ലോ. ഇതേ ആര്യപദംതന്നെ 'അയ്യന്‍' എന്നു തനിയെയും 'അയ്യപ്പന്‍' എന്നുള്ളതില്‍ 'അപ്പന്‍' എന്ന വത്‌സലനാമത്തോടു ചേര്‍ന്നും കാണുന്നത് പാലിഭാഷവഴി നമ്മുടെ ഭാഷയിലേക്ക് എത്തിയതാണത്രെ.'' 

No comments: