കാര്യാണി കഥം സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നു) ഉത്തരം: കാര്യാണി ഉദ്യമേന സിദ്ധ്യന്തി (കാര്യങ്ങള്‍ പരിശ്രമത്തിലൂടെ നേടുന്നു) ചോ: കാര്യാണി കഥം ന സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നില്ല) ഉ: കാര്യാണി മനോരഥൈ ന സിദ്ധ്യന്തി (കാര്യങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍ നേടുന്നില്ല) ചോ: മൃഗാഃ കുത്ര ന പ്രവിശന്തി? (മൃഗങ്ങള്‍ എവിടെ പ്രവേശിക്കില്ല?) ഉ: മൃഗാഃ മുഖേ ന പ്രവിശന്തി (മൃഗങ്ങള്‍ മുമ്പില്‍ എത്തുന്നില്ല) ചോ: കസ്യ മുഖേ ന പ്രവിശന്തി? (ആരുടെ മുമ്പില്‍ വരുന്നില്ല?) ഉ: സിംഹസ്യ മുഖേ ന പ്രവിശന്തി (സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല) ചോ: കീദൃശസ്യ സിംഹസ്യ മുഖേ ന പ്രവിശന്തി? (എങ്ങനെയുള്ള സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല) ഉ: സുപ്തസ്യ സിംഹസ്യ മുഖേന പ്രവിശന്തി (ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല) ആശയം: പരിശ്രമത്തി ന്റെ മഹത്വമാണ് ഈ സുഭാഷിതത്തില്‍ വര്‍ണ്ണിക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയം പരിശ്രമത്തിലൂടെയാണ് സഫലമാകുന്നത്. കാര്യങ്ങള്‍ ആഗ്രഹിച്ചാല്‍ മാത്രം നേടാനാവില്ല. ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുന്നില്‍ ഇരയായി മൃഗങ്ങള്‍ സ്വയം എത്തുന്നില്ല. സിംഹം സ്വയം പരിശ്രമിക്കണമെന്ന് സാരം
No comments:
Post a Comment